Monday, 11 August 2014

rishna Kumar K 
1957ൽ കേരളത്തില്‍ ഇഎംഎസ്സ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് കമ്യൂണിസത്തിൻറെ ചുവന്ന പുലരിയായി വാഴ്ത്തപ്പെട്ടു... "
നെഹ്റുവിനു ശേഷം നമ്പൂതിരിപ്പാട്, ചെങ്കോട്ടയിലും ചെങ്കൊടി പാറും" തുടങ്ങിയ മുദ്രാവാക്യങ്ങൾ അന്ന് മുഴങ്ങിക്കേട്ടു... 
അത് ആത്മാർത്ഥമായി വിശ്വസിച്ച സഖാക്കളും ഉണ്ടായിരുന്നു...
 ഇന്ന് ഡെല്‍ഹിയിൽ നിന്ന് അകന്ന ഒരു കോണില്‍ എങ്ങനെയും പിടിച്ചു നിൽക്കാൻ ശ്രമിക്കുമ്പോഴുള്ള മനോവൈക്ലബ്യം കമ്യൂണിസ്റ്റ്കാരിൽ പ്രകടമാണ്....
 മാത്രമല്ല, തങ്ങള്‍ ബദ്ധ വൈരികളായി കരുതുന്ന അതേ "ഹിന്ദു വർഗീയ ശക്തികൾ" ഭാരതമാകെ പടർന്നു പിടിക്കുകയും ഭാരതത്തിൻറെ മർമ്മ പ്രധാന സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരികയും ഇന്ന് വ്യക്തമായ ഭൂരിപക്ഷം നേടി ഭാരതത്തിൻറെ ഭരണചക്രം തിരിക്കുകയും ചെയ്യുന്നു...
 ത്രിപുരയിൽ 5 പഞ്ചായത്തുകൾബിജെപി ഭരിക്കുന്നു.... കേരളത്തില്‍ ബിജെപി മുന്നേറ്റം നടത്തുന്നു.... നിരാശക്ക് ഇനി എന്തു വേണം കമ്യൂണിസ്റ്റ്കാർക്ക്..! 
തങ്ങള്‍ നേടാന്‍ കൊതിച്ചതെന്ത്? നേടിയതെന്ത്? 
ഈ ചോദ്യങ്ങള്‍ കമ്യൂണിസ്റ്റ്കാരുടെ ഉറക്കം കെടുത്തുന്നു...
 9 പതിറ്റാണ്ട് പ്രവര്‍ത്തനം നടത്തിയപ്പോൾ 9 സീറ്റ് എന്ന ദയനീയാവസ്ഥയിൽ!!
 ഈ കാലഘട്ടത്തില്‍ സ്വന്തമായി മുന്നേറ്റം നടത്താനുള്ള കെല്പില്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തിലെ ദേശീയ വാദികളാണ് തങ്ങളുടെ മുഖ്യ എതിരാളികള്‍ എന്ന സത്യം മനസ്സിലാക്കി...    അതു കൊണ്ട് ബിജെപി യെ തടയുക എന്ന ഒറ്റ ലക്ഷ്യം തങ്ങളുടെ അജണ്ടയാക്കി...
  അതിനു വേണ്ടി, രാജ്യം കുട്ടിച്ചോറാക്കിയ കോണ്‍ഗ്രസിനെ പല വിധത്തില്‍ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചു.... 
  ഭാരതത്തിൽ ജനിച്ചു വളർന്ന നട്ടെല്ലുള്ള നേതാക്കള്‍ ഉണ്ടെന്നിരിക്കെ സോണിയ രാജീവ് എന്ന, നിലനിൽപ്പിനു വേണ്ടി കോണ്‍ഗ്രസ് അവതരിപ്പിച്ച വിദേശ വനിതയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു...
"തിൻബിഗ" എന്ന ഇടനാഴി 1992ൽ ബംഗ്ളാദേശിന് കൈമാറിയത് ഉൾപ്പടെ....
 "ഹിന്ദുത്വത്തിന് അതീതമായി ഭാരതത്തിന് ഒരു ഭാവിയില്ല" എന്ന ഡോ. ആനിബസൻറിൻറെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്...
 ഭാരത സംസ്കാരത്തിൻറെ ആണിക്കല്ലായ ഹിന്ദുത്വം അടിസ്ഥാന തത്വം ആക്കി പ്രവര്‍ത്തിക്കുന്ന ബിജെപി അധികാരത്തില്‍ എത്തിയിരിക്കുന്നു.... 
ഇനി ഭാരത മണ്ണില്‍ കമ്യൂണിസ്റ്റ്കാർക്ക് സ്ഥാനമില്ല.... 
അതു മനസ്സിലാക്കി കേരളത്തില്‍ പതിനായിരങ്ങൾ കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നു....
കണ്ണൂര്‍ കാവി അണിയുന്നു....

No comments:

Post a Comment