മനുഷ്യജീവിതം ഹ്രസ്വം.തിലകന്‍ പൊട്ടിത്തെറിച്ചതിനു പിന്നില്‍ കാരണങ്ങള്‍ ഏറെ.വര്‍ഷങ്ങള്‍ക്കു മുന്പ് ജഗതി താന്‍ മറ്റൊരു ജാതിയില്‍ പിറന്നത് കൊണ്ടാണ് ഐ.വി.ശശി സിനിമകളില്‍ അവസരം തരാത്തതെന്നു പരാതിപെട്ടത് ഓര്‍ക്കുന്നു.ജഗതി ഭ്യാഗ്യം,കഴിവ് ഘടകങ്ങള്‍ ഒത്തു ചേര്‍ന്നതോടെ പിന്നീട് ജഗതിക്ക് അവസരങ്ങളുടെ ഘോഷയാത്ര. തിലകന് അവസരങ്ങള്‍ കുറഞ്ഞു,തനിക്ക് ലഭിക്കേണ്ട കഥാപാത്രങ്ങള്‍ തന്നെക്കാള്‍ കഴിവ് കുറഞ്ഞവര്‍ (സ്വാധീനം
,സ്തുതിപാടല്‍,സൗഹൃദം)കെട്ടിആടു ന്നത് കണ്ട് മനസ്സ് പൊള്ളി,അതാണ് ആ മഹാനടന്‍ പൊട്ടിത്തെറിച്ചത്.സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് വാസ്തവം.''മരണാനന്തരം മഹത്വം പറയുന്ന സമൂഹത്തിന്‍റെ വിധേയമാകുകയാണ് തിലകന്‍,മനസ്സില്‍ വിദ്വേഷം സൂക്ഷിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കുള്ള താക്കീതാണ് തിലകന്റെ മരണം.''രഞ്ജിത്ത് ഉള്‍കൊണ്ട മഹാസത്യം സാഹിത്യലോകത്തും,പത്രാധിപന്മാര് ക്കും ബാധകമാണ്.പലരുടെയും വിചാരം അവര്‍ ആയിരം വര്ഷം ജീവിക്കുമെന്നാണ്.സിനിമാലോകത്തെ കോക്കസ്സിനെ പിന്‍ തള്ളാന്‍ രഞ്ജിത്തിന് കഴിഞ്ഞത് ആര് സഹായിച്ചില്ലെങ്കിലും (സിനിമയുടെ ക്രാഫ്റ്റ് അറിയുന്നത് കൊണ്ട് )താന്‍ സിനിമയില്‍ നിലനില്‍ക്കും എന്നതാണ് ധീരമായ അഭിപ്രായം പറയാന്‍ അദേഹത്തെ പ്രേരിപ്പിച്ചത്.രഞ്ജിത്തിന്റെ' ഇന്ത്യന്‍ റുപി''തിലകന് വീണ്ടും അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചു.പിന്നീട്, സുധീര്‍ അമ്പലപ്പാട്ടിനെ പോലെയുള്ള യുവ സംവിധായകര്‍ തിലകന് അവസരങ്ങള്‍ നല്‍കി.എംടി യുദേ വാക്കുകള്‍ എത്ര സത്യം൧'കഥാപാത്രത്തില്‍ ഇത്രയേറെ വൈവിധ്യം കൊണ്ടുവന്ന മറ്റൊരു നടനില്ല.മലയാളസിനിമക്ക് നഷ്ടമായത് മഹാപ്രതിഭയെ''.....രഞ്ജിത്ത് പറഞ്ഞത് വീണ്ടും ഒരു കഥയെഴുത്തുകാരി എന്ന നിലക്ക് സാഹിത്യലോകത്തെ കോക്കസ്സ് ബുജിക്കാരോട് ഓര്‍മിപ്പിക്കട്ടെ''നാം ഏത് നിമിഷവും ഈ ഭൂമിയില്‍ നിന്ന് പോകാം.''കഴിവുള്ളവര്‍ക്ക് അവര്‍ പ്രായമുള്ളവരോ,യുവന്മമാരോ ആകട്ടെ...അവരെ നിഷ്കരുണം പടുകുഴിയിലേക്ക് തള്ളരുതേ.ആശംസകള്‍.കെ.എം.രാധ
No comments:
Post a Comment