Thursday, 28 May 2015

കെ.വി.എസ് ഹരിദാസ് നിഷ്പ്രഭന്‍!
ഇന്ന്( 2015 May 27)
ഏഷ്യാനെറ്റ് ചാനലില്‍ സിന്ധുസൂര്യകുമാറിന്‍റെ നേതൃത്വത്തില്‍ മിന്നും പോരാട്ടം.
കൊഞ്ചിക്കൊഞ്ചി മലയാളം പറയുന്നത് നിര്‍ത്തി സാമാന്യം നല്ല രീതിയില്‍ തന്നെ 
ഒരു വര്‍ഷം തികഞ്ഞ ബിജെപി -മോഡി സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ എണ്ണിയെണ്ണി ടോം വടക്കനും ,
ഇടതുമുന്നണി പോരാളി എം.ബി .രാജേഷും തിളങ്ങുമ്പോള്‍,
വന്ദ്യനായ കെവി എസ്സിന് താളം തെറ്റി.
ബിജെപി ഒരു കാര്യം ശ്രദ്ധിച്ചാല്‍ കൊള്ളാം..
ഇരുമുന്നണികളുടെ വിമര്‍ശ ശരങ്ങള്‍ പിടിച്ചു വാങ്ങി,പൊടിക്കാന്‍ കഴിവുള്ള മോഹന്‍ ദാസിനെ (ഇനീഷ്യല്‍ ഓര്‍മ്മയില്ല)പോലുള്ളവരെ രംഗത്ത് കൊണ്ടുവരിക.
അല്ലാ,
എം.ബി,രാജേഷിന്‍റെ കാര്യത്തില്‍ പൊളിറ്റിക്സിന്റെ ബാലപാഠം പോലും അറിയാത്ത വെറും സാധാരണക്കാരിയുടെ ചോദ്യം.
രാജേഷേ,
ഇന്ന് ഏഷ്യാനെറ്റ്‌ ചാനലില്‍ പറഞ്ഞ,
ധനതത്വശാസ്ത്രത്തിന്‍റെ കോര്‍പ്പറേറ്റ് അവസ്ഥകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയാത്തതാണോ,
യുഡിഎഫിന് ഭരണം ലഭിച്ചതും,
ഇക്കുറി ലോക്സഭയില്‍ പ്രാതിനിധ്യം കുറഞ്ഞതും.?
ഇടതുമുന്നണിയില്‍ നിന്ന് 6 എം എല്‍ എ മാര്‍,
യു ഡി എഫില്‍ ഉടന്‍ ചേക്കേറുമെന്ന് മീഡിയ തുടര്‍ച്ചയായി തലങ്ങും വിലങ്ങും കൊടുക്കുന്നു.
ശരിയോ?
കാരണം,
നരേന്ദ്ര മോഡി സര്‍ക്കാരിന്‍റെ പാവങ്ങളോടുള്ള ഒരു വര്‍ഷ കൊടും ചതികള്‍ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് വുക്തമാക്കിയ രാജേഷിന് മുകളില്‍പ്പറഞ്ഞ
കുതികാല്‍ വെട്ടുന്നവരെ മനസ്സിലാക്കാനോ വിഷമം?
സെല്‍വരാജും,എന്‍.കെ.പ്രേമചന്ദ്രനും സമ്മാനിച്ച മുറിവുകള്‍ ഉണങ്ങിയോ?
ഏതായാലും,
അര നൂറ്റാണ്ടായി ,കുടുംബ വാഴ്ച്ചയ്ക്ക് ശേഷം, ഇപ്പോള്‍,ഒരു സര്‍ക്കാര്‍ വന്നതല്ലേ ഉള്ളൂ.
കാത്തിരിക്കാം
1K.VS.Haridas 2 M.B.Rajesh 3 Tom vadakkan
Like · Comment ·  · 741811

No comments:

Post a Comment