Thursday, 6 November 2014

Foreign Trip

       കാഴ്ച വിസ്മയം
   ഇപ്പോള്‍, (2014 November 5) Romedy Now channelല്‍ 
''Monte Carlo'movie കാണുന്നു.
പാരീസ് പശ്ചാത്തലത്തില്‍ സംഭവിക്കുന്ന കഥ.
കണ്ട അതേ സ്ഥലങ്ങള്‍.
    ഞങ്ങള്‍, ഈഫല്‍ ടവര്‍ പുറത്ത് നിന്ന് മാത്രം കണ്ടു. 
സിനിമയില്‍ ആ ടവറിനു മുകളില്‍ നിന്ന് കോവണിപ്പടികള്‍ ഇറങ്ങി വരുന്ന നായിക!.
ഞങ്ങള്‍ ,അവിടെയെത്തി താഴെ നിന്ന്നോക്കുമ്പോള്‍,
സഞ്ചാരികളുമായി ടവറിന് മുകളിലേക്ക് വാഹനം ചുറ്റിക്കറങ്ങി പോകുന്നുണ്ടായിരുന്നു.
ഇരുമ്പ് കൊണ്ടാണ് ടവര്‍ നിര്‍മിച്ചതെന്ന് തോന്നി..
എവിടെ പോയാലും,കഴിയുന്നത്ര സ്ഥലങ്ങള്‍ ,ഗോപുരമോ,,മലയോ എന്തുമാകട്ടെ ഏറ്റവും മുകളില്‍ പോയി കാണാന്‍ ആഗ്രഹം.
കഷ്ടം..ഗൈഡ്,മുകളിലേക്ക് പോകാന്‍ ഇങ്ങനെ ഒരു സൌകര്യം ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ ,
താല്പ്പര്യമുള്ളവര്‍ മുകളിലേക്ക് കയറിപ്പോകുമായിരുന്നു.
ദൂര യാത്രയില്‍ ഒപ്പമുള്ള സഹായിക്ക് വളരെയധികം ഉത്തരവാദിത്തമുണ്ട്.
പോകുന്ന സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ അറിവ്, സഞ്ചാരികളെ കൃത്യസമയത്ത്,
ഒരു നിമിഷം പോലും പാഴാക്കാതെ,ചാര്‍ട്ടില്‍ എഴുതിയ പ്രകാരത്തിലുള്ള സ്ഥലസന്ദര്‍ശനത്തിന് കൊണ്ടുപോകല്‍,
എന്ത് സംശയങ്ങളും ,പരിഹരിച്ചു കൊണ്ട് വേണം,മുന്നോട്ട് പോകാന്‍.
കാരണം,അധിക പണചെലവുള്ള യാത്രയായത്‌ കൊണ്ട് . വീണ്ടുംഅവിടെക്ക് പോകാനാവില്ല.
എന്തൊക്കെയോ എഴുതി.
ക്ഷമിക്കുക.
കെ.എം.രാധ


No comments:

Post a Comment