Sunday, 24 May 2015

കോര്‍പ്പറേറ്റ് ഭീമന്മാര്‍

രത്തന്‍ ടാറ്റാ,ആദിത്യ ബിര്‍ള,ലക്ഷ്മി മിത്തല്‍ അങ്ങനെ പല കോര്‍പ്പറേറ്റ് ഭീമന്മാരെയും കേട്ടിട്ടുണ്ട്.
പക്ഷെ...
അദാനിയെ കേള്‍ക്കുന്നത്
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് ഒപ്പം നടക്കുന്നുവെന്ന് മീഡിയ നല്‍കിയ അറിവാണ്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍,
 നന്ദന്‍ നിലക്കേനി കോടീശ്വരനെയാണ് 
കോണ്ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കണ്ടുകൊണ്ട് ഗോദയിലിറക്കിയത്.
പരാജയപ്പെട്ടത് വേറെ കാര്യം.
ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ബിസിനസ്സ് കൂടിക്കാഴ്ചയ്ക്ക് ക്യൂ നിന്നവരില്‍ ,
കോര്‍പ്പറേറ്റുകള്‍ക്കൊപ്പം മലയാളി യൂസഫലിയെയും ചാനലില്‍ കണ്ടു.
ഇവിടെ,ആര്‍ പദ്ധതി ഏറ്റെടുക്കുന്നുവെന്നതല്ല.
അഴിമതി -കമ്മീഷനില്ലാതെ ,സമയബന്ധിതമായി പ്രൊജക്റ്റ് നടപ്പാക്കുന്നതിലാണ്‌ മിടുക്ക്.
അദാനി,ബിജെപിക്കാരനല്ല.
ബിസിനസ്സുകാരനെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുക.
കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍
അദാനി വേണ്ടെങ്കില്‍ ഇഷ്ടമുള്ള കോര്‍പ്പറേറ്റുകളെ കൊണ്ടുവരിക.
പക്ഷെ,ഇനിയും ഒട്ടും വൈകാതെ പദ്ധതി തുടങ്ങി ,വന്‍വിജയത്തിലെത്തിക്കുക.
കെ.എം.രാധ
Like · Comment ·  · 84810

No comments:

Post a Comment