Sunday, 11 May 2014

സ്നേഹ വിരുന്നില്‍ മിന്നും സൌഹൃദങ്ങള്‍...
2014 APRIL 20.,.ജീവിതത്തില്‍ ആദ്യമായി .ഈസ്റ്റര്‍ ദിനം വര്‍ണ്ണാഭമായി
ആഘോഷിച്ചു. കൂട്ടുകാരി ആലീസ് ജോര്‍ജിന്‍റെ കുടുംബത്തോടൊപ്പം.
................................................................................................................................................
ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ വളരെ കുറവ്. പ്രകാശമാനമായ ചില ഒറ്റപ്പെട്ട തുരുത്തില്‍ അഭയം തേടുന്ന സ്വഭാവക്കാരി.
അതുകൊണ്ടുതന്നെ, ഈ കുടുംബം ,എനിക്കേറെ,വിലപ്പെട്ടത്.
.................................................................................................
2003 മെയ്‌ മാസം,കോഴിക്കോട്, ആഴ്ചവട്ടം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ,(ഹൈസ്കൂള്‍ വിഭാഗത്തില്‍) ആലീസ് ജോര്‍ജ്ജ് പ്രധാനാദ്ധ്യാപികയായി വന്നശേഷം, സീനിയര്‍ അസിസ്റ്റന്റിന്‍റെ ഉത്തരവാദിത്തം എനിക്കായിരുന്നു.
(2006 june മാസം കോഴിക്കോട് കിണാശ്ശേരി ഗവണ്മെന്‍റ് വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ താത്കാലിക പ്രിന്‍സിപ്പാള്‍/പ്രധാനാദ്ധ്യാപികയായി ചുമതല ഏറ്റെടുക്കുന്നത് വരെ )
അന്ന് തൊട്ട് ഈ നിമിഷം വരെ ഓര്‍ത്തെടുക്കാന്‍ ചതുരക്കള്ളിയിലൊതുങ്ങാത്ത, ഒട്ടേറെ സംഭവങ്ങള്‍.ഇണക്കങ്ങള്‍,തൊഴില്‍പരമായ പിണക്കങ്ങള്‍.
........................................................................................................................
സ്കൂള്‍ വിനോദ യാത്രകളില്‍ ,കുട്ടികള്‍ക്കൊപ്പം നിഴല്‍ പോലെ പിന്തുടരുമ്പോള്‍,ഊട്ടിയിലെ തണുപ്പില്‍,ബൊട്ടാണിക്കല്‍
ഗാര്‍ഡന്‍സിലെ സമതലത്തില്‍ വെച്ച് വെളുത്തു മെലിഞ്ഞ് നീണ്ട അശ്വതിയും,കൂട്ടുകാരികളും (ഇന്ന്,ഈ കുട്ടികളെല്ലാം എവിടെയാണാവോ?)
''ആണ്‍കുട്ടികള്‍ക്ക് പുതപ്പുകള്‍ കൊടുത്തെങ്കില്‍ മാത്രമേ ഞങ്ങള്‍ മുകളിലേക്ക് വരൂ''എന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍,
സ്വതവേ ദേഷ്യക്കാരിയല്ലാത്ത, മൃദു സ്വഭാവത്തിനുടമയായ
ആലീസ് ടീച്ചര്‍,ഹെഡ്മിസ്ട്രസസ് എന്ന നിലയ്ക്ക്, പെണ്‍കുട്ടികളുടെ വകതിരിവില്ലായ്മയെ വിമര്‍ശിച്ചത് ഇപ്പോഴും കാതില്‍ പരുഷ സ്വരത്തില്‍ കേള്‍ക്കാം.
'മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ,എന്തുകൊണ്ട് ആണ്‍കുട്ടികള്‍ കമ്പിളികളോ,സ്വറ്ററോ എടുത്തില്ല. അവരില്ലെങ്കില്‍,നിങ്ങളാരും ഞങ്ങള്‍ക്കൊപ്പം വരില്ല അല്ലേ?''
എന്നിട്ടും, ടീച്ചറെ അനുസരിക്കാതെ,മഞ്ഞു കാറ്റില്‍ , ചുണ്ടുകള്‍ വിറച്ച്,ദന്തങ്ങള്‍ കൂട്ടിയിടിച്ച് ശരീരങ്ങളും വസ്ത്രങ്ങളും നീഹാരത്തുള്ളികളില്‍ പുതഞ്ഞ് തണുപ്പിന്‍ മുള്ളുകള്‍ കുത്തുന്നത് വക വെയ്ക്കാതെ ,കൌമാരക്കാരികള്‍.അവരുടെ ശാഠൃത്തില്‍ ,സ്വല്പ്പ നേരം പകച്ചു നിന്നു.
പെട്ടെന്ന്,ചുമതലാ ബോധം എന്നെ ഉണര്‍ത്തി .
''രാധ ടീച്ചറാണ് പറയുന്നത്,ഒപ്പം വരണം.
ഒന്നിലധികം പുതപ്പുകള്‍ കൈവശമുള്ളവര്‍,ഇഷ്ടമുള്ളത് ആണ്‍കുട്ടികള്‍ക്ക് കൈമാറുക.ഇതാ,എന്‍റെ കൈയിലുള്ളതില്‍,ഒരെണ്ണം അവര്‍ക്ക് കൊടുക്കുന്നു. ''
അങ്ങനെ,പ്രശ്നം പരിഹരിച്ചുകൊണ്ട്,കുട്ടികള്‍ക്കൊപ്പം,വര്‍ണ്ണ പ്പൊലിമയില്‍ ,പച്ചപ്പ്‌ വിരിയ്ക്കും വഴികളിലൂടെ.,റോസാപ്പൂചെടികളും, പേരറിയാ വൃക്ഷങ്ങളും,വള്ളിക്കുടിലുകള്‍ക്കും ഇടയിലൂടെ, മനുഷ്യ കൈവേലകള്‍ക്കൊപ്പം പ്രകൃതിയൊരുക്കും നവ്യാനുഭൂതികള്‍ ആസ്വദിക്കാന്‍ ഉയരങ്ങളിലേക്ക്.....
ഒരിക്കലും മായാത്ത നിനവുകളുടെ തടാകക്കരയില്‍ ഏകാകിയായി നില്‍ക്കവേ , ഓളങ്ങളില്ലാ പൊയ്കയില്‍ അനേകം പരിചിത
മുഖങ്ങള്‍.പ്രതിഫലിക്കുന്നു...
ആശംസകള്‍
കെ.എം.രാധ
1ആലീസ് ടീച്ചറുടെ കുടുംബം(ഇളം റോസ് സാരി ധരിച്ചത് ആലീസ് ടീച്ചര്‍,കറുത്ത കോട്ട് ധാരി ഇളയ മകന്‍ രഞ്ജു, പിന്നില്‍ ഇളം നീല ഷര്‍ട്ട്‌..ടീച്ചറുടെ ഭര്‍ത്താവ് ജോര്‍ജുകുട്ടി, തൊട്ടടുത്ത്‌ ബ്രൌണ്‍ ഷര്‍ട്ട്‌ രചനയുടെ ഭര്‍ത്താവ് അനില്‍, ടീച്ചര്‍ക്കരികില്‍ കൈക്കുഞ്ഞുമായി നില്‍ക്കുന്നത് മൂത്ത മകള്‍ രചന അനില്‍.2 ഊട്ടി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സ് പ്രവേശനകവാടം 3 ഊട്ടി തടാകം 4 ഊട്ടി പുഷ്പാലംകൃത തോട്ടം 5ഊട്ടിയിലെ ഉയരങ്ങളിലെ 6 വള്ളിക്കുടിലുകള്‍ക്കിടയിലൂടെ വളഞ്ഞു പുളയും നടപ്പാതകള്‍ 7 നിറപ്പൊലിമയില്‍ പലതരം പൂക്കള്‍ കൊണ്ട് നിര്‍മിച്ച പുഷ്പകുടാരം
 (7 photos)

No comments:

Post a Comment