Wednesday, 27 August 2014

രാജേന്ദ്രന്‍ നായര്‍ അയച്ചു തന്നത്.
ഇന്ത്യാ വിഭജനത്തിന് കാരണം,നെഹ്‌റു-ജിന്ന വാശിയായിരുന്നു .ഗാന്ധിയുടെ എതിര്‍പ്പ് ഫലം കണ്ടില്ല .വിഭജന സമയത്ത്,കലാപങ്ങളും കൂട്ടക്കുരുതികളും നടന്നതായി ചരിത്രം രേഖ പ്പെടുത്തുന്നു .
കെ.എം.രാധ

1948 ജനുവരി 30 ന്‌ വൈകിട്ട്‌ അഞ്ചു മണിക്ക്‌ മഹാത്മ ഗാന്ധി പ്രാര്‍ത്ഥനാ യോഗത്തിന്‌ പോകുമ്പോള്‍ അദ്ദേഹത്തിന്‌ നാഥുറാം വിനായക്‌ ഗോഡ്‌സെയുടെ വെടിയേറ്റു. നാഥുറാം പോലീസിനു കീഴടങ്ങി. ഗാന്ധി വധം വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി ചെങ്കോട്ടയില്‍ ആരംഭിച്ചു. വിചാരണയുടെ അവസാനത്തില്‍ കോടതി മുമ്പാകെ നാഥുറാം വിനായക്‌ ഗോഡ്‌സെ നല്‍കിയ മൊഴി പുസ്‌ക രൂപത്തില്‍ പ്രസിദ്ധം ചെയ്‌തു. 2001 ല്‍ കോട്ടയത്തുള്ള വന്ദേമാതരം ബുക്‌സ്‌ അത്‌ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി.
കോടതിയില്‍ നല്‍കിയിട്ടുള്ള മൊഴിയില്‍ ഗാന്ധിവധത്തിലേക്കു നയിച്ച സംഭവവികാസങ്ങളെ ഗോഡ്‌സെ അക്കമിട്ടു നിരത്തുന്നുണ്ട്‌. ആ മൊഴിയുടെ മലയാള പരിഭാഷ ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു.

ഇപ്പോള്‍ ഇങ്ങിനെ ചെയ്യുന്ന എന്റെ നടപടികളെ നഖശിഖാന്തം എതിര്‍ക്കുന്നവരുണ്ടാകാം. ഞാന്‍ ഇവിടെ ശ്രമിക്കുന്നത്‌ ഗാന്ധിവധത്തെ ന്യായീകരിക്കുവാനോ ഗോഡ്‌സെയെ വെള്ള പൂശാനോ അല്ല. മറിച്ച ഗാന്ധിവധത്തിലേക്ക്‌ ഗോഡ്‌സെയെ നയിച്ച സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഭാരതം നേരിടുന്ന ആനുകാലിക സംഭവവികാസങ്ങളെ ചര്‍ച്ച ചെയ്യാന്‍ കഴിയുമോ എന്ന പരിശ്രമമാണ്‌.

ഗോഡ്‌സെയുടെ മൊഴി
(`മെ ഇറ്റ്‌ പ്ലീസ്‌ യുവറോണര്‍' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

സംഭവങ്ങളും പ്രതികളും
1948 ജനുവരി 20 വൈകീട്ട്‌ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലുള്ള ബിര്‍ളാ ഹൗസിന്റെ മതിലിനടുത്ത്‌ ഒയരു സ്‌ഫോടനം നടന്നു - മതിലിനു കേടുപറ്റി.ഈ സമയത്ത്‌ ഗാന്ധിജി ബിര്‍ളാഹൗസില്‍ ഉണ്ടായിരുന്നു. അവിടെ പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം.അന്ന്‌ ഡല്‍ഹിയില്‍ സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്‌. ഹിന്ദുസ്ഥാനത്തെ രണ്ടായി വിഭജിച്ചത്‌ ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു. ഹിന്ദുസ്ഥാനത്തിന്റെ ഒരു ഭാഗത്തെ മുസ്‌ലിം രാഷ്‌ട്രമായ പാക്കിസ്ഥാനായി പ്രഖ്യാപിക്കുകയും ബാക്കി ഭാഗത്തിനു ഭാരതമെന്നു പേര്‍ നല്‍കുകയും ചെയ്‌തു.

അന്ന്‌ ഏറ്റവും ശക്തമായ രാഷ്‌ട്രീയകക്ഷി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ആയിരുന്നു. ഹിന്ദു മുസ്ലിം യക്യത്തിനും മതേതരത്വത്തിനും കോണ്‍ഗ്രസ്‌ വളരെ താല്‍പ്പര്യം കാട്ടി. പക്ഷെ ഈ നിലപാടിനു കടകവിരുദ്ധമായി ഒരു മുസ്ലിംരാഷ്‌ട്രത്തിനു ജന്മം നല്‍കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. ഇത്‌ ആ രാഷ്‌ട്രീയപാര്‍ട്ടിയുടെ നേതാക്കളുടെ ആദര്‍ശത്തിന്റെ തികഞ്ഞ പരാജയമായിരുന്നു. ഹിന്ദു രാഷ്‌ട്രം എന്ന സങ്കല്‌പം അവര്‍ അംഗീകരിച്ചില്ല. മതേതരത്വത്തിനു അവര്‍ സ്വന്തമായ വ്യാഖ്യാനം നല്‍കി.

ഹിന്ദുസ്ഥാന്‍ എന്ന ദേശനാമത്തിനു പകരം ഇന്ത്യ എന്ന വികലമായ പേരാണ്‌ ബ്രിട്ടീഷുകാര്‍ നല്‍കിയത്‌. ഭാരതം എന്ന പുരാതനമായ പേര്‌ അഖണ്‌ഡഭാരതത്തിനു യോഗിച്ച പേരാണെങ്കിലും മുസ്‌ലിം പ്രീണനത്തിനുവേണ്ടി ആ പേരും ബ്രിട്ടീഷുകാര്‍ക്ക്‌ സ്വീകാര്യമായില്ല. മതേതരത്വം എന്ന പദത്തിന്റെ അര്‍ത്ഥം ഫലത്തില്‍ മുസ്‌ലിം പ്രീണനം എന്നായി മാറിയിരുന്നു. മഹാത്മാ എന്ന പേരില്‍ പ്രശസ്‌തനായ ഗാന്ധിജിക്ക്‌ രാഷ്‌ട്രീയത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്‌. വിഭജനത്തിന്റെ ദുരിതങ്ങള്‍ അനുഭവിച്ച ഹിന്ദുക്കളും അവരുടെ അനുഭാവികളും അദ്ദേഹത്തിനെതിരായി. ഗാന്ധിജിയ്‌ക്ക്‌ നേരെ ഉണ്ടാകാന്‍ സാധ്യതയുള്ള ആക്രമണത്തെ കരുതി ബിര്‍ളാഹൗസില്‍ പോലീസിനെ നിയോഗിച്ചു.

1948 ജനുവരി 20നു നടന്ന സ്‌ഫോടനം ഗാന്ധിജിയെ ലക്ഷ്യമാക്കിയായിരുന്നില്ല. ഗാന്ധിജി ഇരുന്ന ഭാഗത്തുനിന്നും 150 അടി അകലെയായിരുന്നു സ്‌ഫോടനം. ഗാന്ധിജിയെ വധിക്കുവാനുള്ള ശ്രമമായി പിന്നീട്‌ പോലീസ്‌ ഈ സ്‌ഫോടനത്തെപ്പറ്റി പറയുകയുണ്ടായി. സംഭവസ്ഥലത്തുവച്ച്‌ തന്നെ മദന്‍ലാല്‍ പഹ്വ പിടിക്കപ്പെട്ടു. വിഭജനത്തിന്റെ തിക്താനുഭവങ്ങള്‍ക്കിരയായ വ്യക്തിയായിരുന്നു അദ്ദേഹം. പഹ്വയുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ അയാളുടെ സഹായികള്‍ ഓടി രക്ഷപ്പെട്ടതായി പോലീസിനു അറിയാന്‍ കഴിഞ്ഞു. അവരെ പിടികൂടാന്‍ പോലീസ്‌ ഇന്ത്യയാകെ വലവീശി. ബിര്‍ളാഹൗസില്‍ സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

പഹ്വയുടെ സഹായികളെ പിടികൂടുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നും നടന്ന നീക്കങ്ങള്‍ വിജയിച്ചില്ല. 1948 ജനുവരി 30നു വൈകീട്ട്‌ അഞ്ചുമണിയ്‌ക്ക്‌ ഗാന്ധിജി പ്രാര്‍ത്ഥനായോഗത്തിനു പോകുമ്പോള്‍ അദ്ദേഹത്തിനു നാഥുറാം വിനായക ഗോഡ്‌സെയുടെ വെടിയേറ്റു. `ആ' എന്നു നിലവിളിച്ചുകൊണ്ട്‌ ഗാന്ധിജി നിലത്തുവീണു. അദ്ദേഹം ബോധരഹിതനാവുകയും ഇരുപത്‌ മിനിട്ടുകള്‍ക്കുശേഷം മരിക്കുകയും ചെയ്‌തു. നാഥുറാം വെടിവച്ചശേഷം കൈകള്‍ ഉയര്‍ത്തി പോലീസിനെ വിളിച്ചു. അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടു.

ജനുവരി 20-ലെ സ്‌ഫോടനത്തില്‍ പോലീസ്‌ അന്വേഷിച്ചിരുന്നവരില്‍ ഒരാളായിരുന്നു നാഥുറാം. ബോംബെയും ഗ്വാളിയാറും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണങ്ങള്‍.

ആത്മാറാം അഗ്രവാള്‍ ഐ.സി.എസ്‌. ജഡ്‌ജിയായി ഒരു പ്രത്യേക കോടതി ഗാന്ധിവിധി വിചാരണയ്‌ക്കായി രൂപീകരിച്ചു. ഡല്‍ഹിയിലെ ചുവന്ന കോട്ടയിലായിരുന്നു കോടതി. ഇത്‌ റെഡ്‌ ഫോര്‍ട്ടിലെ ചരിത്രപ്രസിദ്ധമായ മൂന്നാമത്തെ വിചാരണയായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ പിടിക്കപ്പെട്ടവരെ ഇവിടെയാണ്‌ വിചാരണ ചെയ്‌തത്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഐ.എന്‍.ഐ. ഉദ്യോഗസ്ഥരെ പിന്നീട്‌ ഇവിടെ വിചാരണ ചെയ്‌തു. ഗാന്ധിവധക്കേസില്‍ പിടിക്കപ്പെട്ടവരെയും ഇവിടെ തന്നെ പാര്‍പ്പിച്ചു.

പന്ത്രണ്ടുപേരുടെ പേരിലായിരുന്നു കുറ്റം ചുമത്തപ്പെട്ടത്‌. അതില്‍ മൂന്നുപേര്‍ ഒളിവിലായി. പ്രത്യേക കോടതി മുമ്പാകെ 1948ന്‌ ഹാജരാക്കപ്പെട്ട ഒന്‍പതുപേര്‍ ഇവരായിരുന്നു. 1. നാഥുറാം വിനായക്‌ ഗോഡ്‌സെ (37) പൂനെ, 2. നാരായണ്‍ ദത്താത്രേയ ആപ്‌തെ (34) പൂനെ, 3. വിഷ്‌ണുരാമകൃഷ്‌ണ കാര്‍ക്കറെ (37) അഹമ്മദ്‌ നഗര്‍. 4. മദന്‍ലാല്‍ കെ. പഹ്വ (20) ബോംബെ, 5. ശങ്കര്‍ കിസ്‌തയ്യാ (20) ഷോലാപൂര്‍. 6. ഗോപാല്‍ വിനായക്‌ ഗോഡ്‌സെ (27) പൂന. 7. ദിഗംബര്‍ രാമചന്ദ്ര ബാഡ്‌ജ (40) പൂന 8. വിനായക്‌ ദാമോദര്‍ സവര്‍ക്കര്‍ (66) ബോംബെ. 9. ദത്താത്ര സദാശിവ പാച്ചൂരി (47) ഗ്വാളിയാര്‍.

ഒളിവിലായിരുന്ന മൂന്നുപേര്‍ ഗംഗാധര്‍ ദന്താവതേ, ഗംഗാധര്‍ ജാധ്വോ, സൂര്യദിയോശര്‍മ്മ എന്നിവരായിരുന്നു. ഏഴാം പ്രതി ദിഗംബര്‍ ബഡ്‌ജ മാപ്പുസാക്ഷിയായി. അങ്ങനെ എട്ടാം പ്രതി വി.ഡി.സവര്‍ക്കര്‍ ഏഴാം പ്രതിയായി. സവര്‍ക്കര്‍ നിസ്വാര്‍ത്ഥനായ ഒരു വിപ്ലവകാരിയായിരുന്നു. കൗമാര പ്രായത്തില്‍ തന്നെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം പങ്കാളിയായി. ഇന്ത്യക്കുമേല്‍ ചൂഴ്‌ന്നു നില്‍ക്കുന്ന ബ്രിട്ടീഷ്‌ നുകം അന്യായമാണെന്നും ആ നുകം വലിച്ചെറിയുകയാണ്‌ ന്യായമെന്നും അദ്ദേഹം വാദിച്ചു. 1857ലെ മുന്നേറ്റത്തെ ``അത്‌ ശിപായിലഹളയല്ല ഒന്നാം സ്വാതന്ത്ര്യസമരമാണ്‌'' എന്ന്‌ ആദ്യമായി പ്രഖ്യാപിച്ചത്‌ സവര്‍ക്കറായിരുന്നു. 1910 മുതല്‍ 1917 വരെ അദ്ദേഹം ഇരട്ട ജീവപര്യന്തം തടവിലായിരുന്നു. ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്‌, മുസ്ലിം പ്രീണനത്തിന്റെ മുര്‍ദ്ധന്യത്തിലായി. ജനങ്ങള്‍ സ്വാതന്ത്ര്യവീരന്‍ എന്ന്‌ അദ്ദേഹത്തെ വിളിച്ചു. ഹിന്ദു മഹാസഭയ്‌ക്കു നേതൃത്വം നല്‍കിക്കൊണ്ട്‌ ഹിന്ദുക്കളുടെ അഭിമാനം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.

വിഭജിക്കപ്പെടാതെ രാഷ്‌ട്രം സ്വാതന്ത്ര്യം നേടണമെന്നും മുസ്ലിം പ്രീണനത്തില്‍നിന്ന്‌ ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമ്പാദനത്തിനു ആവശ്യമെങ്കില്‍ ആയുധമെടുക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. നേതാജി സുഭാഷ്‌ ചന്ദ്രബോസായിരുന്നു വീരസവര്‍ക്കറുടെ പ്രചോദനകേന്ദ്രം. സായുധസമരത്തിലൂടെ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം നേടാന്‍ വേണ്ട തന്ത്രങ്ങള്‍ ഇരുവരും ചേര്‍ന്ന്‌ ചര്‍ച്ച ചെയ്‌തിരുന്നു. അവരെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കണ്ണി ജപ്പാനിലെ റാഷ്‌ബിഹാരി ബാസുവായിരുന്നു.

മുസ്ലിം പ്രീണനത്തിനുവേണ്ടി കോണ്‍ഗ്രസ്‌ ഇന്ത്യയെ വെട്ടിമുറിക്കുമെന്ന്‌ വീരസവര്‍ക്കര്‍ നേരത്തെ പറഞ്ഞിരുന്നു വിപ്ലവകാരികളെ ആക്രമണകാരികളായിട്ടാണ്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌. ലക്ഷ്യംപോലെ മാര്‍ഗ്ഗവും ശുദ്ധമാകണമെന്ന്‌ ഗാന്ധിജി ശഠിച്ചു. ഗാന്ധിജിയും തിലകനും ഭഗവത്‌ഗീതയെ രണ്ടു തരത്തിലാണ്‌ വ്യാഖ്യാനിച്ചത്‌. നല്ല ലക്ഷ്യത്തിനുവേണ്ടിയുള്ള സായുധ പോരാട്ടത്തെ തിലകന്‍ ന്യായീകരിച്ചു. അരവിന്ദനെപ്പോലെ തിലകനും രാഷ്‌ട്രത്തെ തന്നെ മതമായിക്കണ്ടു.

തിലകനും സവര്‍ക്കറും ഒരേ കാഴ്‌ചപ്പാടുള്ളവരായിരുന്നു. ഗ്രന്ഥവരികളില്‍ മനസ്സിനെ തളിച്ചിടാതെ കാലത്തിനൊത്തുയരണമെന്ന്‌ സവര്‍ക്കര്‍ വാദിച്ചു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി തള്ളേണ്ടതു തള്ളുകയും കൊള്ളേണ്ടതു കൊള്ളുവാനും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. അവര്‍ ദേശീയതയ്‌ക്കുവേണ്ടി നിലകൊണ്ടു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു മുസ്ലിം പ്രീണനത്തെയും കോണ്‍ഗ്രസിനെയും ഗാന്ധിജിയേയും വിമര്‍ശിക്കേണ്ടിവന്നു. ഗാന്ധിവധത്തില്‍ സവര്‍ക്കറെ പ്രതിയാക്കാന്‍ ഗവണ്‍മെന്റിനു അനായാസം സാധിച്ചു. അദ്ദേഹം നിലകൊണ്ട ആശയങ്ങളെ കാണാതെ അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ വളച്ചൊടിക്കുകയാണ്‌ പ്രോസിക്യൂഷന്‍ ചെയ്‌തത്‌.

മറ്റ്‌ പ്രതികളും വിഭജനത്തെ എതിര്‍ത്തവരാണ്‌. അവര്‍ സവര്‍ക്കരുടെ അനുയായികളും ആയിരുന്നു. ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ച്‌ ഗാന്ധിവധം ആസൂത്രണം ചെയ്‌തത്‌ സവര്‍ക്കറാണെന്നു വരുത്തിത്തീര്‍ക്കാനാണ്‌ പ്രോസിക്യൂഷന്‍ ശ്രമിച്ചത്‌. യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ കല്‍ത്തുറുങ്കിലും വിഭജനത്തിലൂടെ ലക്ഷക്കണക്കിനു ജനങ്ങളുടെ മരണത്തിനു കാരണക്കാരായവര്‍ സിംഹാസനത്തിലുമായി. രണ്ടാംപ്രതി നാരായണ്‍ ആപ്‌തെ പ്രശസ്‌തനായ ഒരദ്ധ്യാപകനായിരുന്നു. മൂന്നാം പ്രതി കര്‍ക്കറെ താമസിച്ചിരുന്ന അഹമ്മദ്‌നഗറില്‍ ആയിരുന്നു ആപ്‌തെയുടെ താമസം. ഇരുവരും ഹിന്ദുക്കളെ സംഘടിപ്പിച്ചു പോന്നിരുന്നു. ആയുധപരിശീലനത്തിനായി ആപ്‌ത ഒരു റൈഫിള്‍ ക്ലബ്‌ നടത്തിയിരുന്നു.

1944-ല്‍ ആപ്‌തെയും നാഥുറാമും ചേര്‍ന്ന്‌ ഹിന്ദുരാഷ്‌ട്ര എന്ന മറാത്തി ദിനപത്രം തുടങ്ങി. അതിന്റെ അവസാനലക്കം 1948 ജനുവരി 31നു ഗാന്ധിവധത്തിന്റെ വാര്‍ത്തയുമായി ഇറങ്ങി. ഗാന്ധിജിയെ വധിച്ചത്‌ പത്രത്തിന്റെ എഡിറ്ററായ നാഥുറാം ഗോഡ്‌സെയാണെന്നും പത്രം പറഞ്ഞിരുന്നു. ഹിന്ദു മഹാസഭയില്‍ അഞ്ചുവര്‍ഷത്തോളം ആപ്‌തേയും ഗോഡ്‌സെയും ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. ജനുവരി 20ലെ സ്‌ഫോടനസ്ഥലത്ത്‌ ആപ്‌ത ഉണ്ടായിരുന്നു. സ്‌ഫോടനത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ആപ്‌തയാണെന്നു പ്രോസിക്യൂഷന്‍ വിവരിച്ചു. ആപ്‌ത കാഴ്‌ചയില്‍ സമുഖനായിരുന്നു. ആപ്‌തയുടെ വധശിക്ഷയ്‌ക്കുശേഷം അദ്ദേഹത്തിന്റെ ഒരേയൊരു കുട്ടി 12-ാം വയസ്സില്‍ മരിച്ചു.

വിഷ്‌ണു കാര്‍ക്കറെ അഹമ്മദ്‌ നഗറില്‍ ഒരു ലോഡ്‌ജ്‌ നടത്തിയിരുന്നു. നവഖാലിയില്‍ ഹിന്ദുക്കള്‍ കൂട്ടത്തോടെ കൊലചെയ്യപ്പെട്ടപ്പോള്‍ അവരുടെ രക്ഷയ്‌ക്ക്‌ ഓടിയെത്തിയത്‌ കര്‍ക്കറെയും കൂട്ടരുമായിരുന്നു. അവിടെ ഹിന്ദുമഹാസഭയുടെ പേരില്‍ ഹിന്ദുക്കള്‍ക്കായി അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നു. ജനുവരി 20ലെയും 30ലെയും സംഭവങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹം വിവാഹിതനായെങ്കിലും കുട്ടികള്‍ ഉണ്ടായിരുന്നില്ല. ജനുവരി 20ന്‌ സ്‌ഫോടനം നടത്തിയ മദന്‍ലാല്‍ ഒരു അഭയാര്‍ത്ഥിയായിരുന്നു. ഹിന്ദുക്കളുടെ മേല്‍ നടന്ന കൊള്ളയും കൊള്ളിവെയ്‌പും നേരില്‍ക്കണ്ട വ്യക്തി. ലക്ഷക്കണക്കിനു അഭയാര്‍ത്ഥികള്‍ അനുഭവിച്ച കൊടും ക്രൂരതകള്‍ അദ്ദേഹം കോടതിയില്‍ വിവരിച്ചു. അദ്ദേഹം അവിവാഹിതനായിരുന്നു. മാപ്പുസാക്ഷിയായി മാറിയ ദിഗംബര്‍ ബഡ്‌ജയുടെ സേവകനായിരുന്നു. ജനുവരി 20ലെ സംഭവത്തില്‍ ദൃക്‌സാക്ഷിയായ ഇദ്ദേഹം.

ആറാം പ്രതി ഗോപാല്‍ ഗോഡ്‌സെ നാഥുറാം ഗോഡ്‌സെയുടെ സഹോദരനായിരുന്നു. ഓര്‍ഡിന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. രണ്ടാം ലോകമയാഹുദ്ധത്തില്‍ വിദേശത്തായിരുന്നു. ജനുവരി 20നു അദ്ദേഹം ബിര്‍ളാഹൗസില്‍ ഉണ്ടായിരുന്നതിന്റെ പേരില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടു. വിവാഹിതനും രണ്ടു പെണ്‍കുട്ടികളുടെ പിതാവുമായിരുന്നു ഗോപാല്‍ ഗോഡ്‌സെ. ദിഗംബര്‍ ബഡ്‌ഗെ ഒരു ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ ആയിരുന്നു. ആയുധവ്യാപാരികൂടിയായിരുന്ന അദ്ദേഹം ഹിന്ദുക്കള്‍ ന്യൂനപക്ഷമായ പ്രദേശങ്ങളില്‍ അവര്‍ ആയുധം കൊണ്ടു നടക്കണമെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു. മദന്‍ലാലിനു ഗണ്‍കോട്ടണ്‍ സ്ലാബ്‌ നല്‍കിയിരുന്നത്‌ ബഡ്‌ഗെയായിരുന്നു എന്ന്‌ പ്രോസിക്യൂഷന്‍ ആരോപിച്ചു. മദന്‍ലാലില്‍നിന്ന്‌ ഒരു ഗ്രനേഡും കണ്ടെടുത്തു. ബഡ്‌ഗെയില്‍നിന്ന്‌ കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ജനുവരി 20നു അദ്ദേഹവും സംഭവസ്ഥലത്ത്‌ ഉണ്ടായിരുന്നു.

എട്ടാംപ്രതി സി.എസ്‌.പ്രാച്ചരെ ഒരു ഡോക്‌ടറായിരുന്നു. ഗ്വാളിയറില്‍ പ്രാക്‌ടീസ്‌ ചെയ്‌തിരുന്ന അദ്ദേഹം ഒരു മികച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകനായിരുന്നു. നാഥുറാമിന്‌ തോക്ക്‌ നല്‍കിയെന്നാണ്‌ അദ്ദേഹത്തിന്റെ പേരില്‍ ആരോപിച്ച കുറ്റം. സമ്മര്‍ദംകൊണ്ട്‌ അദ്ദേഹത്തെ കുറ്റം സമ്മതിപ്പിച്ചു. സ്വന്തം വീട്ടില്‍ കുടുംബസമേതം കഴിയുകയായിരുന്നു അദ്ദേഹം. പ്രതികള്‍ അഭിഭാഷകരെ നിയോഗിച്ചിരുന്നു. പ്രതികള്‍ കുറ്റാരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കി. നാഥുറാം തന്റെ സ്റ്റേറ്റ്‌മെന്റില്‍ ഗാന്ധിയെ വധിക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതു വായിക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും ജഡ്‌ജി നാഥുറാമിനെ വായിക്കാന്‍ അനുവദിച്ചു.

നാഥുറാമിന്റെ സ്റ്റേറ്റ്‌മെന്റ്‌ വായിക്കപ്പെട്ടു. പിറ്റേന്നു പത്രങ്ങള്‍ അത്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. പക്ഷേ, ജുഡീഷ്യറിയുടെ പരമാധികാരത്തെ മാനിക്കാത്ത സര്‍ക്കാര്‍ ഗോഡ്‌സെയുടെ സ്റ്റേറ്റ്‌മെന്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ നിരോധിച്ചു. നാഥുറാം ഗോഡ്‌സെ ചിത്രീകരിച്ച ഗാന്ധിജിയുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യപ്പെടരുതെന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു വ്യക്തം. പ്രതികള്‍ക്കെതിരെ സൃഷ്‌ടിക്കപ്പെട്ട കറുത്ത പ്രതിച്ഛായ നിലനിര്‍ത്താനും അങ്ങിനെ ഗാന്ധിജിയ്‌ക്ക്‌ ആദരാഞ്‌ജലിയര്‍പ്പിക്കാനുമായിരുന്നു സര്‍ക്കാറിന്റെ ഉദ്ദേഹം.

മൂന്നു ദശകത്തോളം ഈ നിരോധനം തുടര്‍ന്നു.
നാഥുറാം തന്റെ കേസ്‌ സ്വയം വാദിക്കാനാണ്‌ ഇഷ്‌ടപ്പെട്ടത്‌. അദ്ദേഹം രണ്ടു ദിവസം തന്റെ മേലുള്ള കുറ്രാരോപണങ്ങള്‍ക്കെതിരെ വാദിച്ചു. അത്‌ മുഴുവനായി പ്രസിദ്ധീകരിക്കാന്‍ പത്രങ്ങളെ അനുവദിച്ചില്ല. പ്രോസിക്യൂഷന്‍ 149 സാക്ഷികളെ ഹാജരാക്കി. 1949 ഡിസംബര്‍ 30നു വാദം തീര്‍ന്നെങ്കിലും വിധി പ്രസ്‌താവിക്കുന്നത്‌ 1949 ഫെബ്രുവരി 10നാണ്‌.

വീരസവര്‍ക്കറെ വെറുതെവിട്ടു. ദിഗംബര്‍ ബാഡ്‌ജെ (മാപ്പുസാക്ഷി) കുറ്റവിമുക്തനാക്കപ്പെട്ടു. വിഷ്‌ണു കര്‍ക്കറെ, മദന്‍ലാല്‍, പഹ്വ, ഗോപാല്‍ ഗോഡ്‌സെ, ശങ്കര്‍ കിസ്‌തയ്യ, പാര്‍ച്ചറെ എന്നിരെ ജീവപര്യന്തം ശിക്ഷിച്ചു.

നാഥുരാം ഗോഡ്‌സെയും നാരായണന്‍ ആപ്‌തെയും വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടു.
വിധി പ്രഖ്യാപിച്ചപ്പോള്‍ പ്രതികള്‍ ഒന്നടങ്കം ഇടുമുഴക്കം പോലെ ശബ്‌ദിച്ചു. ``അഖണ്‌ഡ ഭാരതം അമര്‍ രഹേ'', വന്ദേമാതരം, സ്വാതന്ത്ര്യലക്ഷ്‌മി കീ ജയ്‌!

ജനാധിപത്യ രാജ്യമാണെങ്കിലും ഗാന്ധിജിയ്‌ക്ക്‌ ഇവിടെ പ്രത്യേകം പരിഗണന ലഭിച്ചു. ബോംബെ പബ്ലിക്‌ സെക്യൂരിറ്റി മെമ്പേ#്‌സ്‌ ആക്‌ട്‌ എന്ന പ്രത്യേക നിയമത്തിന്റെ പരിധിയില്‍ മുന്‍കാല പ്രാബല്യത്തോടെ ദല്‍ഹിയെയും ഉള്‍പ്പെടുത്തി. ഈ നിയമപ്രകാരം പൗരന്മാര്‍ക്ക്‌ തുല്യാവകാശം ഇല്ല. അന്ന്‌ സുപ്രീംകോടതി നിലവിലില്ല. പില്‍ക്കാലത്ത്‌ സുപ്രീംകോടതി ഈ നിയമം ഇല്ലാതാക്കി. സ്‌പെഷ്യല്‍ ആക്‌ട്‌ പ്രകാരം ഹൈക്കോടതി ഈ വധശിക്ഷ ശരിവെയ്‌ക്കേണ്ടതില്ല. അപ്പീല്‍ നല്‍കാന്‍ 15 ദിവസത്തെ സാവകാശമേ ഉണ്ടായിരുന്നുള്ളീ. ശിക്ഷിക്കപ്പെട്ട 7 പേരും പഞ്ചാബ്‌ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സിംലയിലായിരുന്നു കോടതി. തനിക്കെതിരെ ഗൂഢാലോചനാകുറ്റം ചുമത്തിയതിനാണ്‌ നാഥുറാം അപ്പീല്‍ നല്‍കിയത്‌. വധശിക്ഷക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയില്ല. തന്റെ കേസ്‌ സ്വയം വാദിക്കാന്‍ കോടതി അദ്ദേഹത്തെ അനുവദിച്ചു. യ സമയത്ത്‌ എല്ലാ പ്രതികളെയും റെഡ്‌ ഫോര്‍ട്ടില്‍നിന്ന്‌ അംബാല ജയിലിലേക്ക്‌ മാറ്റി. നാഥുറാമിനെ സിംലയില്‍ പ്രത്യേക ജയിലില്‍ പാര്‍പ്പിച്ചു.

1949 മേയിലും ജൂണിലുമായി ജസ്റ്റീസ്‌ ബണ്‌ഡാരി, അച്ചുറാം, ഖോസ്‌ലെ എന്നിവര്‍ അടങ്ങുന്ന ബഞ്ച്‌ അപ്പീല്‍വാദം കേട്ടു. 
1949 ജൂണ്‍ 22നു വിധി പ്രസ്‌താവിച്ചു. ശങ്കര്‍ കിസ്‌തയ്യയും ഡോ. പാര്‍ച്ചറെയും കുറ്റവിമുക്തരാക്കപ്പെട്ടു.
വിഷ്‌ണു കര്‍ക്കറെ, ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാല്‍ പഹ്വ എന്നിവരുടെ ജീവപര്യന്തം ശരിവച്ചു. നാരായണ്‍ ആപ്‌തെയുടെയും നാഥുറാം ഗോഡ്‌സെയുടെ വധശിക്ഷയും ശരിവെയ്‌ക്കപ്പെടുകയുണ്ടായി.

നാഥുറാം ഗോഡ്‌സെയുടെ കഴിവിലും പെരുമാറ്റത്തിലും കോടതി മതിപ്പ്‌ പ്രകടിപ്പിച്ചു. ജഡ്‌ജ്‌മെന്റ്‌ രേഖപ്പെടുത്തിയപ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ചു.

ജസ്റ്റിസ്‌ അച്ചുറാം പറഞ്ഞു. ``അപ്പീല്‍ നല്‍കിയവരില്‍ നാഥുറാം ഗോഡ്‌സെ മാത്രം തന്നെ വധശിക്ഷയില്‍നിന്ന്‌ വിമുക്തനാക്കാന്‍ ആവശ്യപ്പെട്ടില്ല. തനിക്കെതിരെ നടത്തിയ മറ്റു പരാമര്‍ശങ്ങളെയാണ്‌ നാഥുറാം എതിര്‍ത്തത്‌. തന്റെ കേസ്‌ സ്വയം വാദിച്ച്‌ തന്റെ കഴിവ്‌ അദ്ദേഹം തെളിയിച്ചു.'' നാഥുറാമിന്റെ ചിന്താശക്തിയെപ്പറ്റി ജഡ്‌ജി ഇങ്ങനെ രേഖപ്പെടുത്തി. ``മെട്രിക്കുലേഷന്‍ പാസായിട്ടില്ലെങ്കിലും ധാരാളം വായിച്ചിട്ടുള്ള വ്യക്താണ്‌ നാഥുറാം. ഇംഗ്ലീഷ്‌ ഭാഷയിലുള്ള പ്രാവീണ്യം വിചാരണ വേളയില്‍ നാഥുറാം തെളിയിച്ചു.'' 1948 ജനുവരി 20നു സ്‌ഫോടനസ്ഥലത്ത്‌ താനില്ലായിരുന്നുവെന്ന നാഥുറാമിന്‍രെ വാദം കോടതി തള്ളി. ജഡ്‌ജി അച്ചുറാം പറഞ്ഞു: ``കഴിഞ്ഞ അഞ്ച്‌ ആഴ്‌ചക്കാലമായി നാഥുറാമിന്റെ വാദം ഞങ്ങള്‍ കേള്‍ക്കുന്നു. ഇത്രമാത്രം മനശക്തിയുള്ള ഒരാള്‍ ആ സ്‌ഫോടനസ്ഥലത്തുനിന്ന്‌ മാറിനില്‍ക്കുമെന്ന്‌ വിശ്വസിക്കാനാവുന്നില്ല.''

റിട്ടയര്‍ചെയ്‌തശേഷം ജസ്റ്റിസ്‌ ഖോസ്‌ല എഴുതി ``അപ്പീല്‍ വേളയില്‍ ഞങ്ങളെ ഏറ്റവും ആകര്‍ഷിച്ചത്‌ നാഥുറാമിന്റെ വാദങ്ങളാണ്‌. ഗാന്ധിയെ വധിക്കാനുള്ള കാരണങ്ങള്‍ നിരവധി മണിക്കൂറുകല്‍ നീണ്ട പ്രസംഗത്തിലൂടെ നാഥുറാം അവതരിപ്പിച്ചു. സദസ്സിനെ വാക്കുകളിലൂടെ ആകര്‍ഷിച്ചു. നാഥുറാം പ്രസംഗം നിര്‍ത്തിയപ്പോള്‍ നീണ്ട നിശബ്‌ദതയായിരുന്നു. പല സ്‌ത്രീകളും കണ്ണീരു തുടയ്‌ക്കുന്നുണ്ടായിരുന്നു. കോടതിമുറിയിലെ നേരിയ ചലനങ്ങള്‍പോലും കേള്‍ക്കാവുന്ന നിശബ്‌ദതയായിരുന്നു.''

``ഗോഡ്‌സെയുടെ അപ്പീലിനു ജനങ്ങളായിരുന്നു വിധി പറയേണ്ടിയിരുന്നതെങ്കില്‍ അവര്‍ ദ്ദേഹത്തെ വെറുതെ വിടുമായിരുന്നു.'' ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ജസ്റ്റീസ്‌ ആത്മചരണന്‍ മുമ്പാകെയും നാഥുറാം ഇതേ വൈദഗ്‌ധ്യം പ്രകടിപ്പിച്ചു. ഈ കേസിലെ പിടികിട്ടാപ്പുള്ളികള്‍ ഡോ. പാര്‍ച്ചറെയെ വെറുതെ വിട്ടതിനെ തുടര്‍ന്ന്‌ ഗ്വാളിയാറിലെ മജിസ്‌ട്രേട്ട്‌ മുമ്പാകെ ഹാജരാക്കി. അവരെ മോചിപ്പിച്ചു. ഹൈക്കോടതിയില്‍ നാഥുറാം നടത്തിയ പ്രസംഗങ്ങള്‍ പത്രങ്ങളെ ആകര്‍ഷിച്ചു. അവര്‍ ആ പ്രസംഗങ്ങള്‍ അക്ഷരംപ്രതി എഴുതിയെടുത്തിരുന്നു. പക്ഷേ, കോടതി പിരിഞ്ഞപ്പോള്‍ പത്രക്കാര്‍ എഴുതിയതത്രയും പോലീസ്‌ പിടിച്ചു വാങ്ങുകയായിരുന്നു. മാത്രമല്ല, എഴുതിയ കടലാസുകള്‍ മുഴുന്‍ കീറിക്കളയുകയും നാഥുറാമിന്റെ പ്രസംഗം പ്രസിദ്ധീകരിച്ചാല്‍ ഭവിഷ്യത്ത്‌ ഗുരുതരമായിരിക്കുമെന്ന്‌ താക്കീത്‌ നല്‍കുകയും ചെയ്‌തു. പത്രക്കാര്‍ക്ക്‌ സര്‍ക്കാരിന്റെ ആജ്ഞയ്‌ക്കുമുന്നില്‍ കീഴടങ്ങേണ്ടിവന്നു.

നാഥുറാമിന്റെ വധശേഷം ചില പത്രങ്ങള്‍ സത്യമെഴുതി. അവര്‍ക്ക്‌ നിരന്തരമായ ഭീഷണി ഉണ്ടായി. സത്യത്തെ ഇഷ്‌ടപ്പെടുന്നതിനുപകരം വെറുക്കുകയാണ്‌ ഗാന്ധിയന്‍ സര്‍ക്കാര്‍ ചെയ്‌തത്‌. നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും 1949 നവംബര്‍ 15ന്‌ രാവിലെ 8 മണിക്ക്‌ തൂക്കിലേറ്റപ്പെട്ടു. ഗോപാല്‍ ഗോഡ്‌സെ, കര്‍ക്കറെ, മദന്‍ലാല്‍ എന്നിവര്‍ തൂക്കിക്കൊല്ലുന്നതിന്‌ 20 മിനിട്ട്‌ മുമ്പ്‌ നാഥുറാമിനോടൊപ്പം ഉണ്ടായിരുന്നു. രണ്ടുപേരും പതിവുപോലെ സന്തോഷവാന്മാരായിരുന്നു. അവരുടെ മുഖം ശാന്തവും സ്വച്ഛവുമായിരുന്നു. ജയില്‍ ജീവനക്കാരുമായി അവര്‍ തമാശകള്‍ പറഞ്ഞുകൊണ്ടിരുന്നു.

ചായ കഴിക്കുമ്പോള്‍ ജയില്‍ സൂപ്രണ്ട്‌ അര്‍ജ്ജുന്‍ദാസ്‌ വന്നു. നാഥുറാം അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും അര്‍ജ്ജുന്‍ദാസ്‌ പരുങ്ങുകയായിരുന്നു. താന്‍ വധിക്കാന്‍ പോകുന്ന രണയ്‌ടുപേരുടെ നിസംഗത അദ്ദേഹത്തെ ദു:ഖിതനാക്കി. അദ്ദേഹം അവരോട്‌ സംസാരിച്ചു. നാഥുറാമിന്റേയും ആപ്‌തയുടേയും ദേശസ്‌നേഹം അദ്ദേഹത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. പഞ്ചാബിന്റെ ഒരു ഭാഗം ഇന്ത്യയ്‌ക്കു നഷ്‌ടപ്പെട്ടതില്‍ മഹാരാഷ്‌ട്രക്കാരായ ഇവര്‍ക്ക്‌ രോഷമുണ്ടായെങ്കിലും അത്‌ ദേശസ്‌നേഹംകൊണ്ട്‌ മാത്രമാണെന്ന്‌ മനസ്സിലാക്കാന്‍ ജയില്‍ സൂപണ്ടിനു കഴിയുമായിരുന്നു. അല്ലെങ്കില്‍ ലക്ഷക്കണക്കിനു ന്‌ത്യക്കാര്‍ മരിച്ചപ്പോള്‍ ആര്‍ക്കും തോന്നാത്ത ദു:ഖം ഇവര്‍ക്കെങ്ങിനെയുണ്ടായി. മനുഷ്യരക്തം ചിന്താത്ത അക്രമരഹിതമായ മാരക്കത്തിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്ന്‌ പറയുന്നവര്‍ വിഭജനവും മരിച്ചവരുടെ രക്തവും ഏത്‌ `കണക്കില്‍ എഴുതും? - സൂപ്രണ്ട്‌ ചിന്തിച്ചു. സൂപ്രണ്ട്‌ കണ്ണീര്‍ കടിച്ചമര്‍ത്തുകയായിരുന്നു. അദ്ദേഹം ഒരു പുഞ്ചിരി ചുണ്ടില്‍ വരുത്തി നാഥുറാമിനെ നോക്കി. നാഥുറാം പറഞ്ഞു ``തൂക്കിലേറ്റുന്നതിനു മുമ്പ്‌ ഒരു കപ്പ്‌ ചായ വേണമെന്ന്‌ ഞാന്‍ പറയുമായിരുന്നു. ആ ചായ കിട്ടി. നന്ദി'' അര്‍ജ്ജുന്‍ദാസ്‌ കരയാതെ പിടിച്ചുനിന്നു.

നാഥുറാം ഡോക്‌ടറോട്‌ പറഞ്ഞു. ``അങ്ങയുടെ ബുക്ക്‌ ഞാന്‍ അസിസ്റ്റന്റ്‌ സൂപ്രണ്ട്‌ ത്രിലേഷ്‌ സിംഗിനെ ഏല്‍പ്പിച്ചിട്ടുണ്ട്‌. ഇനിയും എന്റെ ഒപ്പുകള്‍ അങ്ങേയ്‌ക്ക്‌ വേണ്ടെന്നു പ്രതീക്ഷിക്കുന്നു''. തലേദിവസം നാഥുറാം തന്റെ മാതുലനോട്‌ സംസാരിച്ചിരുന്നു. ``മാമന്‍ അങ്ങെയ്‌ക്ക്‌ തരാനുള്ള ആയിരം രൂപ എത്തിക്കാന്‍ ഞാന്‍ ഏര്‍പ്പാടു ചെയ്‌തിട്ടുണ്ട്‌.'' നാരായണന്‍ ആപ്‌തെ താന്‍ എഴുതിയ തീസിസ്‌ അവകാശികളെ ഏല്‍പ്പിക്കുന്ന കാര്യം സൂപ്രണ്ടിനെ ഓര്‍മിപ്പിച്ചു. കഴിഞ്ഞ പത്തുദിവസങ്ങള്‍കൊണ്ട്‌ ആപ്‌തെ ഭരണസംവിധാനത്തെപ്പറ്റി ഒരു തീസിസ്‌ എഴുതിയിരുന്നു. സൂപ്രണ്ട്‌ അത്‌ സര്‍ക്കാരിനു അയച്ചിരുന്നുവെങ്കിലും നാളിതുവരെ ആപ്‌തെയുടെ അവകാശികള്‍ക്ക്‌ അത്‌ ലഭിച്ചില്ല.

ജില്ലാ മജിസ്‌ട്രേട്ട്‌ നരോത്തം സന്നിഹിതനായിരുന്നു.

രണ്ടുപേരും അന്ത്യയാത്രയ്‌ക്കു തയ്യാറായി. ഭഗവത്‌ഗീതയും അവിഭക്ത ഭാരതത്തിന്റെ മാപ്പും കാവിക്കൊടിയും അവര്‍ കൈയ്യിലേന്തി. വലിയ ഒരു ഇടവേളയ്‌ക്കുശേഷം ആപ്‌തെ പ്രഭാതം കാണുന്നു.

Photo: 1948 ജനുവരി 30 ന്‌ വൈകിട്ട്‌ അഞ്ചു മണിക്ക്‌ മഹാത്മ ഗാന്ധി പ്രാര്‍ത്ഥനാ യോഗത്തിന്‌ പോകുമ്പോള്‍ അദ്ദേഹത്തിന്‌ നാഥുറാം വിനായക്‌ ഗോഡ്‌സെയുടെ വെടിയേറ്റു. നാഥുറാം പോലീസിനു കീഴടങ്ങി. ഗാന്ധി വധം വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി ചെങ്കോട്ടയില്‍ ആരംഭിച്ചു. വിചാരണയുടെ അവസാനത്തില്‍ കോടതി മുമ്പാകെ നാഥുറാം വിനായക്‌ ഗോഡ്‌സെ നല്‍കിയ മൊഴി പുസ്‌ക രൂപത്തില്‍ പ്രസിദ്ധം ചെയ്‌തു. 2001 ല്‍ കോട്ടയത്തുള്ള വന്ദേമാതരം ബുക്‌സ്‌ അത്‌ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി.

1949 മേയിലും ജൂണിലുമായി ജസ്റ്റീസ്‌ ബണ്‌ഡാരി, അച്ചുറാം, ഖോസ്‌ലെ എന്നിവര്‍ അടങ്ങുന്ന ബഞ്ച്‌ അപ്പീല്‍വാദം കേട്ടു. 1949 ജൂണ്‍ 22നു വിധി പ്രസ്‌താവിച്ചു. ശങ്കര്‍ കിസ്‌തയ്യയും ഡോ. പാര്‍ച്ചറെയും കുറ്റവിമുക്തരാക്കപ്പെട്ടു.
വിഷ്‌ണു കര്‍ക്കറെ, ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാല്‍ പഹ്വ എന്നിവരുടെ ജീവപര്യന്തം ശരിവച്ചു. നാരായണ്‍ ആപ്‌തെയുടെയും നാഥുറാം ഗോഡ്‌സെയുടെ വധശിക്ഷയും ശരിവെയ്‌ക്കപ്പെടുകയുണ്ടായി.

നാഥുറാം ഗോഡ്‌സെയുടെ കഴിവിലും പെരുമാറ്റത്തിലും കോടതി മതിപ്പ്‌ പ്രകടിപ്പിച്ചു. ജഡ്‌ജ്‌മെന്റ്‌ രേഖപ്പെടുത്തിയപ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ചു.

ജസ്റ്റിസ്‌ അച്ചുറാം പറഞ്ഞു. ``അപ്പീല്‍ നല്‍കിയവരില്‍ നാഥുറാം ഗോഡ്‌സെ മാത്രം തന്നെ വധശിക്ഷയില്‍നിന്ന്‌ വിമുക്തനാക്കാന്‍ ആവശ്യപ്പെട്ടില്ല. തനിക്കെതിരെ നടത്തിയ മറ്റു പരാമര്‍ശങ്ങളെയാണ്‌ നാഥുറാം എതിര്‍ത്തത്‌. തന്റെ കേസ്‌ സ്വയം വാദിച്ച്‌ തന്റെ കഴിവ്‌ അദ്ദേഹം തെളിയിച്ചു.'' നാഥുറാമിന്റെ ചിന്താശക്തിയെപ്പറ്റി ജഡ്‌ജി ഇങ്ങനെ രേഖപ്പെടുത്തി. ``മെട്രിക്കുലേഷന്‍ പാസായിട്ടില്ലെങ്കിലും ധാരാളം വായിച്ചിട്ടുള്ള വ്യക്താണ്‌ നാഥുറാം. ഇംഗ്ലീഷ്‌ ഭാഷയിലുള്ള പ്രാവീണ്യം വിചാരണ വേളയില്‍ നാഥുറാം തെളിയിച്ചു.'' 1948 ജനുവരി 20നു സ്‌ഫോടനസ്ഥലത്ത്‌ താനില്ലായിരുന്നുവെന്ന നാഥുറാമിന്‍രെ വാദം കോടതി തള്ളി. ജഡ്‌ജി അച്ചുറാം പറഞ്ഞു: ``കഴിഞ്ഞ അഞ്ച്‌ ആഴ്‌ചക്കാലമായി നാഥുറാമിന്റെ വാദം ഞങ്ങള്‍ കേള്‍ക്കുന്നു. ഇത്രമാത്രം മനശക്തിയുള്ള ഒരാള്‍ ആ സ്‌ഫോടനസ്ഥലത്തുനിന്ന്‌ മാറിനില്‍ക്കുമെന്ന്‌ വിശ്വസിക്കാനാവുന്നില്ല.''

റിട്ടയര്‍ചെയ്‌തശേഷം ജസ്റ്റിസ്‌ ഖോസ്‌ല എഴുതി ``അപ്പീല്‍ വേളയില്‍ ഞങ്ങളെ ഏറ്റവും ആകര്‍ഷിച്ചത്‌ നാഥുറാമിന്റെ വാദങ്ങളാണ്‌. ഗാന്ധിയെ വധിക്കാനുള്ള കാരണങ്ങള്‍ നിരവധി മണിക്കൂറുകല്‍ നീണ്ട പ്രസംഗത്തിലൂടെ നാഥുറാം അവതരിപ്പിച്ചു. സദസ്സിനെ വാക്കുകളിലൂടെ ആകര്‍ഷിച്ചു. നാഥുറാം പ്രസംഗം നിര്‍ത്തിയപ്പോള്‍ നീണ്ട നിശബ്‌ദതയായിരുന്നു. പല സ്‌ത്രീകളും കണ്ണീരു തുടയ്‌ക്കുന്നുണ്ടായിരുന്നു. കോടതിമുറിയിലെ നേരിയ ചലനങ്ങള്‍പോലും കേള്‍ക്കാവുന്ന നിശബ്‌ദതയായിരുന്നു.''

``ഗോഡ്‌സെയുടെ അപ്പീലിനു ജനങ്ങളായിരുന്നു വിധി പറയേണ്ടിയിരുന്നതെങ്കില്‍ അവര്‍ ദ്ദേഹത്തെ വെറുതെ വിടുമായിരുന്നു.'' ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ജസ്റ്റീസ്‌ ആത്മചരണന്‍ മുമ്പാകെയും നാഥുറാം ഇതേ വൈദഗ്‌ധ്യം പ്രകടിപ്പിച്ചു. ഈ കേസിലെ പിടികിട്ടാപ്പുള്ളികള്‍ ഡോ. പാര്‍ച്ചറെയെ വെറുതെ വിട്ടതിനെ തുടര്‍ന്ന്‌ ഗ്വാളിയാറിലെ മജിസ്‌ട്രേട്ട്‌ മുമ്പാകെ ഹാജരാക്കി. അവരെ മോചിപ്പിച്ചു. ഹൈക്കോടതിയില്‍ നാഥുറാം നടത്തിയ പ്രസംഗങ്ങള്‍ പത്രങ്ങളെ ആകര്‍ഷിച്ചു. അവര്‍ ആ പ്രസംഗങ്ങള്‍ അക്ഷരംപ്രതി എഴുതിയെടുത്തിരുന്നു. പക്ഷേ, കോടതി പിരിഞ്ഞപ്പോള്‍ പത്രക്കാര്‍ എഴുതിയതത്രയും പോലീസ്‌ പിടിച്ചു വാങ്ങുകയായിരുന്നു. മാത്രമല്ല, എഴുതിയ കടലാസുകള്‍ മുഴുന്‍ കീറിക്കളയുകയും നാഥുറാമിന്റെ പ്രസംഗം പ്രസിദ്ധീകരിച്ചാല്‍ ഭവിഷ്യത്ത്‌ ഗുരുതരമായിരിക്കുമെന്ന്‌ താക്കീത്‌ നല്‍കുകയും ചെയ്‌തു. പത്രക്കാര്‍ക്ക്‌ സര്‍ക്കാരിന്റെ ആജ്ഞയ്‌ക്കുമുന്നില്‍ കീഴടങ്ങേണ്ടിവന്നു.

നാഥുറാമിന്റെ വധശേഷം ചില പത്രങ്ങള്‍ സത്യമെഴുതി. അവര്‍ക്ക്‌ നിരന്തരമായ ഭീഷണി ഉണ്ടായി. സത്യത്തെ ഇഷ്‌ടപ്പെടുന്നതിനുപകരം വെറുക്കുകയാണ്‌ ഗാന്ധിയന്‍ സര്‍ക്കാര്‍ ചെയ്‌തത്‌. നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും 1949 നവംബര്‍ 15ന്‌ രാവിലെ 8 മണിക്ക്‌ തൂക്കിലേറ്റപ്പെട്ടു. ഗോപാല്‍ ഗോഡ്‌സെ, കര്‍ക്കറെ, മദന്‍ലാല്‍ എന്നിവര്‍ തൂക്കിക്കൊല്ലുന്നതിന്‌ 20 മിനിട്ട്‌ മുമ്പ്‌ നാഥുറാമിനോടൊപ്പം ഉണ്ടായിരുന്നു. രണ്ടുപേരും പതിവുപോലെ സന്തോഷവാന്മാരായിരുന്നു. അവരുടെ മുഖം ശാന്തവും സ്വച്ഛവുമായിരുന്നു. ജയില്‍ ജീവനക്കാരുമായി അവര്‍ തമാശകള്‍ പറഞ്ഞുകൊണ്ടിരുന്നു.

ചായ കഴിക്കുമ്പോള്‍ ജയില്‍ സൂപ്രണ്ട്‌ അര്‍ജ്ജുന്‍ദാസ്‌ വന്നു. നാഥുറാം അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും അര്‍ജ്ജുന്‍ദാസ്‌ പരുങ്ങുകയായിരുന്നു. താന്‍ വധിക്കാന്‍ പോകുന്ന രണയ്‌ടുപേരുടെ നിസംഗത അദ്ദേഹത്തെ ദു:ഖിതനാക്കി. അദ്ദേഹം അവരോട്‌ സംസാരിച്ചു. നാഥുറാമിന്റേയും ആപ്‌തയുടേയും ദേശസ്‌നേഹം അദ്ദേഹത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. പഞ്ചാബിന്റെ ഒരു ഭാഗം ഇന്ത്യയ്‌ക്കു നഷ്‌ടപ്പെട്ടതില്‍ മഹാരാഷ്‌ട്രക്കാരായ ഇവര്‍ക്ക്‌ രോഷമുണ്ടായെങ്കിലും അത്‌ ദേശസ്‌നേഹംകൊണ്ട്‌ മാത്രമാണെന്ന്‌ മനസ്സിലാക്കാന്‍ ജയില്‍ സൂപണ്ടിനു കഴിയുമായിരുന്നു. അല്ലെങ്കില്‍ ലക്ഷക്കണക്കിനു ന്‌ത്യക്കാര്‍ മരിച്ചപ്പോള്‍ ആര്‍ക്കും തോന്നാത്ത ദു:ഖം ഇവര്‍ക്കെങ്ങിനെയുണ്ടായി. മനുഷ്യരക്തം ചിന്താത്ത അക്രമരഹിതമായ മാരക്കത്തിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്ന്‌ പറയുന്നവര്‍ വിഭജനവും മരിച്ചവരുടെ രക്തവും ഏത്‌ `കണക്കില്‍ എഴുതും? - സൂപ്രണ്ട്‌ ചിന്തിച്ചു. സൂപ്രണ്ട്‌ കണ്ണീര്‍ കടിച്ചമര്‍ത്തുകയായിരുന്നു. അദ്ദേഹം ഒരു പുഞ്ചിരി ചുണ്ടില്‍ വരുത്തി നാഥുറാമിനെ നോക്കി. നാഥുറാം പറഞ്ഞു ``തൂക്കിലേറ്റുന്നതിനു മുമ്പ്‌ ഒരു കപ്പ്‌ ചായ വേണമെന്ന്‌ ഞാന്‍ പറയുമായിരുന്നു. ആ ചായ കിട്ടി. നന്ദി'' അര്‍ജ്ജുന്‍ദാസ്‌ കരയാതെ പിടിച്ചുനിന്നു.

നാഥുറാം ഡോക്‌ടറോട്‌ പറഞ്ഞു. ``അങ്ങയുടെ ബുക്ക്‌ ഞാന്‍ അസിസ്റ്റന്റ്‌ സൂപ്രണ്ട്‌ ത്രിലേഷ്‌ സിംഗിനെ ഏല്‍പ്പിച്ചിട്ടുണ്ട്‌. ഇനിയും എന്റെ ഒപ്പുകള്‍ അങ്ങേയ്‌ക്ക്‌ വേണ്ടെന്നു പ്രതീക്ഷിക്കുന്നു''. തലേദിവസം നാഥുറാം തന്റെ മാതുലനോട്‌ സംസാരിച്ചിരുന്നു. ``മാമന്‍ അങ്ങെയ്‌ക്ക്‌ തരാനുള്ള ആയിരം രൂപ എത്തിക്കാന്‍ ഞാന്‍ ഏര്‍പ്പാടു ചെയ്‌തിട്ടുണ്ട്‌.'' നാരായണന്‍ ആപ്‌തെ താന്‍ എഴുതിയ തീസിസ്‌ അവകാശികളെ ഏല്‍പ്പിക്കുന്ന കാര്യം സൂപ്രണ്ടിനെ ഓര്‍മിപ്പിച്ചു. കഴിഞ്ഞ പത്തുദിവസങ്ങള്‍കൊണ്ട്‌ ആപ്‌തെ ഭരണസംവിധാനത്തെപ്പറ്റി ഒരു തീസിസ്‌ എഴുതിയിരുന്നു. സൂപ്രണ്ട്‌ അത്‌ സര്‍ക്കാരിനു അയച്ചിരുന്നുവെങ്കിലും നാളിതുവരെ ആപ്‌തെയുടെ അവകാശികള്‍ക്ക്‌ അത്‌ ലഭിച്ചില്ല.

ജില്ലാ മജിസ്‌ട്രേട്ട്‌ നരോത്തം സന്നിഹിതനായിരുന്നു.

രണ്ടുപേരും അന്ത്യയാത്രയ്‌ക്കു തയ്യാറായി. ഭഗവത്‌ഗീതയും അവിഭക്ത ഭാരതത്തിന്റെ മാപ്പും കാവിക്കൊടിയും അവര്‍ കൈയ്യിലേന്തി. വലിയ ഒരു ഇടവേളയ്‌ക്കുശേഷം ആപ്‌തെ പ്രഭാതം കാണുന്നു.

No comments:

Post a Comment