Sunday, 2 November 2014

ലൈംഗിക അരാജകത്വത്തിന്‍റെ ശില്പ്പികള്‍

രാഹുല്‍ പശുപാലകന്‍ എന്ന അരാജകവാദിയും,
ചുംബന മഹോത്സവത്തെ പിന്തുണച്ചുകൊണ്ട് ചോദ്യങ്ങള്‍ ചോദിച്ച് സമരം വിജയിച്ചെന്ന് ആഹ്ലാദിക്കുന്ന,
സ്വന്തം ഭാര്യമാരെ, പെണ്മക്കളെ വീട്ടില്‍ സൂക്ഷിച്ച് സുരക്ഷിതത്വം ഉറപ്പാക്കി കൊണ്ട്,
അന്യര്‍ എന്തുമാവട്ടെ,നമുക്ക് രസിക്കാം എന്ന് ചിന്തിക്കുന്ന
ഏഷ്യാനെറ്റ്,മാതൃഭൂമി ,മനോരമ തുടങ്ങിയ ചാനല്‍ പ്രതിഭകളും ,രാഷ്ട്രീയ അവസരവാദി എം.ബി.രാജേഷും അറിയാന്‍,
....ഇല്ല,നിങ്ങളെല്ലാം തോറ്റ് തുന്നം പാടി.
കാരണം?
ഒരിറ്റ്‌ വെള്ളത്തിനും,ഭക്ഷണത്തിനും വേണ്ടി തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്നവര്‍ പോലും ചെയ്യാന്‍ മടിക്കുന്ന പേക്കൂത്തുകള്‍,
''സദാചാരപോലീസിനെ''എതിര്‍ക്കാന്‍ എന്ന വ്യാജേന
നടത്താന്‍ ,കേരളീയര്‍ നിങ്ങളെ അനുവദിക്കില്ല.
ചാനലുകാര്‍,റജീന, സരിത,ബിന്ധ്യാസ്,തെറ്റയില്‍ ഫെയിം യുവതികളെ
സെലിബ്രിറ്റികളാക്കി പൂജിക്കുന്നത് പോലെ,ലൈംഗിക അരാജകത്വവും സ്വാഗതം ചെയ്യും.
കാരണം,അവര്‍ക്ക് അതാണ്‌ ഏറ്റവും വലിയ വരുമാന മാര്‍ഗം.
ക്ഷേത്രങ്ങളില്‍ കാണുന്ന സ്ത്രീ പുരുഷപ്രതിമകള്‍ കേളി നടത്തുന്നത് പോലെ ,
പുരോഗമനക്കാര്‍ക്ക് തെരുവില്‍ നടത്തിക്കൂടെ എന്ന് ചോദിക്കുന്ന, കൈരളി ചാനല്‍ പ്രതിഭയോട്
പ്രതീകാത്മകമായി ചോദിക്കട്ടെ..
താന്‍,'കാമസൂത്രം 'വായിച്ചിട്ടുണ്ടോ?
ആ പുസ്തകത്തില്‍ എഴുതിയതെല്ലാം താനും കുടുംബവും തെരുവില്‍ നടത്തുമോ?
താലിബാനികളല്ല മറൈന്‍ഡ്രൈവിലെത്തിയത്.
സ്ത്രീകളടക്കമുള്ള ,സാധാരണക്കാര്‍.
നാളെ,ചുംബന വാദികള്‍ വന്ന്,
''ഞങ്ങള്‍ തെരുവില്‍,എല്ലാവരും കാണ്‍കെ രതിക്രിയകള്‍ നടത്തും ,അത് വ്യക്തി സ്വാതന്ത്ര്യം ''
എന്ന് ഉദ്ഘോഷിക്കുന്നവര്‍ക്കെതിരെയാണ്‌ പ്രതികരിച്ചത്.
കമ്മ്യൂണിസ്റ്റുകള്‍ സൂക്ഷിച്ചോ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍,നേരിട്ട പരാജയത്തെക്കാള്‍ കൂടുതല്‍ മുറിവുകള്‍ നിങ്ങള്‍ക്ക് തരാന്‍ ,കേരളീയ ജനാധിപത്യ സമൂഹം തയാറാവും.
കാരാട്ടും,യെച്ചൂരിയും,എം.ബി.രാജേഷും,വി.എന്‍.മുരളിയും തുടങ്ങി വെച്ച പ്രക്രിയ ,സമൂഹം ഏറ്റെടുത്ത് നടത്തും.
അപ്പോള്‍,രാഹുല്‍ പശുപാലകനെപ്പോലുള്ളവര്‍ ഒപ്പമുണ്ടാകില്ല.
നിരത്തുകള്‍ നന്നാക്കാതെ,
കുടിവെള്ളം കിട്ടാതെ,
ആദിവാസികള്‍ നിലനില്‍പ്പിനു വേണ്ടി ''നില്‍പ്പ് സമരം'' നടത്തുമ്പോള്‍, തല ചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ നിലനില്‍പ്പിന് വേണ്ടി പൊരുതുന്നവര്‍ക്ക്,
സ്വന്തം മക്കള്‍(ആണ്‍-പെണ്‍കുട്ടികള്‍)
ഏത് നിമിഷം എവിടെയും പീഡനങ്ങള്‍ക്ക് വിധേയമാകാമെന്ന് ഉള്ള് നീറി വേവലാതിപ്പെടുമ്പോള്‍,
,പുഴുജീവിതം നയിക്കുന്ന
കേരളീയരുടെ നീറും പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌,
, സമ്പന്ന പാശ്ചാത്യ രാജ്യങ്ങളിലുള്ളവര്‍,
ഡോളര്‍ വാരി വിതറി ജീവിതം ആഘോഷിച്ച് ,
തെരുവില്‍ കാമക്കൂത്തുകള്‍ നടത്തുന്നത് പോലെ
കേരളത്തിലെ പണ കൊഴുപ്പുള്ള,എന്‍ ആര്‍ ഐ ന്യൂ ജനറേഷന്‍ എന്ത് രതിവൈകൃതങ്ങളും തെരുവില്‍ നടത്തുമെന്ന് വെല്ലുവിളിക്കുമ്പോള്‍,,
കൂടുതല്‍ ന്യായങ്ങള്‍ എന്തൊക്കെ പകര്‍ത്തിയാലും
, കോടികള്‍ വരുന്ന സാധാരണക്കാരും,പാവങ്ങളും
നിങ്ങള്‍ക്കെതിരെ പോരാടും.
കൊച്ചി മറൈന്‍ഡ്രൈവില്‍ വന്നത് മത മൌലിക വാദികള്‍, ശിവസേന എന്നൊക്കെ ചാനലുകാര്‍ പ്രചരിപ്പിക്കട്ടെ.
50000 പേര്‍ മറൈന്‍ഡ്രൈവില്‍ വന്നവരില്‍ ,ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആയിരങ്ങളുണ്ട്‌,
മുന്‍പ്,കോഴിക്കോട് ലോ കോളേജില്‍ നിന്ന് നഗ്നരായി ഓടിയ ,വക്കീലന്മാര്‍ ഇന്ന് എവിടെപ്പോയി?
പണക്കൊഴുപ്പില്‍,എന്തുമാവാം എന്ന് ആരും കരുതരുത്
നിയമ സമാധാനം തകരുമെന്ന് കരുതി,ചുംബന സമരം നിഷേധിച്ചിട്ടും, അതിന് തയാറായവരെയും,
എതിര്‍ത്തവരെയും അറസ്റ്റ്ചെയ്ത, പോലീസിന് അഭിനന്ദനങ്ങള്‍.
നാട്ടില്‍,സമാധാനം വേണം.


No comments:

Post a Comment