Monday, 20 January 2014

ഇന്ത്യയുടെ  തലസ്ഥാനം,  സംഘര്‍ഷ ഭരിതം .................
  കോണ്ഗ്രസ് വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ  ഡല്‍ഹി പോലീസിനെ നിയന്ത്രിച്ചില്ല.അമിത സ്വാതന്ത്ര്യം നല്‍കി .
   അതാണ്‌,മുന്‍ ഡല്‍ഹി മുഖ്യമന്ത്രി     ഷീലാ ദീക്ഷിത് ''സ്വന്തം മകള്‍ക്ക് പോലും ഡല്‍ഹിയില്‍ സുരക്ഷ കിട്ടില്ലെന്ന് മുന്‍‌കൂര്‍ ജാമ്യമെടുത്തത്‌. 
    കെജ്രുവാള്‍ മുഖ്യനായ ശേഷം,   ഡല്‍ഹിയില്‍ തുടര്‍ച്ചയായി   ഡച്ച് വനിതയെ  ഉപദ്രവിച്ചത് പോലെയുള്ള  പീഡനങ്ങള്‍,മയക്കുമരുന്ന്,..എന്ത്  ചെയ്തികള്‍ക്കും പണം വാങ്ങി ,പോലീസുകാര്‍ കൂട്ട് നില്‍ക്കുന്നു.(കേരളത്തിലും സ്ഥിതി വ്യത്യസ്ത മല്ലെന്നറിയാമല്ലോ) അവരെ,ജോലിയില്‍ നിന്ന് പിരിച്ചു വിടേണ്ടത് കോണ്ഗ്രസ്.     
  ബിജെപി,  ആം ആദ്മിയെ  വിമര്‍ശിക്കുകയല്ല..മറിച്ച്,ഇത്തരം നീറും പ്രശ്നങ്ങളില്‍ ആം ആദ്മിയെ പിന്തുണച്ച്,ഇത്രക്കാലം പ്രതിപക്ഷത്തിരുന്ന് നേടാനാകാത്ത,''ജന വിശ്വാസം''  നേടുകയാണ്‌.,വേണ്ടത്.  
   അല്ലാതെ,എരിയും തീയില്‍ എണ്ണയൊഴിക്കുകയല്ല വേണ്ടതെന്ന് ഹര്‍ഷ വര്‍ ദ്ധനനോട്,ബിജെപി നേതൃത്വം മുന്നറിയിപ്പ് കൊടുക്കുക.
  ഇന്നലെ,  അദ്വാനി ബിജെപി സമ്മേളനത്തില്‍ ഒരു കാര്യം പ്രസ്താവിച്ചിരുന്നു..
''.അതേ.അമിത ആത്മ വിശ്വാസം ആപത്ത്.''
,,കേരളത്തിലെ എല്‍ ഡി എഫ്-യുഡി എഫ്,ബിജെപി നേതൃത്വങ്ങള്‍ക്കും ,അദ്വാനിയുടെ വാക്കുകള്‍ ,ബാധകം.
   കെ.എം.രാധ

No comments:

Post a Comment