Sudheeshkumar Vedha ഇന്ന് ഭാരതത്തിലാകമാനം ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണല്ലോ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടേത്. ഭാരതത്തിന്റെ വികസന സ്വപ്‌നങ്ങളുടെയും അഴിമതി വിരുദ്ധ ഭരണത്തിന്റേയും പ്രതീക്ഷയായി ഒരു വിഭാഗം മോഡിയെ കാണുമ്പോള്‍ മറു വിഭാഗമാകട്ടെ അദ്ദേഹത്തെ ഭീകരതയുടെ ആള്‍ രൂപമായി ചിത്രീകരിക്കുന്നു. ഭാരതത്തിലാകമാനം നരേന്ദ്ര മോഡിയെപ്പോലെ വേട്ടയാടപ്പെട്ട ഒരു നേതാവും വേറെയുണ്ടാകാനിടയില്ല. അത്രക്കു വേട്ടയാടപ്പെടേണ്ട എന്തു പ്രവര്‍ത്തിയാണ് മോഡി ചെയ്‌തിട്ടുള്ളത്. ഗുജറാത്തില്‍ 2002 ല്‍ നടന്ന കലാപത്തിന്റെ പേരിലാണ് ആ വേട്ടയാടല്‍ നടന്നിട്ടുള്ളത്. ഭരണ കൂടത്തിന്റെ തലവന്‍ എന്ന നിലയില്‍ തന്റെ കര്‍ത്തവ്യം വേണ്ട രീതിയില്‍ നടപ്പിലാക്കിയില്ല എന്നതും കലാപകാരികള്‍ക്ക് അനു കൂലമായ നടപടികള്‍ സ്വീകരിച്ചു എന്നുള്ളതുമാണ് അദ്ദേഹത്തിന് എതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.
മോഡിക്കും ഗുജറാത്തിനും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ സൗകര്യ പൂര്‍വ്വം മറച്ചു വയ്‌ക്കുന്ന സത്യങ്ങള്‍ കാണാതെ പോകുന്നത് ഉചിതമായിരിക്കില്ല. ഗുജറാത്ത സംസ്ഥാനം രൂപം കൊണ്ടതിനു ശ്ശേഷം ഗുജറാത്തില്‍ ആകെ ഒരു കലാപം മാത്രമെ നടന്നിട്ടുള്ളൂ എന്നു തോന്നും വിമര്‍ശകരുടേയും പത്രമാധ്യമങ്ങളുടേയും എഴുത്തും പറച്ചിലും കണ്ടാല്‍. എന്നും കലാപങ്ങള്‍ക്ക് പേരു കേട്ട ഭൂമിയായിരുന്നു ഗുജറാത്ത്. അഹമ്മദാബാദിലും സൂററ്റിലും കലാപങ്ങള്‍ നിത്യ സംഭവം ആയിരുന്നു . 1950 മുതല്‍ 2002 വരെയുള്ള കാലയളവിനുള്ളില്‍ ഗുജറാത്തില്‍ നടന്നിട്ടുള്ളത് ചെറുതും വലുതുമായി ഏകദേശം ഇരുപതിലധികം വര്‍ഗ്ഗീയ കലാപങ്ങളാണ്. 1969ലും 1985 ലും 1986 ലും 1992 ലും നടന്നിട്ടുള്ള കലാപങ്ങള്‍ എടുത്തു പറയേണ്ടവയാണ്. ആ കലാപങ്ങളിലെല്ലാം ജീവനും സ്വത്തും നഷ്‌ടപ്പെട്ടിട്ടുള്ളത് പതിനായിരകണക്കായ ജനങ്ങള്‍ക്കാണ്. ഗുജറാത്ത് കലാപത്തിന്റെ കണക്കെടുക്കുന്ന അഭിനവ ബുദ്ധി ജീവികളും മനുഷ്യാവകാശക്കാരും ആരും തന്നെ ഈ കലാപങ്ങളെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടുന്നില്ല.

No comments:
Post a Comment