Wednesday, 13 August 2014

Dr.Sumesh Nair
യസീദികളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയതിന് നന്ദി.അവരും ,മനുഷ്യര്‍.എന്തിനീ കൂട്ടക്കൊല?
ലോകം പിടിച്ചടക്കാനോ?ലോക നാശത്തിനോ?
കഷ്ടം
എല്ലാ രക്തക്കുരുതിയും നിര്‍ത്തുക
കെ.എം.രാധ... See More

Photo: Dr.Sumesh Nair   
യസീദികളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയതിന് നന്ദി.അവരും ,മനുഷ്യര്‍.എന്തിനീ കൂട്ടക്കൊല?
ലോകം പിടിച്ചടക്കാനോ?ലോക നാശത്തിനോ?
കഷ്ടം
എല്ലാ രക്തക്കുരുതിയും നിര്‍ത്തുക
കെ.എം.രാധ
.......................................................................................................................
യസീദികൾ....... ഇറാക്കിലെ ഹിന്ദുക്കൾ... !!
   തങ്ങളുടെ അതി ദയനീയമായ സ്ഥിതിയിൽ വാർത്തകളിൽ നിറയുകയാണ് ഇറാക്കിലെ യസീദികൾ. 
മുസ്ലീം തീവ്രവാദികളാൽ ഉന്മൂലനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് ഈ ജനവിഭാഗം. ഇന്ന് നാമമാത്രമായ യസീദികൾ മാത്രമേ ഇറാക്കിൽ അവശേഷിക്കുന്നുള്ളൂ. 
ഇറാക്കിലെ കുർദിസ്ഥാൻ മേഖലയിൽ ആര്ക്കും ഒരു ദ്രോഹവും ചെയ്യാതെ കഴിഞ്ഞു കൂടുകയായിരുന്നു ഇവർ.
   മുസ്ലീം തീവ്രവാദികളുടെ ആക്രമണത്തിൽ ആയിരക്കണക്കിന് യസീദികൾ ഇതൊനോടകം കൊല്ലപ്പെട്ടു കഴിഞ്ഞു. 
  നിരവധി സ്ത്രീകളെയും കുട്ടികളെയും കഴുത്തറത്തും ജീവനോടെ കുഴിച്ചുമൂടിയും കൊന്നു. ഭർത്താക്കന്മാരെ വധിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു.
   യസീദി സ്ത്രീകളെ അടിമ ചന്തയിൽ വിൽക്കുകയാണ് പിഴച്ച, ചെകുത്താന്റെ സന്തതികൾ.
ലോക രാഷ്ട്രങ്ങൾ ഇവരുടെ രക്ഷയ്ക്ക് വേണ്ടി കാര്യമായ ഒന്നും ചെയ്യുന്നില്ല. 
 ശേഷിക്കുന്ന യസീദികൾ കൊടും പട്ടിണിയിൽ കഴിയുകയാണ് മരണവും കാത്ത്. സോഷ്യൽ മീഡിയകളിലെ പിന്തുണ അവിടെ തന്നെ ഒതുങ്ങുന്നു.
  യസീദി ജനതയെ കുറിച്ച് പഠിച്ചാൽ മറ്റെങ്ങും ഇല്ലാത്ത തരത്തിലുള്ള വലിയ സമാനതകൾ ഇവർക്ക് ഹിന്ദു മതവുമായി ഉണ്ടെന്നു കാണുവാൻ സാധിക്കും. 
  സൂക്ഷ്മമായി നിരീക്ഷിച്ചാൽ, കാലത്തിന്റെ കുത്തൊഴുക്കിൽ പുരാതന ഭാരതാവുമായി ബന്ധം നഷ്ടപ്പെട്ട ഒരു ഹിന്ദു ഗോത്ര വിഭാഗമാണ്‌ യസീദികൾ എന്ന് നമുക്ക് കാണാൻ കഴിയും.
ചില വസ്തുതകളിലേക്ക്:
1) ഹിന്ദുക്കൾ മയിലിന്റെ തലയുള്ള വിളക്ക് തെളിയിക്കുമ്പോൾ യസീദികൾ മയിലിന്റെ തലയുള്ള വിളക്കിനെ ചുംബിക്കുന്നു.
2) ഹിന്ദു ക്ഷേത്രങ്ങളുടെത് പോലെ പിരമിഡ് ആകൃതിയിൽ ഉള്ള ഗോപുരമാണ് യസീദികളുടെ ക്ഷേത്രങ്ങൾക്കും.
3) യസീദികളുടെ പുണ്ണ്യമായ ചിഹ്നം ചിറകുവിരിച്ച മയിലാണ്, ഭഗവാൻ ശിവന്റെ പുത്രനായ സുബ്രമണ്യന്റെ ചിത്രത്തോട് അതീവ സാമ്യത ഉള്ള ഒന്ന്. 
 ഇവിടെ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യം എന്തെന്നാൽ നമ്മുടെ ദേശീയ പക്ഷിയായ മയിൽ, തെക്കൻ ഏഷ്യയിലും തെക്ക് കിഴക്കൻ ഏഷ്യയിലും അഫ്രികയിലും മാത്രം ഉള്ള ജീവിയാണ്. 
ഇറാക്കിലോ സിറിയയിലോ മയിൽ എന്ന പക്ഷി ഇല്ല.
4) യസീദികളുടെ പുണ്ണ്യ ക്ഷേത്രമായ ലാലിഷ് ക്ഷേത്രത്തിലെ ചിത്രകല ഭാരതീയ കലയാണ്‌. സാരീ ഉടുത്ത സ്ത്രീ വിളക്കിനെ സ്പർശിച്ചു നില്ക്കുന്ന ചിത്രം. സാരീ എന്നത് ഭാരതത്തിലെ സ്ത്രീകളുടെ വേഷമാണ്. അത് അറേബ്യൻ രാജ്യങ്ങളിൽ ഇല്ല എന്നത് പറയാതെ അറിയാമല്ലോ.
5) ലാലിഷ് ക്ഷേത്രത്തിലെ പ്രവേശന കവാടത്തിൽ തന്നെ വലിയ ഒരു സർപ്പത്തിന്റെ രൂപം ഉണ്ട്. അറേബ്യയിലെയോ മേസോപ്പോട്ടാമിയയിലെയോ മറ്റു ഗോത്രങ്ങളിൽ ഇത് കണ്ടിട്ടില്ല. 
 പരമശിവന്റെ കഴുത്തിലെ സർപ്പം ഏവർക്കും അറിയാം. 
  നാഗ പഞ്ചമി പോലെയുള്ള പൂജകളിൽ സർപ്പത്തെ ആരാധിക്കുന്ന വിഭാഗം ഹിന്ദുക്കൾ അല്ലാതെ ലോകത്ത് വേറെ ആരുണ്ട്‌.
6) മഞ്ഞ നിറത്തിലുള്ള യസിദി എന്ന സൂര്യന് 21 രശ്മികൾ ആണ് ഉള്ളത്. ഹിന്ദുക്കൾക്ക് പുണ്ണ്യമായ സംഖ്യ 21. ഭഗവാൻ ഗണേശന് മധുരം നിവേദിക്കുന്നത് 21 എന്ന സംഖ്യ  യിലാണ്.
7) യസീദികൾ തങ്ങളിലെ സ്വജാതിയിൽ നിന്നും വിവാഹം കഴിക്കുന്നു. മുരിദുകൾ, ശൈക്കുകൾ, പിരുകൾ എല്ലാം യസീദി വിഭാഗത്തിലെ ജാതികളാണ്. 
ഹിന്ദുക്കളും ജാതി അനുസരിച്ച് വിവാഹം കഴിക്കുന്നു. ഗോത്ര സമ്പ്രദായം നിലനില്ക്കുന്ന വിഭാഗമാണ്‌ യസീദി.
8) ഹിന്ദുക്കൾ നടത്തുന്നത് പോലെയുള്ള ആരതി പൂജ ഇവർ നടത്തുന്നു.
9) ഹിന്ദു പുരാണത്തിൽ പറയുന്നത് പോലെ പുനർജന്മത്തിൽ വിശ്വസിക്കുന്നവർ ആണ് യസീദികൾ.
10) യസീദികൾ സുന്നത് ചെയ്യില്ല, അറേബ്യൻ നാടുകളിൽ വളരെ അപൂർവ്വമായ ഒന്ന്. ഹിന്ദുക്കളും സുന്നത് ചെയ്യാത്തവരാണ്.
11) കൈ കൂപ്പി നിന്ന് കൊണ്ടാണ് യസീദികൾ പ്രാർഥിക്കുന്നതു. ഹിന്ദുക്കളും അതെ രീതിയിൽ തന്നെ പ്രാർഥിക്കുന്നു.
12) സുര്യൻ ഉദിക്കുംബൊഴും അസ്തമിക്കുമ്പോഴും യസീദികൾ പ്രാർഥിക്കുന്നു, ഹിന്ദുക്കളെ പോലെ. 
ഇരു കൂട്ടരും സൂര്യന് അഭിമുഖമായി നിന്ന് കൊണ്ട് സൂര്യാരാധന നടത്തുന്നു.
13) ക്ഷേത്രത്തിലെ പ്രാർഥനയ്ക്ക് ശേഷം യസീദികൾ കുറി തൊടുന്നു, ഹിന്ദുക്കളെ പോലെ തന്നെ.
14) വലിയ ആഘോഷങ്ങൽക്കെല്ലാം തന്നെ ഹിന്ദു സ്ത്രീകളെ പോലെ യസീദി സ്ത്രീകൾ ദീപം തെളിയിക്കുന്നു.
15) ക്ഷേത്രത്തിൽ അഗ്നി തെളിയിച്ചു കൊണ്ട് യസീദി പുരുഷന്മാർ മെലെക് താഉസ് നെ ആരാധിക്കുന്നു. 
  അഗ്നിയ്ക്ക് അതേ പ്രാധാന്യം നല്കി തന്നെ ഹിന്ദുക്കൾ ദൈവത്തെ ആരാധിക്കുന്നു.
  ഇതെല്ലാം കൂടാതെ നിരവധി അനവധി സാമ്യതകൾ ഇനിയും ഉണ്ട്. ശിവ ഭഗവാന്റെ ത്രിശൂലം, ആരാധിക്കുവാൻ ഉപയോഗിക്കുന്ന കലശം, ധോൽ ശംഖ്‌ നാദം... ഇതെല്ലാം തന്നെ ഹിന്ദുക്കളുടെത് പോലെ തന്നെ. .
പുരാതന ഭാരതീയ സംസ്കരവുമായി അഗാധ ബന്ധം ഉണ്ടായിരുന്ന, പിന്നീട് നടന്ന ഇസ്ലാമിക അധിനിവേശത്തിൽ ഒറ്റപെട്ടു പോയ ഹിന്ദു ജനവിഭാഗം തന്നെയാണ് യസീദികൾ എന്നതിൽ സംശയമില്ല.

ഇറാക്കിൽ ഒഴുകുന്നത്‌ ഹിന്ദുവിന്റെ രക്തം തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ഇറാക്കിലെ കുഞ്ഞു കുട്ടികൾ ഉൾപ്പെടെയുള്ള യസീദികളെ പച്ചക്ക് ചുട്ടു കരിച്ചിട്ടും ഭാരതത്തിലെ വിശിഷ്യാ കേരളത്തിലെ മാനവ വാദികളും "പൊന്നാങ്ങള സ്നേഹികളും" മൌനവ്രതത്തിൽ ആയത്!

No comments:

Post a Comment