'' ദൃശ്യം''സിനിമ നല്ലത്!..ശക്തമായ സന്ദേശം....
...ചില സിനിമകളോ,സീരിയലുകളോ കാണുമ്പോഴേക്കും ,പുതുതലമുറക്കാര്‍,അതിലെ രംഗങ്ങള്‍ ....അതേപടി ആവര്‍ത്തിക്കുമോ?
ഹാഹാഹാ.....
എന്തൊരു കണ്ടുപിടുത്തം!
അങ്ങനെ,ആവര്‍ത്തിക്കുന്നവരെ കൈയോടെ പിടി കൂടി, ''ധൂം'' സിനിമ കണ്ട്,അതേപടി ബാങ്ക് മോഷണം നടത്തിയവരെ തടവിലിട്ടില്ലേ?
അതുപോലെ,ശിക്ഷിക്കണം.
''ദൃശ്യ''ത്തില്‍,മോഹന്‍ലാലിനെ, ''ശിക്ഷി''ക്കാനുള്ള കാര്യങ്ങള്‍,സിനിമയില്‍ തന്നെയുണ്ട്.
സൂക്ഷിച്ചു നോക്കൂ...ശ്രീ.ടി.പി.സെന്‍കുമാ ര്‍.?
പക്ഷേ,അതിന് മുന്പ് , കേരളത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന ഉന്നതര്‍ ഉള്‍പ്പെട്ട കൊടും പെണ്‍ പീഡന ത്തില്‍ ഇരകള്‍ക്ക് നീതി ലഭിച്ചുവോ?
ഇതുപോലുള്ള ,സിനിമകള്‍ ചിത്രീകരിക്കാനുള്ള (അവ,വിദേശ സിനിമകളില്‍ നിന്ന്,കടം കൊണ്ടതാവട്ടെ,സംവിധായക ബുദ്ധി യില്‍ നിന്ന് ഉരുത്തിരിഞ്ഞതാവട്ടെ)കാരണങ്ങ ള്‍ ?
താങ്കള്‍,ചിന്തിച്ചിട്ടുണ്ടോ?
പണ കൊഴുപ്പ്,രാഷ്ട്രീയ അധികാരമുണ്ടെങ്കില്‍, പാവപ്പെട്ടവരുടെ -സാധാരണക്കാരുടെ പെണ്‍ മക്കളെ തെറ്റായ വഴിക്ക്,കൊണ്ടുപോകാം!...
നടി പ്രിയങ്ക, കിളിരൂര്‍ ശാരി, അനഘ., സൂര്യനെല്ലി പെണ്‍കുട്ടി,ഐസ്ക്രീം,തോപ്പും പടി, വിതുര ,സിസ്റ്റര്‍ അഭയ എത്രയെത്ര കുരുന്നുകള്‍ ഹോമിക്കപ്പെട്ടു.!
കൃഷ്ണപ്രിയയുടെ പിതാവ് ,എന്തിന്.''കൊലപാതക''ത്തിന് മുതിര്‍ന്നു?
ഈയിടെ ,പോലീസ് തന്നെ,കള്ളനോട് മോഷ്ടിച്ച്,''ധനം പങ്കുവയ്ക്കാ''മെന്ന ഫോണ്‍ സംഭാഷണം,തത് സമയം വയര്‍ലെസ് വഴി കേട്ടിട്ട് എന്ത് സംഭവിച്ചു?
വെറുമൊരു സസ്പെന്‍ഷന്‍!
മുഖ്യമന്ത്രി ,നിയമസഭയില്‍ പ്രസ്താവിച്ച ക്രിമിനല്‍ പശ്ചാത്തലമുള്ള 533 പോലീസ് ഓഫീസേര്‍സ് ഉള്‍പ്പെട്ട നിയമപാലകരെ പിരിച്ചു വിട്ട്, സമൂഹത്തില്‍ സത്യവും,നീതിയും പുലരാന്‍...താങ്കള്‍,സര്‍ക്കാരിനെ ഈ നിമിഷം വരെ,പ്രേരിപ്പിച്ചുവോ?
എന്നിട്ടുപോരെ,..സംവിധായകന്‍..ജീത്തു ജോസഫിനെ കുറ്റപ്പെടുത്തല്‍?
ബഹു:സെന്‍കുമാര്‍ പോലീസ് മേധാവിയോട്(പരിചയമില്ല.) ചില ചോദ്യങ്ങള്‍....
സാര്‍,രണ്ടാം ക്ലാസ്സ് പോലും പഠിക്കാത്ത റെജീനയ്ക്ക് ,സെബാസ്റ്റ്യന്‍,അന്ന്..കേസ് കൊടുത്തവര്‍ക്കെല്ലാം പണം വാരിക്കോരി ആര്‍ നല്കി?കേസ് എങ്ങനെ തേയ്ഞ്ഞ് മാഞ്ഞു?
സാധാരണക്കാര്‍, രാഷ്ട്രീയക്കാരെ ,ഭരണം ഏല്പ്പിക്കുന്നത്,''സുഖലോലുപ ജീവിതം നയിക്കാനും,പെണ്‍ സേവ യ്ക്കു മാണോ?അതോ,പാവങ്ങളുടെ കണ്ണീരൊപ്പാനോ?
ഇപ്പോള്‍,കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെട്ട ''സോളാര്‍ ''കേസുകള്‍ മായ്ക്കാന്‍ , ജയിലില്‍ കിടക്കും, സരിതാമാഡത്തിന് എത്ര കോടി പണമാണ്,ലഭിക്കുന്നത്?
ഇതൊന്നും,ചോദിക്കാനും,പറയാനും,ഇവിടെ ''സര്‍ക്കാ രുണ്ടോ?
ഇപ്പോള്‍ തന്നെ ,തരൂര്‍ മന്ത്രിയെ രക്ഷിക്കാന്‍ സകല തന്ത്രങ്ങളും മെനഞ്ഞു കഴിഞ്ഞു...
ലീലാ ഹോട്ടല്‍ ജീവനക്കാര്‍ പോലും (മുന്‍പ് ,കാര്യങ്ങ ള്‍ ,വിശദീകരിച്ചവര്‍),പേടിച്ച് ഒരക്ഷരം മിണ്ടുന്നില്ല!
ഹാ...കഷ്ടം!
അവസാനമായി ഈ സിനിമ നല്‍കുന്ന ശക്തമായ നല്ല സന്ദേശം .....കേള്‍ക്കൂ...
ഉന്നതരും,രാഷ്ട്രീയക്കാരും കൂടി....
ജീവിതത്തിലേ റെ വിഷമങ്ങളുണ്ടെങ്കിലും,ഒരു വിധം സ്വൈര്യ-സമാധാനത്തോടെ കഴിയുന്ന സാധാരണക്കാരുടെ ജീവിതത്തില്‍,കടന്നുകയറ്റം നടത്തി,അവരെ ജീവിക്കാന നുവദിച്ചില്ലെങ്കില്‍......
അവരുടെ പെണ്‍ മക്കളെ സിനിമ,സീരിയല്‍,അല്ലെങ്കില്‍ വെറുമൊരു നേരമ്പോക്കിന് ,ചതിയില്‍പ്പെടുത്തി,വഞ്ചിച്ച് തകര്‍ത്താല്‍....
ഒടുവില്‍,കേസുകളില്‍ നിന്ന്,നിഷ്പ്രയാസം ''ചിരിച്ചു കൊണ്ട്'' രക്ഷപ്പെട്ടാല്‍...
ഒട്ടും സംശയിക്കേണ്ട '' ദൃശ്യം.''.ആവര്‍ത്തിക്കും.
ഈയിടെ,നടുവേദനയ്ക്ക്,ഡോക്ടര്‍ ഗോപിനാഥിന്റെ അടുക്കല്‍,ഊഴം കാത്ത് നില്ക്കുമ്പോള്‍,80.വയസ്സുള്ള ഒരമ്മ സൂചിപ്പിച്ചതെന്താണ്?.
കേള്‍ക്കൂ...ശ്രീ.സെന്‍കുമാര്‍.....
''സ്വന്തം മക്കളെ പീഡിപ്പിക്കുന്ന പിതാക്കന്മാരുടെ രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിക്കണ''മെന്ന്! തെളിവുണ്ടായിട്ടും, കടുത്ത ശിക്ഷ യുടെ കുറവാണ്..ഇത്തരം ക്രൂരതകള്‍ക്ക് കള മൊരുങ്ങുന്നത്! ..
,അനേകം അമ്മമാരുടെ നീറി പ്പടരും ''വേദന'' യില്‍,,പുകഞ്ഞ് ജോയ് മാത്യു,ജീത്തു ജോസഫ്,രഞ്ജി ത്ത്.....തുടങ്ങിയവര്‍ ഇതുപോലെയുള്ള ചലച്ചിത്രങ്ങള്‍ എടുക്കും.എടുക്കണം.
''തെറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍,കോടതി ശിക്ഷി ച്ചില്ലെങ്കിലും,നിഴല്‍ പോലെ ഞങ്ങളെ ''ഭസ്മ''മാക്കാന്‍ ,സത്യാന്വേഷികള്‍ വരും''എന്ന ചിന്ത ,
അപഥസഞ്ചാരത്തില്‍നിന്ന് പിന്മാറാന്‍ ''സുഖിയന്മാരെ'' പ്രേരിപ്പിക്കും
ഒരു പക്ഷേ...താങ്കള്‍ ചോദിക്കുമായിരിക്കാം..,പെണ്‍കുട്ടികള്‍ ,''വഴി പ്പെട്ടിട്ടല്ലേ''എന്ന്...
കലാപരമായ കഴിവുകളുണ്ടായിട്ടും,പിന്തള്ള പ്പെടുമ്പോള്‍,ഒട്ടും ഇഷ്ടമില്ലാതെ യാണ് പലരും ''ഒത്തുതീര്‍പ്പിന്'''..തയാറാവുന്നത്!
അല്ലാതെ,പിതാവും,ചേട്ടനുമൊക്കെ ആവാന്‍ പ്രായമുള്ള ''മുതുക്കന്മാ'' രോടുള്ള ''അഗാധ പ്രണയം ''കൊണ്ടല്ല.
അപ്പോള്‍,...ആരാണ് യഥാര്‍ത്ഥ ത്തില്‍ കുറ്റക്കാര്‍?
പറയൂ....സെന്‍കുമാര്‍.?
ആശംസകളോടെ
കെ.എം.രാധ
No comments:
Post a Comment