എഴുത്തിന്‍റെ രാജശില്പ്പിയ്ക്ക്....
എണ്‍പതാം പിറന്നാളില്‍ ആശംസകളര്‍പ്പിക്കാന്‍ ,കോഴിക്കോട് നടക്കാവിലെ 'സിത്താര'' വീട്ടില്‍ ചെന്നപ്പോള്‍,അവിടെയുണ്ടായിരുന്ന അപരിചിതര്‍ക്കിടയില്‍ നിന്ന്,എന്‍റെ അപേക്ഷ യനുസരിച്ച്,ഒരു കുട്ടി എടുത്തു തന്ന ചിത്രം.ജീവിതത്തില്‍ ,ആകെ രണ്ടോ മൂന്നോ തവണ മാത്രമേ ഈ മഹാ പ്രതിഭയെ നേരില്‍ കണ്ടിട്ടുള്ളൂ1970-1992 കാലത്ത്,മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരായിരിക്കെ,കഥകള്‍ നന്നെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കുകയും,അല്ലാത്തവനിര്‍ദ്ദയം മടക്കുകയും ചെയ്ത ആയ ധീര നിലപാടിന്നന്ദി.ഇന്നത്തെ പുതുതലമുറ പത്രാധിപന്മാര്‍ അവര്‍ക്ക് ഇഷ്ടമുള്ളവരുടെ രചനകള്‍ മാത്രം സ്വീകരിച്ച്,തങ്ങള്‍ക്ക് വിരോധമുള്ളവരെ പടിയടച്ച് പിണ്ഡം വെയ്ക്കുന്ന രീതിയില്‍ നിന്ന് എത്രയും വ്യത്യസ്തരായ പത്രാധിപന്മാരാണ് എം.ടിയും, കേരളകൗമുദി, കലാകൌമുദി പത്രസ്ഥാപന ചുമതല വഹിച്ച എം.എസ്.മണിയും!.പത്രാധിപരെ നേരില്‍ കണ്ട് കുമ്പിട്ട് വണങ്ങേണ്ട കാര്യമില്ല.പോസ്റ്റ് വഴി അയക്കുന്ന രചനകള്‍ മൂല്യമുള്ള തെങ്കില്‍ ,അവ വായനക്കാരിലെത്തിയിരിക്കും എന്ന മഹത്തായ സന്ദേശം നല്‍കിയ എം.ടി,എം.എസ്.മണി,എസ്.ജയച ന്ദ്രന്‍ നായര്‍, മണര്‍കാട്ന മാത്യു ,നവാസ് പൂനൂര്‍ തുടങ്ങിയ യഥാര്‍ത്ഥ പത്രാധിപന്മാര്‍ മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ട് . ''വായനയിലും,എഴുത്തിലും മുന്‍പനായ''എം.ടി.യ്ക്ക് ഒരിക്കല്‍ക്കൂടി ആയുരാരോഗ്യം നേരുന്നു.
കെ.എം.രാധ
No comments:
Post a Comment