Sunday, 24 May 2015

തെറ്റ് എഴുതുന്നു.

മാതൃഭൂമി പത്രം തെറ്റ് എഴുതുന്നു.
തിരുത്തുക.
2015 May 21 page 16 അവസാന ഭാഗം ,രണ്ടാം ഖണ്ഡിക.
''അപ്പോഴാണ് സ്വാമിക്കും 'അബന്ധം'മനസ്സിലായത്. 
'അബന്ധം'...തെറ്റ്.
''അബദ്ധം''-ശരി.
...............................................................................
കൈരളി ചാനല്‍ തിരുത്തുക.
ഹൈകോടതിയല്ല,

ഹൈക്കോടതി...ശരി.
മുതല കുളം ..അല്ല,
മുതലക്കുളം...ശരി.
എവിടെയൊക്കെ കൂട്ടക്ഷരം വേണം,വേണ്ട എന്നൊക്കെ അറിയണമെങ്കില്‍ ,ഒരു വട്ടമെങ്കിലും
എ.ആര്‍.രാജരാജവര്‍മ്മയുടെ ''
കേരളപാണിനീയം'' വായിക്കുന്നത് നല്ലത്.
..............................................................................
മലയാളവ്യാകരണത്തില്‍ ,കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ,മൊഹിയുദ്ദീന്‍ എന്ന എം.എന്‍.കാരശ്ശേരിയുടെ(സഹപാഠി) സഹായം തേടാവുന്നതാണ്.
ഈയുള്ളവള്‍,അല്‍പ്പ വിഭവ.
മൊഹിയുദ്ദീന്‍,
എന്തിനാണ്,ഇങ്ങനെ പൊട്ടിച്ചിരിക്കുന്നത്?
ക്ലാസ്സിലും ,താന്‍ ഇങ്ങനെയൊക്കെയായിരുന്നല്ലോ!
ആശംസകള്‍
കെ.എം.രാധ
Like · Comment ·  · 88231

No comments:

Post a Comment