Sunday, 24 May 2015

2015 May 19

2015 May 19 ന് 
കോഴിക്കോട് ആകാശവാണിയില്‍ പോയി .വരുംവഴി ,
ബസ്സ് യാത്രയില്‍ 
മാനാഞ്ചിറ(മാനവേദന്‍ സാമൂതിരി രാജാവ് നിര്‍മ്മിച്ച ചിറ )യ്ക്കടുത്ത് മുതലക്കുളം മൈതാനിയില്‍ കോണ്ഗ്രസ് വടക്കന്‍ മേഖലാ ജാഥ
പതിവ്, തിരക്കില്ല.
പെട്ടെന്ന്,ഒരലര്‍ച്ച കേട്ട് ഞെട്ടി.
ടി.സിദ്ദിഖ് ഘോരം ഘോരം പ്രസംഗിക്കുന്നു.
സിദ്ദിഖിന്‍റെ വാക്കുകള്‍ കേട്ടാല്‍ തോന്നും
കേരളം,ബിജെപിയാണ് ഭരിക്കുന്നതെന്ന്!.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍,
അസുഖം അവഗണിച്ചു കൊണ്ട്,ഭര്‍ത്താവിന് വേണ്ടി പ്രചരണത്തിനിറങ്ങിയ നസീമ.
ഒടുവില്‍,
നസീമയെയും മക്കളെയും പെരുവഴിയില്‍ തള്ളി,
മൊഴി ചൊല്ലി വേറെ കെട്ടിയ സിദ്ദിഖ്എന്ന് മീഡിയ.
അത്,
പരാതിപ്പെട്ടതിനു,നസീമയെ അക്രമിച്ച സിദ്ദിഖ് ,ഒപ്പം കൂട്ടാളികളും.
എന്തായാലും,ശശി തരൂരിനെപ്പോലെ പ്രിയതമയെ മാന്തി ക്കീറി,മാനസിക പീഡനം നടത്തി,
സുബ്രഹ്മണ്യ സ്വാമിയുടെ ഭാഷയില്‍
''റഷ്യന്‍ വിഷം 'കുത്തി വെച്ച് കൊല്ലാതിരുന്നത് ഭാഗ്യം.
നസീമേ.
ഇപ്പോള്‍,
സ്വന്തം വീട്ടില്‍ എത്ര നല്ല വിഭവം ഉണ്ടെങ്കിലും,അത് രുചിക്കാതെ ,അന്യഭവനങ്ങളിലെ
പലരും കഴിച്ച് ബാക്കി വെച്ച് പോയ
നിറവും മണവും രൂക്ഷ ഗന്ധവും ഒക്കെ കലര്‍ന്ന 'വിശിഷ്ട ഭോജ്യങ്ങള്‍ '
ഏറ്റവും സ്വാദിഷ്ടമെന്ന് കരുതി ആഹരിക്കുന്നവരാണ്, ചില പുരുഷന്മാര്‍./സ്ത്രീകള്‍
പിന്നെ,
സെക്സിന്റെ വിവിധ തലങ്ങള്‍ ഒരേ വര്‍ഗ്ഗം,ഭിന്ന വര്‍ഗ്ഗവുമായി എന്തിനു...
ജന്തുജീവജാലങ്ങളുമായിട്ടും,
മൃതദേഹത്തെ വരെ പീഡിപ്പിക്കാന്‍ മനുഷ്യര്‍ പ്രാപ്തി നേടിക്കഴിഞ്ഞു.
തീര്‍ച്ചയായും,
ഒരു സ്ത്രീ,അമ്മ എന്ന നിലയ്ക്ക് നസീമയെ അഭിനന്ദിക്കുന്നു.
എത്രയുംവേഗം,
ജീവിതം മുഴുവന്‍ ചികിത്സയ്ക്കും,കുടുംബ ചിലവിനും ഉള്ള ജീവനാംശം വാങ്ങുക.
ആരുടെ ഒത്തുതീര്‍പ്പിനും വഴിപ്പെടരുത്.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment