Tuesday, 20 May 2014

അധികാരദുരയുടെ ചാണക്യ തന്ത്രങ്ങള്‍
കേരളത്തില്‍, ഇരുമുന്നണികളില്‍ നിന്നും ബിജെപിയ്ക്ക് വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.
മാത്രമല്ല,കൃസ്ത്യന്‍-മുസ്ലിം ന്യൂനപക്ഷങ്ങള്‍ ആശയക്കുഴപ്പത്തിലായിരുന്നു.
അവരില്‍,കുറെ പേര്‍ പ്രത്യേകിച്ച്, മുസ്‌ലിംകള്‍ അഥവാകോണ്ഗ്രസ് അധികാരത്തില്‍ വന്നില്ലെങ്കില്‍,
മൂന്നാം മുന്നണി, വന്ന്,ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാം എന്ന് ചിന്തിച്ചു.
അതുകൊണ്ടാണ്, 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍,
LDF 4=+4=8.UDF 16-4=12.
കേരളത്തില്‍ ഹിന്ദുക്കള്‍ പലതട്ടില്‍ നില്‍ക്കുന്നു.
ന്യൂനപക്ഷക്കാരില്‍ 95%വും, മുസ്ലിം-കൃസ്ത്യന്‍ പള്ളികളില്‍ നിന്ന് വരുന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ്,വോട്ടുകള്‍ രേഖപ്പെടുത്തുക.
ഇതല്ലെന്ന്,എത്രയൊക്കെ മതനിരപേക്ഷതാ വാദങ്ങള്‍ ഉന്നയിച്ചാലും ,അംഗീകരിക്കാന്‍ ഞങ്ങള്‍ തയാറല്ല.
സത്യം എഴുതുന്ന ഹിന്ദുക്കളെ ഉടന്‍,'വര്‍ഗീയവാദികള്‍ 'എന്ന് വിളിച്ച്,അവരുടെ പേന നിലത്തു വെപ്പിച്ച് വായ അടപ്പിക്കണമെന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട്
.ഈ ഒരു കാര്യത്തിന് സകല പിന്തുണയും കൊടുക്കാന്‍,ന്യൂനപക്ഷത്തെ ഒരുക്കിയത്,കേരളത്തിലെ കുറെ ഹിന്ദു കുബുദ്ധികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒപ്പമുണ്ട്.
മാത്രമല്ല,കോണ്ഗ്രസ്സിനോ,മൂന്നാം മുന്നണിയ്ക്കോ വേണ്ടി വന്നാല്‍ ഇടതുപക്ഷം, ആപ്പ്,മമത ,ലാലു,മുലായം,ജയലളിത എല്ലാവരെയും കൂട്ടി യോജിപ്പിച്ച്,ആദര്‍ശങ്ങള്‍ /മൂല്യങ്ങള്‍ ചവുട്ടി മെതിച്ച്, അധികാരം വാങ്ങിക്കൊടുത്ത്,മുന്‍പ് ഇന്ത്യ എങ്ങനെയിരുന്നുവോ,
അതിനേക്കാള്‍ പതിനടങ്ങ് മോശമായ രീതിയില്‍ ഭരിക്കാം എന്ന് യുപിഎ കണക്കുകൂട്ടി.
ആ വന്‍ പദ്ധതിയാണ് ,തകര്‍ന്ന് തരിപ്പണമായത്.
കഷ്ടം.രാഷ്ട്രത്തിന് വേണ്ടി ബലി കൊടുത്ത, ജീവന്‍
കൊടുക്കാന്‍, തയാറാവുന്ന ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ എന്ത് വിലകൊടുത്തും എന്നന്നേക്കുമായി ഇല്ലാതാക്കുകയെന്ന കുത്രന്ത്രമാണ് ഇല്ലാതായത്.
യഥാര്‍ത്ഥത്തില്‍, കേരളത്തില്‍,വോട്ടു ബാങ്ക് രാഷ്ട്രീയം കൊണ്ട്,മുസ്ലിം ന്യൂനപക്ഷങ്ങളെ, മുഖ്യ ധാരയില്‍ നിന്നകറ്റി , ഇരു മുന്നണികളും,ചതിക്കുകയാണ്.
ഇങ്ങനെ,വീണ്ടും,വീണ്ടും ബിജെപി എന്ന' മഹാമാരണ 'ത്തെ തോല്‍പ്പിക്കാന്‍ ,
രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് വേണ്ടി , സ്വയം എരിഞ്ഞടങ്ങുന്ന ചാവേറുകളായി,
, 30 YEARS വര്‍ഷം മക്കളെ പ്പോലെ ,സ്നേഹിച്ച് വളര്‍ത്തിയ ശിഷ്യ സമൂഹമടക്കമുള്ള മുസ്ലിം സമുദായം നീങ്ങുന്ന ഹൃദയഭേദകമായ കാഴ്ച ,സത്യത്തില്‍ (ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും ) എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
എങ്ങനെ?
വിദ്യാഭ്യാസത്തിന്‍റെ കാര്യം മാത്രമെടുക്കാം.
അവിടെ ,വികല നയങ്ങള്‍ കൊണ്ടുവന്നു.
അക്ഷരറിയാത്തവര്‍ വര്‍ദ്ധിച്ചു.അനര്‍ഹമായ ആനുകൂല്യങ്ങള്‍ വഴി,അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ പോലും ഡോക്ടര്‍മാര്‍,എന്‍ജിനീയര്‍മാരായി.
ഫലം,യഥാര്‍ത്ഥ കഴിവുള്ളവരെ മറികടന്ന് ജിക്കുമോനും, ഫയാസു മാരും,സലിം രാജന്മാരുമുണ്ടായി.
കെ.എം.രാധ

No comments:

Post a Comment