Wednesday, 14 January 2015

അരവിന്ദ് കെജ്രുവാള്‍

അരവിന്ദ് കെജ്രുവാളിനോട് ചില ചോദ്യങ്ങള്‍?
2015  january 12 ന്, TIMES NOW ചാനലില്‍ 
താങ്കളുടെ പാര്‍ട്ടിയിലെ ഒരു നേതാവ് 
,പ്രാദേശിക തിരഞ്ഞെടുപ്പില്‍ ജയിച്ച ,
വിജയാഹ്ലാദം പങ്കിടാന്‍ ,
ചുറ്റും കൂടിയ ജനക്കൂട്ടത്തിലേക്ക് നോട്ടുകള്‍ വിതറുന്നത് കണ്ടു.
ഇക്കണക്കിന് പോയാല്‍,ഡല്‍ഹി തിരഞ്ഞെടുപ്പില്‍.,കുറച്ചു സീറ്റുകള്‍ ലഭിച്ചാല്‍,എന്താകും സ്ഥിതി?
ഡല്‍ഹി മുഖ്യമന്ത്രി പദത്തിലെത്തിയപ്പോള്‍, താങ്കള്‍ അഹങ്കരിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി പദമായിരുന്നു ,ലക്‌ഷ്യം.
അതിന്,56 YEARS ഇന്ത്യ ഭരിച്ച കോണ്ഗ്രസ്സിനോട് ,ചോദിക്കേണ്ട ചോദ്യങ്ങള്‍,
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയോടും,ബിജെപിയോടും തുടര്‍ച്ചയായി ചോദിച്ചു.
എന്നിട്ടും,നരേന്ദ്രമോഡി,താങ്കളെ,അഴിമതിയ്ക്കെതിരെ പോരാടാന്‍ ക്ഷണിച്ചു.
താങ്കള്‍,പോയില്ല!
മാത്രമോ?
എന്തിന്,കോണ്ഗ്രസ്സിന്റെ സഹായത്തോടെ ,ഭരണത്തിലിരുന്ന ഡല്‍ഹി മുഖ്യമന്ത്രി പദം,വലിച്ചെറിഞ്ഞ്,സത്യവാന്‍ ചമഞ്ഞു?
ഒരു നിമിഷം കൊണ്ട് ഇന്ത്യയിലെ അഴിമതി ഇല്ലാതാക്കാന്‍ കഴിയുമെന്ന് താങ്കള്‍ വിശ്വസിച്ചുവോ?
അതൊന്നുമല്ല കാര്യം.
പ്രധാനമന്ത്രി പദം. മാത്രം ലക്‌ഷ്യം.
മാത്രമോ ?
ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി,കോണ്ഗ്രസ്സ് മനസ്സില്ലാമനസ്സോടെ,
തെളിവുകളുടെ അടിസ്ഥാനത്തില്‍ തടവിലാക്കിയ ബട് ലാ തീവ്രവാദ ഏറ്റുമുട്ടല്‍ പ്രതിയെ വിട്ടയക്കണമെന്ന് പറഞ്ഞുകൊണ്ട്,താങ്കളും,ആപ്പന്മാരും ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചില്ലേ ?
അതാണ്‌,അരാജകത്വം.
താങ്കളും ,സുഹൃത്ത് പ്രശാന്ത് ഭൂഷണവും,കാശ്മീരില്‍ ഹിതപരിശോധന വേണമെന്ന് ശഠിച്ചു.
എന്തിന്?
അതായത്,ഇന്ത്യയുടെ ഏത് ഭാഗം,ഭാരതത്തില്‍ നിന്ന്‍ വിട്ടുപോയാലും ആര്‍ക്കും ,ഒന്നുമില്ല.
കാശ്മീരില്‍ നിന്ന് തീവ്രവാദികള്‍ കൊന്നു തള്ളിയവര്‍ ആയിരക്കണക്കിനുണ്ടെന്ന്,താങ്കള്‍ക്കറിയാം.
നാല് ലക്ഷം ഹിന്ദുക്കള്‍ ,ജീവനില്‍ കൊതി കൊണ്ട് താഴ്വരയില്‍ നിന്ന് ഓടിപ്പോയി.
ഇന്ന്,അവര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ചിതറിക്കിടക്കുന്നു.
മാനുഷിക പരിഗണന വെച്ചെങ്കിലും ,താഴ്വര വിട്ടു പോയവരെ ,തിരിച്ചു കൊണ്ട് വന്ന്,പുനരധിവാസം നടത്തണമെന്ന് ,പറയാനുള്ള സന്മനസ്സുണ്ടായില്ല.
അണ്ണാഹസാരെയുടെ 'രാഷ്ട്രീയം വേണ്ടെന്ന ഉപദേശം''തള്ളികൊണ്ടാണ് ,താങ്കള്‍
രാഷ്ട്രീയക്കാരനായി മാറിയത്.
ഡല്‍ഹി ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായത് താങ്കള്‍,ഒരാള്‍ കാരണമാണ്.
ഇത്രക്കാലവും,ഡല്‍ഹിയില്‍ വികസനം കൊണ്ടുവരേണ്ടത് രാഷ്ട്രപതി..
അവിടെ,ബിജെപിയ്ക്ക് കാര്യമില്ല.
ഒരിക്കലും,താങ്കളുടെ കൈയില്‍ ഡല്‍ഹി സുരക്ഷിതമാകില്ല.
രാഷ്ട്രീയം,കുട്ടിക്കളിയോ?
ലോകസഭാ തിരഞ്ഞെടുപ്പിന് ഒടുവിലാകുമ്പോഴേക്കും,
താങ്കള്‍ അസ്സല്‍ രാഷ്ട്രീയ ക്കാരനായി.
മാറിക്കഴിഞ്ഞു.
കോണ്ഗ്രസ്,ഇടതുപക്ഷം,വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം കൂടി പിന്തുണച്ച് ,
പ്രധാനമന്ത്രി പദവിയിലെത്താമെന്ന് കരുതി.
,ലോകം മുഴുവന്‍ തീവ്രവാദ ഭീഷണിയില്‍.
ജര്‍മനി,ഫ്രാന്‍സ്,ആസ്ത്രേലിയ,എന്ന് വേണ്ട ,ഇന്ത്യയിലും ചില പ്രദേശങ്ങളില്‍ ,കൊലകള്‍ നടന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ,മാസങ്ങള്‍ കഴിഞ്ഞിട്ടും,
സുപ്രധാനകാര്യങ്ങളിലൊക്കെ തന്നെ ,താങ്കള്‍ക്ക് ഒരഭിപ്രായവും ,ഇല്ലേ?
പിന്നെ,നന്ദന്‍ നിലക്കേനി എന്ന കോടീശ്വരന്‍
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍,കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.
അതുപോലെ, ബിജെപി, ,ഒരു ബിസിനസ്സകാരനെ,ഡല്‍ഹി ബിജെപി അദ്ധ്യക്ഷനാക്കുന്നതില്‍,എന്ത് തെറ്റാണുള്ളത്?
കെ.എം.രാധ

No comments:

Post a Comment