ഇന്ന് കിഴക്കേമഠത്തിലെ ജാനകി അമ്മയുടെ(2014 November 2) ഓര്‍മ്മ ദിനം.
1999 November 2ചൊവ്വാഴ്ച ,
മുറ്റത്തെ വൈകുന്നേര വെയില്‍ മങ്ങാനൊരുങ്ങവേ,
ഒരിക്കല്‍ പോലും മുന്‍പും ശേഷവും കാണാത്ത തരത്തില്‍,
വാഴക്കുലകള്‍ മൂപ്പെത്തി പഴങ്ങളാല്‍ വിങ്ങുമ്പോള്‍,
മാവിന്‍ ചില്ലകളില്‍ കമ്പോട് കമ്പ് നിറഞ്ഞുനിന്ന മാങ്ങകള്‍ താഴെയ്ക്ക് നോക്കി, മൌനമായി യാത്രാമൊഴി നേരവേ, അവസാന ശ്വാസം വെടിഞ്ഞ്,അമ്മടീച്ചറുടെ
ആത്മാവ് സ്വര്‍ഗ്ഗ വാതില്‍ കടന്നുപോയി.
ആത്മസംഘര്‍ഷത്തിന്‍റെ,കുറ്റബോധത്തിന്‍റെ തീച്ചൂളയില്‍ ഉരുകിക്കൊണ്ട്,
അല്‍ഷമേഷ്സ് ബാധിച്ചോ എന്ന് പോലും മനസ്സിലാക്കാനാവാതെ,...
മനസ്സ് തൃപ്തിപ്പെടും വിധം ശരിയായ ശുശ്രൂഷ പോലും നല്‍കാനായില്ലെന്ന തോന്നല്‍ ഇന്നും അലട്ടുന്ന ഈ മകളോട് പൊറുക്കുക.
നിത്യ ശാന്തി നേരുന്നു.
(കോഴിക്കോട് സാമൂതിരി കോളേജില്‍ എക്സിബിഷ്യന്‍ കാണാന്‍ പോയപ്പോള്‍,എടുത്ത ചിത്രം.
കളിപ്പാട്ടങ്ങള്‍ വാങ്ങി തന്നത് ഒട്ടും മതിയായില്ലെന്ന് പറഞ്ഞ് കലമ്പല്‍ കൂട്ടി,ശഠിച്ചപ്പോള്‍,എന്നെ അനുനയിപ്പിക്കാന്‍ എടുത്ത ഫോട്ടോയെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കെ.എം.രാധ
No comments:
Post a Comment