Friday, 16 January 2015

അസുഖം


കേരള സര്‍ക്കാര്‍,ദേവസ്വംബോര്‍ഡിന്റെ ഒത്താശയോടെ കോടിക്കണക്കിനു രൂപയുടെ ക്ഷേത്ര ധനം ധൂര്‍ത്തടിക്കുന്നു. 
രോഗം കൊണ്ട്,മരുന്നിന് .
ഓപ്പറേഷന് പോലും കാശില്ലാതെ ദരിദ്ര ഹിന്ദുക്കള്‍ കരയുന്നു.
ഹൈന്ദവ സംഘടനകളെ, ലജ്ജിക്കൂ.
ഒപ്പം,ഇതെഴുതുന്നവളും.
ചിത്രം / വിവരം അയച്ച ഹരിഹരന് നന്ദി .
കെ.എം.രാധ
.........................................................................................
WE Love Sasikala Teacher
FBയിൽ ഉള്ള ഒരു സുഹ്രത്ത് പറഞ്ഞു അറിഞ്ഞ ഒരു കാര്യം അന്വേഷിക്കാനായി ഇന്നലെ ഒരു ചെറിയ ശ്രമം നടത്തീ ..
കരളലിയിക്കുന്ന ആ വേദനകൾ കണ്ടു മനസ്സ് ഇപ്പോളും വിങ്ങുകയാണ് . ഞങ്ങളുടെ അടുത്തുള്ള നെന്മാറ മേലാര്‍കോട് പുത്തന്‍തറയില്‍ കേശവന്റെ ഭാര്യ ഇന്ദുവും ഇരട്ടക്കുട്ടികളായ വൈഷ്ണവിയും വൈശാഖുമാണ് വേദനയനുഭവിക്കുന്നത്.
മകളുടെ രോഗം മാറാൻ ഒരു വൃക്ക അച്ഛൻ തന്നെ നല്കി അത് വിജയകരമായില്ല.
ഇന്ദു തകരാറിലായ ഒരു വ്രുക്കയുമായി ജീവിക്കുന്നു മറ്റേ വൃക്കയും ബാധിച്ചു തുടങ്ങീ..
വൈശാഖിന് വൃക്കചുരുങ്ങുന്ന രോഗമാണ്. ഈ രോഗങ്ങൾ ലക്ഷങ്ങൾ തിന്നുതീർന്നിട്ടും ഒന്നിനും ഒരു പരിഹാരം ആയില്ല. ഇത്രയും കഷ്ടപ്പാടിലും നന്നായി പഠിക്കുന്ന കുട്ടികൾ.
തുടരെ തുടരെ ഉള്ള ഡയാലിസിസ് മരുന്നുകൾ കുട്ടികളുടെ പോഷകാഹാര രീതികൾ അവരുടെ വിദ്യാഭ്യാസം എല്ലാം ഇത് വരെ ചില നല്ല മനസ്സുകൾ നടത്തീ... ഇനി എന്ത് എന്ന് ചോദിച്ചപ്പോൾ കേശവന്റെ കണ്ണുനീർ ലക്ഷ്യമില്ലാതെ ഒഴുകീ...
മറ്റു മൂന്നുപേരുടെയും കാര്യങ്ങൾ നോക്കാനും വീട്ടു ജോലികളിൽ ഏർപ്പെട്ടും നെട്ടോട്ടം ഓടുന്ന കേശവന് വരുമാന മാര്ഗം അസാധ്യം ...
കടംവാങ്ങിയും ഉള്ളതെല്ലാം വിറ്റു പെറുക്കിയും സുമനസ്സുകളുടെ സഹായവുമൊക്കെയായി ഏറെ പണിപ്പെട്ടാണ് കൂലിപ്പണിക്കാരനായ കേശവന്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നത്. ജോലിക്കൊന്നും പോവാനും പറ്റില്ല.
അത്യാവശ്യമായി വൈഷ്ണവിക്കു വീണ്ടും ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
20ലക്ഷം ചെലവുവരും.
അത് പറഞ്ഞപോൾ ആ മുഖങ്ങളിൽ നിസ്സഹായത കണ്ടു ദൈവത്തെ പോലും പഴി പറയാൻ തോന്നീ ...
വൈഷ്ണവിയുടെ ശസ്ത്രക്രിയ നടത്തണമെങ്കില്‍ കരുതലിന്റെ കരങ്ങള്‍ വേണം. വൃക്കനല്‍കാനായി നന്മയുള്ള ഒരു മനസ്സും. 'എ' പോസിറ്റീവ് രക്തഗ്രൂപ്പ്, ഇത് ലഭിക്കുന്നില്ലെങ്കില്‍ 'ഒ' പോസിറ്റീവ് ഗ്രൂപ്പുള്ളവരുടെ വൃക്കയാണ് ചേരുക.
സന്മനസുള്ളവർ സഹായിക്കും എന്ന വിശ്വാസത്തോടെ ഞാൻ ഇത് പോസ്റ്റ്‌ ചെയ്യുന്നൂ....
Nemmara SBT യിൽ ഒരു അക്കൗണ്ട്‌ തുടങ്ങീ... പേരും വിശദ വിവരങ്ങളും ചുവടെ ...
>vaishnavi chikilsa dhana sahaaya nidhi
account number :- 67283814544. IFSC CODE : SBT R0000182.
>ഇതൊന്ന് ഷെയർ ചെയ്യൂ ....സുഹൃത്തുക്കളെ ....
.............................................

No comments:

Post a Comment