Friday, 10 January 2014

PLEASE...SHARE...
''സൂക്ഷിച്ചാല്‍,പശ്ചാത്തപിക്ക ണ്ട.''........................
കേരളത്തില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവം ചിലപ്പോള്‍ ഓര്‍മയില്‍ ,അസ്വസ്ഥതയായി നീറിപ്പിടിയ്ക്കുന്നു....
പാലക്കാട്ടുകാരി ,രണ്ട് കുഞ്ഞുങ്ങളുടെ അമ്മ,ഉന്നതകുലജാത, ഭര്‍ത്താവ് ഗള്‍ഫില്‍.മക്കളെ ഉപേക്ഷിച്ച്,അവിവാഹിതന്‍ കാമുകനൊത്ത് നാട് വിട്ടു.
വാടകവീട്ടില്‍ താമസം.സ്വകാര്യ ഓഫീസില്‍ ജോലി സമ്പാദിച്ചു.ജീവിതം, സുഖകരം?
മാസങ്ങള്‍ കൊണ്ട്,യുവതി ഒരു കാര്യം മനസ്സിലാക്കി.
കാമുകന്,വേറെ സ്ത്രീകളുമായി ബന്ധമുണ്ട്.
തുടങ്ങി,...പരസ്പരം കുറ്റപ്പെടുത്തലുകള്‍,വാഗ്വാദം....
''പിഞ്ചു കുഞ്ഞുങ്ങളെ വേണ്ടെന്ന് വെച്ചത്,അഗാധ പ്രണയ ത്താല്‍...എന്നിട്ടും,വിശ്വാസ വഞ്ചന.''
ഭര്‍ത്താവിനെ,ഉപേക്ഷിച്ചു വന്ന, നിങ്ങള്‍ ,നാളെ,മറ്റാരെയെങ്കിലും തേടി പോകില്ലെന്ന് എന്തുറപ്പ്?
പിന്നെ,അഞ്ച് വയസ്സ് മൂത്ത ,നിങ്ങളോട്,പെട്ടെന്ന് തോന്നിയ വികാരം. ഒരെടുത്തുചാട്ട ത്തിന് ,നിര്‍ബന്ധിച്ചാല്‍ ,അത് തടയേണ്ടത് നിങ്ങളല്ലേ?
എനിക്കി ഷ്ടമുള്ളത്,പ്രവര്‍ത്തിക്കും.എന്‍റെ സ്വകാര്യങ്ങളില്‍ ,ഇടപെടുന്നത് ഇഷ്ടമല്ല.''
വഴക്ക്, പരകോ ടിയിലെത്തി.
ഒരു,രാത്രി,സ്ത്രീ നിദ്രയില്‍ ആഴ്ന്നിറങ്ങവേ,പുരുഷന്‍ അവളെ കൊന്ന്,കഷണങ്ങളാക്കി,ഇരുമ്പ് പെട്ടിയില്‍ പുഴയിലൊഴുക്കി.
പെട്ടി പൊങ്ങി,അന്വേഷണം,കാമുകന്‍ അഴിക്കുള്ളില്‍....
ഇങ്ങനെ,എത്രയെത്ര സംഭവങ്ങള്‍!
ദൈവത്തിന്‍റെ നാട്,പിശാചിന്‍റെ പ്രേതഭൂമിയായിട്ട്,കാലമേറെയായി.നടി,പ്രിയങ്കയുടെ ദാരുണ മരണം ഓര്‍ക്കുക.
ആപത്ത് വരുമ്പോള്‍, സഹായിക്കാന്‍ ആരും ഉണ്ടാവില്ല.
സത്യം.......................................
സ്ത്രീകള്‍ സൂക്ഷിക്കുക.കഴുകന്മാര്‍,കൂര്‍ത്ത ചുണ്ടില്‍ തേന്‍ മുന്തിരി നീട്ടുമ്പോള്‍,കൊത്താതെ,തട്ടി ദൂരെ ദൂരേയ്ക്ക് എറിയുക.
കെ.എം.രാധ

No comments:

Post a Comment