''നെല്ല്''ഓണ്‍ലൈന്‍ മാസിക പത്രാധിപര്‍ പ്രീജിത്ത് രാജിന് അഭിനന്ദനങ്ങള്‍...................
1994 നവമ്പര്‍ 30 ഐ എസ് ആര്‍ ഒ ചാരക്കേസിലെ പ്രതിയായി നമ്പി നാരായണനെ ,''രാജ്യത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞന്റെ പദവിയില്‍ നിന്ന് ഒരു രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട ദിവസം''.........
അക്കാലത്ത് ,കോഴിക്കോട് ആഴ്ച്ചവട്ടം സര്‍ക്കാര്‍ വിദ്യാലയത്തില്‍ അദ്ധ്യാപികയായിരുന്ന ഞാന്‍.നമ്പി നാരായണനെ വിമര്‍ശിച്ച് സംസാരിക്കവേ,പെട്ടെന്നരികിലെത്തി ''നമ്പി നാരായണന്‍ തികച്ചും നിരപരാധിയെന്ന് ,കാര്യകാരണസഹിതം വ്യക്തമാക്കിയ കൂട്ടുകാരി..അന്ന്,അവളുടെ സഹോദരന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍.!(കാര്യ കാരണങ്ങള്‍ പിന്നീട് എഴുതാം )
ആ നിമിഷം മനസ്സിലായി നമ്പി നാരായണന്‍,ശശികുമാര്‍ നിരപരാധികളെന്ന്.
കാലമേറെ കടന്നു പോയി..കഴിഞ്ഞ വര്‍ഷം (2013 APRIL-MAY)യൂറോപ്പ് യാത്രയില്‍,ടൂര്‍ ഗ്രൂപ്പിലുണ്ടായ ഐഎസ്ആര്‍ ഒ ശാസ്ത്രജ്ഞനോട് ഒഴിവുസമയത്ത് ചില കാര്യങ്ങള്‍ ചോദിച്ചു.കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്.
നമ്പി നാരായണന്‍റെ നിരപരാധിത്വം തന്നെയാണ്,അക്കാലത്ത് അദ്ദേഹത്തോടൊപ്പം ജോലിയെടുത്ത ശാസ്ത്രജ്ഞനും പറയാനുണ്ടായിരുന്നത്.
(,എഴുത്തുകാരി എന്നല്ല പേര് പോലും ശാസ്ത്രജ്ഞന്‍ കേട്ടിട്ടില്ല. അങ്ങനെ ഒരു മറ, പല കേസുകള്‍ക്കും സത്യവിവരങ്ങള്‍ കിട്ടാന്‍ സഹായിച്ചിട്ടുണ്ട് . ഇപ്പോഴും,പൊതുസ്ഥലങ്ങളില്‍ പോലും ആരും തിരിച്ചറിയില്ലെന്നത്, സമൂഹനന്മയ്ക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമാണ് ).
നമ്പി നാരയണനുമായി പ്രീജിത്ത് രാജ് ''നെല്ല്''മാസികയ്ക്ക് വേണ്ടി നടത്തിയ അഭിമുഖത്തില്‍. നിന്ന് ലഭിച്ച കണ്ടെത്തലുകള്‍ ചാരകേസില്‍ പ്രത്യക്ഷ- പരോക്ഷ ഇടപെടലുകള്‍ നടത്തിയ മന്ത്രിമാര്‍,,പോലീസ് ഉദ്യോഗസ്ഥര്‍,ഉന്നതര്‍ തുടങ്ങിയവരുടെ പങ്ക് വ്യക്തം.
പ്രീജിത്ത് രാജിന് ഒരിക്കല്‍ക്കൂടി നന്ദി .
കെ.എം.രാധ
NAMBI NARAYANAN,PREEJITHRAJ