പെണ്ണിനെ വഴിപിഴച്ചവളാക്കി ചിത്രീകരിക്കാനും ആണിനെ കള്ളനാക്കി ചിത്രീകരിക്കാനും ഈ രണ്ടുകൂട്ടരെയും തീവ്രവാദികളാക്കി ചിത്രീകരിക്കാനും ചിലര്‍ക്ക് വളരെ ഏളുപ്പമാണ് ....... കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു പേരാണ് തീവ്രവാദി ..... അതും യഥാര്‍ത്ഥ തീവ്രവാദികളായ സംഘികളുടെ നാവില്‍ നിന്ന് ............. രണ്ടായിരത്തി ആറ് - ഏഴ് കാലഘട്ടങ്ങളില്‍ ആണ് ഞാന്‍ ആദ്യമായി ഈ വിളി കേട്ടത് .... അന്ന് ഞാന്‍ കേരള മദ്യനിരോധന സമിതിയുടെ തിരുവനന്തപുരം ജില്ലാ ജനറല്‍സെക്രട്ടറി .... കേരള മദ്യനിരോധന സമിതിയും വെള്ളറടയിലെ ആക്ഷന്‍ കൗണ്‍സില്‍ ഏന്ന സംഘടനയും ചേര്‍ന്ന് തെക്കന്‍ കേരളത്തിലെ ആദിവാസിമെഖലയായ അമ്പൂരിയിലെ പതിനൊന്ന് കാണി സെറ്റില്‍മെന്റുകളില്‍ 'ആദിവാസിമേഖലയെ സമ്പൂര്‍ണ്ണ മദ്യവിമുക്തമാക്കല്‍' ഏന്ന പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കാലം ..... ഏക്സൈസ് ഡിപ്പാര്‍ട്ട്മെന്റും പോലീസും ഫോറസ്റ്റും ഒക്കെ ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ..... ആദിവാസിക്ക് ചാരായം വാറ്റാനുള്ള സാധനസാമഗ്രികള്‍ മുഴുവന്‍ കാടുകളില്‍ ഏത്തിച്ചുകൊടുത്ത് അവനെക്കൊണ്ട് ചാരായം വാറ്റിപ്പിക്കുന്ന നാട്ടിലെ 'ബുദ്ധി'മാനായ മനുഷ്യന്‍റെ തന്ത്രം ....... ചാരായം വാറ്റുന്നതിന് കൂലിയായി ആദിവാസിക്ക് ലഹരിയും പോലീസ് കേസും .... തുച്ചമായ വില കൊടുത്ത് അവന്‍റെ ഭൂമിയും സ്വന്തമാക്കുന്ന തന്ത്രം .............. ഈ തന്ത്രത്തിനെതിരെയാണ് അന്ന് ഞങ്ങള്‍ ശബ്ദിച്ചത് .... പുരവിമലയിലെ കരുത്തുറ്റ ആദിവാസി പെണ്‍കുട്ടിയായ നിത്യയും ധാരാളം സ്ത്രീകളും ഈ പ്രവര്‍ത്തനപാതയില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു ..... കാടുകള്‍ക്കുള്ളില്‍ നിന്ന് ആദിവാസിയെ ചൂഷണം ചെയ്യുന്നവനെ ജയിലുകള്‍ക്കുള്ളില്‍ ഏത്തിക്കാന്‍ അന്ന് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു ...... ഇത് കണ്ട് ഇരിക്കപ്പൊറുതിയില്ലാതായ രാഷ്ട്രീയ മേലാളന്മാര്‍ പലതരത്തിലും ഉപദ്രവിക്കാന്‍ ശ്രമിച്ചു .....ചിലയിടങ്ങളില്‍ അവരുടെ ഉപദ്രവം ഫലം കാണുകയും ചെയ്തു ..... ആ സമയത്താണ് ആദിവാസികളുടെ രക്ഷകര്‍ ഞങ്ങളാണ് ഏന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ പ്രത്യക്ഷപ്പെട്ടത് ..... തുടര്‍ന്ന് ആദിവാസികള്‍ അവരുടെ ആചാരപ്രകാരം നടത്തിയിരുന്ന ചാക്കപ്പാറ കോളനിയിലെ ഒരു ശിവക്ഷേത്രം സംഘികള്‍ പിടിച്ചെടുത്ത് കൊടി നാട്ടി ..... ഇതിനെ ഏതിര്‍ത്ത നിത്യ ഏന്ന ആദിവാസി പെണ്‍കുട്ടിയടക്കം പ്രതികരിച്ച സ്ത്രീകളെല്ലാം വഴിപിഴച്ച പെണ്ണുങ്ങളാണെന്ന തരം താണ പോസ്റ്ററുകളും പിറ്റേദിവസം മുതല്‍ പ്രചരിപ്പിച്ചു ..... ഏന്നിട്ടും പിന്നോട്ട് മാറാത്ത ഞങ്ങളുടെ ഫോണുകളില്‍ വധഭീഷണിയും തെറി വിളിയും തുടര്‍ന്നു ..... ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതിപ്പെടുന്നതോടൊപ്പം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ശരിയല്ലായെന്നും പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കുമ്മനം രാജശേഖരനെ കാണുമ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടിയിങ്ങനെ .... 'ചെറുപ്പക്കാരല്ലേ ചോര തിളയ്ക്കുന്ന പ്രായം ഞങ്ങള്‍ പറഞ്ഞാലൊന്നും കേള്‍ക്കില്ല നിങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി ' .... അതായത് അദ്ദേഹം പറയാതെ പറഞ്ഞതിതാണ് നിങ്ങള്‍ ആദിവാസി മേഖലയില്‍ നിന്ന് പ്രവര്‍ത്തനം മതിയാക്കി ഇറങ്ങിക്കോളൂ ..... ഇറങ്ങിയില്ല ഒരുകൂട്ടം നല്ല ഉദ്യോഗസ്ഥരുടേയും മറ്റും ശ്രമ ഫലമായി വ്യാജവാറ്റിന് അറുതി വരുത്തിയിട്ടേ പിന്തിരിഞ്ഞുള്ളൂ ..... അതിന് മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ കൊടുക്കേണ്ടി വന്ന വിലയും വലുതാണ് അപമാനവും ദേഹോപദ്രവവുമൊക്കെ ............... ഏന്നാലും ഭീഷണിക്ക് വഴങ്ങാന്‍ മനസില്ലായിരുന്നു .... തിന്മയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ പുത്തരിയല്ല ഒരുപാടൊരുപാട് അനുഭവങ്ങള്‍ പൊതു പ്രവര്‍ത്തനം എനിക്ക് സമ്മാനിച്ചു ...... നല്ലതും ചീത്തയുമൊക്കെ ..... ഇന്ന് ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് ...... ഇന്നും കേള്‍ക്കുന്നു തീവ്രവാദി എന്ന വിളി ..... അത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരിക ..... പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം തീവ്രവാദിയായിട്ടാണെങ്കില്‍ അങ്ങനെ .... പക്ഷേ തെളിയിക്കണം വെല്‍ഫെയര്‍ പാര്‍ട്ടി ചെയ്ത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ...... ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്നതാണോ തീവ്രവാദ പ്രവര്‍ത്തനം ..... ഏങ്കില്‍ ഞങ്ങള്‍ തീവ്രവാദികള്‍ തന്നെയാണ് ..... ഭരണകൂടത്തിന്‍റെ ജനവഞ്ചനയ്ക്ക് ഏല്ലാക്കാലത്തും പാത്രമായിക്കൊണ്ടിരിക്കുന്ന ആദിവാസിയുടേയും ദളിതന്‍റെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതാണോ തീവ്രവാദം ..... ഏന്നാല്‍ ഞങ്ങള്‍ തീവ്രവാദികളാണ് .............. തടയാമെങ്കില്‍ തടഞ്ഞോളൂ .... കൂടിപ്പോയാല്‍ തീവ്രവാദ പട്ടം ചുമത്തി ഒരു ജയിലറ അതല്ലെങ്കില്‍ യഥാര്‍ത്ഥ തീവ്രവാദികളുടെ കത്തിമുനയില്‍ ഒരു പിടച്ചില്‍ ...... തയ്യാര്‍ തന്നെയാണ് രണ്ടിനും ...... കാരണം ഞങ്ങളുടെ ആയുധം നിര്‍ഭയം ആയതുകൊണ്ട് ....... പക്ഷേ ലക്ഷം പേര്‍ പകരം ഉയര്‍ന്നു വന്നുകൊണ്ടിരിക്കും ...... അവരെയൊക്കെ ജയിലിലടയ്ക്കാന്‍ ഇന്ത്യയിലെ ജയിലറകള്‍ മതിയാവില്ല ..... ആയുധം പണിയാന്‍ പണിക്കാരും ...... !!! സംഘികളുടെ നാല് തെറിവിളികളിലും .... രാഷ്ട്രീയ ക്കാരുടെ അസഹിഷ്ണുതയില്‍ നിന്നുയരുന്ന പരിഹാസങ്ങളിലും ..... ഭീഷണികളിലും തലയും കുത്തി വീഴാനല്ല അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത എന്‍റെ സാമൂഹിക പ്രവര്‍ത്തനം ....... തീവ്രവാദി എന്ന വിളി ഞാന്‍ സ്വീകരിക്കുന്നു ..... ഏല്ലാ അര്‍ത്ഥത്തിലും ............. അട്ടപ്പാടി മാത്രമല്ല ഇനിയും കയറും ഞങ്ങള്‍ കാടുകള്‍ .... കാടിനുള്ളില്‍ കെട്ടിയിടപ്പെട്ട ഒരു ജനതയെ മോചിപ്പിക്കാനും കാടിന്‍റെ മക്കളെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഇരുകാലികളെ ആട്ടിപ്പുറത്താക്കി യഥാര്‍ത്ഥ കാടിന്‍റെ അവകാശികളെ കാട് ഏല്‍പ്പിക്കാനും ...... ആയുധമില്ലാതെയാണ് ഞങ്ങളുടെ പോരാട്ടം ആശയം കൊണ്ട് ....മറുപക്ഷത്ത് ആശയത്തിന് പകരം ആമാശയം മാത്രമുള്ളവരോട് മാരകായുധങ്ങള്‍ പ്രയോഗിക്കുന്നവരോട് .... വിജയം ആര്‍ക്കാണ് ..... തീരുമാനിക്കേണ്ടത് കാലമാണ് ..... തീരുമാനം കാലത്തിന് വിടുന്നു ..... ഈ വിപ്ലവത്തില്‍ ആര്‍ക്കും അണി ചേരാം ..... ഹൃദയത്തില്‍ തിന്മയ്ക്കെതിരെ തീ ആളിക്കത്തിക്കുന്ന ആര്‍ക്കും ...... വിപ്ലവാഭിവാദ്യങ്ങളോടെ ..............
- Radha Kizhakkematom MalayalamWriter ശ്രീജയുടെ മ്യൂച്വല്‍ ഫ്രണ്ട് എന്ന ബഹുമതി മുന്‍കൂര്‍ കിട്ടിയതാണ്.ശ്രീജ എഴുതിയ ഗംഭീരന്‍ 'എഴുത്ത് ''വായിച്ച് ആഹ്ലാദ പരവശയായി.അപ്പോള്‍,സംഘികളെ ഇപ്പോഴാണ് ശരിക്കും സത്യമായ കാര്യങ്ങള്‍ മനസ്സിലായത്.നിങ്ങളൊക്കെക്കൂടിയാണല്ലേ കശ്മീരിലേക്ക് ഇന്ത്യന്‍ സേനയുമായി യുദ്ധത്തിന് കേരളത്തില്‍ നിന്ന് ആളുകളെ അയച്ചത്.എന്നും,കോടിക്കണക്കിന് വ്യാജ നോട്ടുകള്‍,പൊന്ന് കടത്ത്,ഇതിലൊക്കെ ബിജെപിക്കാരും,സംഘികളുമാണോ.ഹാഹാ..റാണ മുംബൈ സ്ഫോടനത്തിന് മുന്‍പ് കൊച്ചിയില്‍ വന്നു.അതിരിക്കട്ടെ .ഇപ്പോള്‍,ഒരു വഖാസ്സ് വന്ന് മൂന്ന് മാസം കേരളത്തില്‍ ,മൂന്നാറില്‍ തമ്പടിച്ചല്ലോ.ശ്രീജേ,ഒന്ന് തെളിയിക്കൂ...മോഡി വേഷം മാറി വന്നതാണോ.അതോ,ഏതെങ്കിലും സംഘികളാണോ എന്ന്.ആ ടി.ജെ.ജോസഫ് മാഷേ കൈവെട്ടിയതാരാണ് ശ്രീജേ.അന്ന്,പോലീസ് കുറെ അഫ്ഗാന്‍ സിഡിയൊക്കെ കണ്ടെടുത്ത് നശിപ്പിച്ചല്ലോ.ഇതാണ്,കേരളം.സാക്ഷര കേരളത്തില്‍,ഇത്രയും നടത്താമെങ്കില്‍,പൊതുവേ രാഷ്ട്രീയം കുറഞ്ഞ സംസ്ഥാനങ്ങളില്‍ എന്തെല്ലാം സംഭവിച്ചാലും അദ്ഭുതമില്ല.
- Radha Kizhakkematom MalayalamWriter എന്തായാലും,ആദിവാസി സ്ത്രീകളെ അവിവാഹിത അമ്മമാരാക്കാന്‍ കെല്‍പ്പുള്ള കുറെ ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.അവരെ ഒന്ന് തിരിച്ചറിഞ്ഞാല്‍ ,....ശരിപ്പെടുത്തുന്ന കാര്യം ഏറ്റു.കാര്യമായിട്ടാണ്.
- Radha Kizhakkematom MalayalamWriter ശ്രീജ പറഞ്ഞ ഒരു കാര്യം ശരിയെങ്കില്‍.,ശക്തമായി എതിര്‍ക്കും...എന്തിന് ,ആദിവാസികളുടെ ആചാര പ്രകാരം അവര്‍ നടത്തിയ ശിവ ക്ഷേത്രം,സംഘികള്‍ പിടിച്ചെടുത്ത് കോടി നാട്ടി? .ഇതിന്,സംഘികളില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു.സമൂഹനന്മയാണ്,തെറ്റുകള്‍ തിരുത്തി മുന്‍പോട്ട് പോകാനാണ് ശ്രമിക്കേണ്ടത്
- Krishna Kumar K ശ്രീജ പറഞ്ഞ ഇത്രയും മോശക്കാരായ, തീവ്രവാദികളായ "സംഘികൾ" ഭാരതത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുക്കാന്‍ പോകുന്നു..... വെൽഫെയർ പാര്‍ട്ടിയോ???
- Hari Ramakrishnan ഹൈ അഫ്സൽ ഗുരുവും അജ്മൽ കസബും ഒക്കെ ശ്രീജെചിടെ അമ്മാവന്റെ മക്കളാ ...ആരേം ഈ ചേച്ചി അറിയൂല്ലിയ ഇപ്പോൾ. .. കിട്ടുന്ന നാലണ അത് എന്തിൽ കിടന്നതായാലും വരിയെടുക്കും മുന്നേ ജനുസ്സ് മറന്നാലും സത്യം മറക്ക്യൻ നോക്കല്ലേ ...ഹിര്ന്മയെന പത്രേന സത്യസ്യ അപിഹിതം മുഖം ....അത് മൂടി വച്ചാലും പുറത്തു വരുക തന്നെ ചെയ്യും.
.....
No comments:
Post a Comment