Monday, 18 May 2015

Sreejith Pa എഴുതുന്നു

Sreejith Pa (അറിയില്ല.കണ്ടിട്ടില്ല.)എഴുതിയത് വായിക്കുക.വിലയിരുത്തുക.
കെ.എം.രാധ
കേരളീയ പൊതു ജനാധിപത്യ സമൂഹത്തില്‍
ഇരട്ടത്താപ്പ് സ്വീകരിക്കുന്ന
രാഷ്ട്രീയക്കാരുടെ,
തീവ്രസ്വഭാവമുള്ളവരുടെ സഹായത്തോടെ ,
ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്ന ,
പാവപ്പെട്ടവരുടെ
,സാധാരണക്കാരായ മനുഷ്യരുടെ സമാധാനം കെടുത്തുന്നവര്‍ ആരായാലും എതിര്‍ത്ത് തോല്‍പ്പിക്കുക.
പ്രതികരിക്കുക.
ആശംസകള്‍
കെ.എം.രാധ
............................................................................................................
Sreejith Pa
May 11 at 6:25am ·
ഫാഷിസ്ട് മോദി പിടിക്കേണ്ടിടത്ത് നോക്കി പിടിച്ചപ്പോ, ഗ്രീന്‍പീസിന്റെയും ഫോര്‍ഡ് ഫൗണ്ടേഷന്റെ ഫണ്ടു് വരവ് നിലച്ചതോടെ, പുക കേറിയ മാളങ്ങളില്‍ നിന്നും എലികള്‍ പുറത്ത് ചാടും പോലെ മ്യാവോയിസ്ടുകള്‍ കൂട്ടത്തോടെ 'പിടിയിലാവുന്ന' കാലമാണല്ലോ ഇത്...
ഇത് കൊണ്ട് ഒരു ഗുണമുണ്ടായത്, ഇതു വരെ അറിയാതിരുന്ന പല മ്യാവോവാദികളേയും ഫേസ്ബുക്കില്‍ കണ്ടു..
. പലതരം.. പല വിഭാഗം.
. കേരളാ കോണ്‍ഗ്രസ്സ് തോറ്റു പോവുന്ന അത്രേം വിഭാഗങ്ങള്‍.. smile emoticon smile emoticon
അങ്ങനെയുള്ള ഒരുപാട് പ്രൊഫൈലുകളിലൂടെയും, ബ്ലോഗുകളിലൂടെയും നടത്തിയ യാത്രയില്‍ മനസ്സിലായ ചില പൊതു വിവരങ്ങള്‍..
...............................................................................................................
1. ഇപ്പോ പിടിയിലായ മുരളി കണ്ണമ്പള്ളി എന്ന കെ. മുരളീധരന്‍ (തോമസ് ജോസഫ്, സ്കറിയ, ഗോപി, രാഘവന്‍, അജിത് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന മ്യാവോയിസ്ട് ചില്ലറക്കാരന്‍ അല്ലൈ, ഭയങ്കരമാന ആള്... നിരോധിക്കപ്പെട്ട ഐക്യ മാവോ പാര്‍ട്ടിയില്‍ (CPI-Maoist) സെക്രട്ടറി ഗണപതി (കള്ളപ്പേരാവും) കഴിഞ്ഞാല്‍ രണ്ടാമനാണത്രേ.. സത്യമാണോ എന്ന് ആര്‍ക്കറിയാം, കേരളാ മ്യാവോയിസ്ടുകള്‍ അവകാശപ്പെടുന്നതാണ്.. പക്ഷേ ഒന്നു പറയാതിരിക്കാന്‍ വയ്യ, പ്രമുഖ മാവോയിസ്ട് ബ്ലോഗുകളൊക്കെ ഈ അറസ്ട് പ്രാധാന്യത്തോടെ കവര്‍ ചെയ്തിട്ടുണ്ട്.. ഒരു വിധം എല്ലാ മ്യാവോ സഹാനുഭൂതിയുള്ളവരും ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്..
2. മ്യാവോ മുരളി മഹാരാഷ്ട്ര പോലീസിന്റേയും, രൂപേഷ് മ്യാവോ അണ്ണാച്ചികളൂടേയും കസ്ടഡിയിലാണ് എന്നതാണ് ഫേസ്ബൂക്ക് മ്യാവോകളൂടെ ഉറക്കം കെടുത്തുന്നത്.. അവരുടെ മനുഷ്യാവകാശത്തെ പ്പറ്റിയാണ് ചിന്തയും, ഉല്‍കണ്ഠയും.. അത് താങ്ങാന്‍ കുറെ പൊട്ടന്‍ കമ്മികളുമുണ്ട്.. ഇന്ത്യന്‍ ഭരണഘടനയിലും നീതിന്യായ-ജനാധിപത്യ വ്യവസ്ഥിതിയിലും വിശ്വാസമില്ലാതെ, സ്വയംനീതി നടപ്പാക്കലിന്റെ ഭാഗമായി നൂറുകണക്കിന് ആളുകളെ കൊന്ന, ഒരു പക്ഷെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഏറ്റവും അധികം കൊലപാതകങ്ങള്‍ നടത്തിയ, നിരോധിത തീവ്രവാദ സംഘടനയാണ് ഇവരെന്നും, അതില്‍ തന്നെ പട്ടാളക്കാര്‍ കഴിഞ്ഞാല്‍ അവര്‍ ഏറ്റവും കൊന്നിരിക്കുന്നത് മറ്റു കമ്മ്യൂണിസ്റ്റ് കളെ തന്നെയാണ് (2014 മാത്രം നൂറിലേറെ CPIM പ്രവര്‍ത്തകരെയാണ് ഇവര്‍ ബംഗാളില്‍ മാത്രം തട്ടിയത്) എന്നും ഈ പൊട്ടന്‍ കമ്മികളോര്‍ക്കുന്നില്ല.. പട്ടാളക്കാര്‍ക്കും, ഇവരുടെ ആ നൂറ്റിച്ചില്ലാനം സഖാക്കള്‍ക്കും, കുടുംബത്തിനുമൊന്നും ഈ മനുഷ്യാവകാശം ബാധകമല്ലേ ആവോ?
3. അജിത്ത് എന്ന കള്ളപ്പേരില്‍ ഈ മുരളി മ്യാവോ ആണ് 2014 ല്‍ നക്സല്‍ബാരി പാര്‍ട്ടിയെ മാവോ പാര്‍ട്ടിയുമായി ലയിപ്പിക്കുന്ന ലയനകരാറില്‍, ആള്‍ ഇന്ത്യാ സെക്രട്ടറി എന്ന നിലയില്‍ ഒപ്പിട്ടിരിക്കുന്നത്.. (ഈ കരാര്‍ ഇംഗ്ലീഷിലും, ഇറ്റാലിയനിലുമാണ് എഴുതിയിരികുന്നത്.. കോപ്പി വേണ്ടവര്‍ക്ക് തരാം.. ഇറ്റലി ബന്ധം മനസ്സിലാവുന്നില്ല.. ഇവരുടെ ബ്ലോഗുകളിലൊക്കെ ഇറ്റാലിയല്‍ മാവോയിസ്ടുകളുടെ പ്രവര്‍ത്തനങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്)
4. ലോകത്തിലെ മറ്റു രാജ്യങ്ങളിലെ, മ്യാവോ-ഗറില്ലാ പാര്‍ട്ടികളുമായി ഒക്കെ ബന്ധമുള്ള ആളാണ് പോലും ഈ മുരളി മ്യാവോ.. നേപ്പാളിലെ മ്യാവോകളുടെ നേതാവ് പ്രചണ്ഡയുടെ അടുത്ത സുഹൃത്തും, അവിടുത്തെ തമ്മിലടി തീര്‍ക്കാന്‍ മദ്ധ്യസ്ഥത വഹിച്ചതും മുരളി മ്യാവോ അണെന്നാണ് കേരളാ ഫേസ്ബുക്ക് മ്യാവോകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസില്‍ ഒരു പാടു കാലം താമസിച്ച ഒരു ഇന്റര്‍നാഷനല്‍ മ്യാവോ ബുദ്ധിജീവി പട്ടം കിട്ടിയ ആളാണ് എന്നും കേള്‍ക്കുന്നു.. അംബാസിഡറായിരുന്ന കണ്ണമ്പള്ളി കരുണാകരമേനോന്റെ മകനല്ലേ, ശരിയാവാന്‍ സാധ്യതയുണ്ട്..
5. ഞാന്‍ പലപ്പോഴും സംശയിച്ച സുഡാപ്പി- മ്യാവോ കൂട്ടുകെട്ട് വസ്തുതയാണ്.. ചില മ്യാവോ-വാദികള്‍ ഈ ബന്ധത്തെ ശക്തമായി വിമര്‍ശിക്കുന്നതും കണ്ടു, അപ്പൊ സംഭവം ഉള്ളത് തന്നെ.. ഒരു പ്രമുഖ മുന്‍ മ്യാവോ വാദി/അനുഭാവി തേജസ്സിന്റെ പ്രമുഖ റിപ്പോര്‍ട്ടറുമാണ്.. ഈ പ്രത്യേക ബന്ധത്തിലെ സന്തതിയാവും DHRM എന്ന് ഇപ്പോ എനിക്ക് ഏതാണ്ടൊക്കെ ഉറപ്പായി..
6. Indian Neutrino Observatory (INO) ക്കും, കൂടംകുളം ആണവ നിലയിത്തിനും എതിരെ സമരം നയിക്കുന്നതില്‍ മ്യാവോകള്‍ക്ക് വ്യക്തമായ പങ്കുണ്ട്.. CPIM ഔദ്യോഗികമായി ഈ രണ്ടിനേയും അനുകൂലിച്ചിട്ടും, പ്രതിപക്ഷനേതാവ് വി.എസ്സിനെ മാത്രം മഹാ മണ്ടത്തര കാരണങ്ങള്‍ പറഞ്ഞു എതിര്‍ക്കണമെന്ന് വിശ്വസിപ്പിക്കുന്നത് ആരാവും എന്ന് മനസ്സിലായിരുന്നില്ല, ഇപ്പോഴാണ് പുടി കിട്ടിയത്...
 അന്തരീക്ഷത്തിലൂടെ പോവുന്ന ന്യൂട്രിനോകളെ, കാന്തം വെച്ച ആകര്‍ഷിച്ച് പിടിച്ച്, പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്ന കേന്ദ്രമാണ് neutrino obsevatory എന്നൊക്കെയാണ് മ്യാവോവാദികള്‍ എഴുതിവിട്ടിരിക്കുന്നതും, പ്രചരിപ്പിക്കുന്നതും.. smile emoticon smile emoticon
7. പശുവിനെ അമ്മയായി കാണുന്ന 'സംഘികളെ' കളിയാക്കും, പുച്ഛിക്കും.. എന്നിട്ട്, സ്വന്തം പാര്‍ട്ടി വളര്‍ത്താന്‍, പാവം വനവാസികളെ പിടിക്കാന്‍ ഭൂമിയെ അമ്മയായി അവതരിപ്പിക്കുന്ന പാട്ട് ഉപയോഗിക്കും.. അവരുടെ ആചാരങ്ങള്‍, പ്രകൃതി ആരാധനകള്‍ ഒക്കെ ഉപയോഗിക്കും...
 അതാണ് മ്യാവോയിസം... 
ഫാക്ടറികള്‍ വരരുത്, റോഡുകളും, സ്കൂളുകളും, വൈദ്യതിയും, വികസനവും വരരുത്, വനവാസികള്‍ കാട്ടില്‍ തന്നെ അരുവിയിലെ വെള്ളവും കുടിച്ച്, കൊതുകു കടിയും കൊണ്ട്, അസുഖം വന്നാല്‍ നാടന്‍ മന്ത്രവാദവും, ഒക്കെ ആയി ജീവിക്കണം.. അവരുടെ ആവാസവ്യവസ്ഥ ശല്യപ്പെടുത്താന്‍ ഞങ്ങ ആരെയും അനുവദിക്കില്ല..
 ഞങ്ങ നേതാക്കന്‍മാര്‍ ഒക്കെ നല്ല ഫുള്‍ക്കൈ ഷര്‍ട്ടും, 25 മൊബൈലും, ലാപ്ടോപ്പും, ബിസ്ലേരി വെള്ളവും, കോയമ്പത്തൂരിലും, പൂനെയിലും ഫ്ലാറ്റ് വാടക്കെടുത്ത് താമസിച്ചും, ഒക്കെ വനവാസി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും..
അല്ല, കമ്മ്യൂണിസവും, പാഗന്‍ ആരാധനകളും തമ്മിലെന്തു ബന്ധം?? 
ഈ മ്യാവോയിസ്ടുകള്‍ക്ക് അപ്പോ, നിരീശ്വരവാദവും, വൈരുദ്ധ്യാത്മക ഭൗതികവാദമൊന്നും ബാധകമല്ലേ?? അതില്‍ വെള്ളം ചേര്‍ത്തെന്നും പറഞ്ഞല്ലേ അവര്‍ പലപ്പോഴും സീപ്പിയെമ്മിനെ വിമര്‍ശിക്കുന്നത്??
(അന്വേഷണ പരമ്പര തുടരും)
Maharashtra ATS claims to have arrested senior Maoist leader
Ajith along with an aide identified by police as Ismail Hamaza Chiragpilli was arrested from a hospital.
INDIANEXPRESS.COM
Like · Comment · Share

No comments:

Post a Comment