Sunday, 25 January 2015

ഫാസിസ്റ്റു കാപട്യം

എഴുത്തുകാരുടെ ഫാസിസ്റ്റു കാപട്യം തിരിച്ചറിയുക
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2015 January 26 Indian Republic Day സന്ദര്‍ശനം പ്രമാണിച്ച്,
കേരളത്തില്‍ മാവോവാദികള്‍, ആദിവാസി മേഖലയിലുള്ള റിസോര്‍ട്ട് അടിച്ചു തകര്‍ത്തു.
തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍റെ 2010ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ,
ഹിന്ദു വര്‍ഗീയവാദികള്‍,ആര്‍ എസ് എസ് ,ബിജെപി തുടങ്ങിയ തീവ്ര ഹിന്ദു സംഘം അഗ്നിയ്ക്കിരയാക്കിയതില്‍ മനം മടുത്ത് മുരുകന്‍ എഴുത്ത് നിര്‍ത്തി.
ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ നിഷ്പക്ഷ ലേഖനങ്ങള്‍ വന്ന കലാകൌമുദി വാരികയുടെ കെട്ടുകള്‍ കത്തിച്ചതിന് എതിരെ ഒരെഴുത്ത് തൊഴിലാളിയും മിണ്ടിയില്ല.
കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ കെ.സച്ചിദാനന്ദന്‍,എന്‍.എസ്.മാധവന്‍ തുടങ്ങിയ അപൂര്‍വ എഴുത്തു പ്രതിഭകള്‍ പ്രതിഷേധിച്ചു.
സച്ചിദാനന്ദനിലെ ''പാവം മാനവ ഹൃദയം'' തേങ്ങി.
'ഈ നാട് ജീവിക്കാന്‍ കൊള്ളാത്തതായിരിക്കുന്നു.നിലവിളികളും,നിഷേധങ്ങളും പാഴാകുന്നു.''
തുടര്‍ന്ന്,തമിഴ്നാട്ടിലെ ഗീതയെന്ന നൈസര്‍ഗ്ഗിക പ്രതിഭ,മീന കുന്ത സ്വാമിയെ കടത്തിവെട്ടി
ഇപ്പോള്‍,സാഹിത്യമല്ല,പ്രധാനം.ഹിന്ദുത്വത്തെയും,അതിനെ പ്രതിനിധാനം ചെയ്യുന്ന മോഡിയെയും എതിര്‍ക്കുകയാണ് ഇപ്പോള്‍,പ്രധാനം''
ഹൈന്ദവ ദേവീ ദേവന്മാരെ തുണിയില്ലാതെ വരച്ച എം.എഫ്.ഹുസൈനെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ആദരിച്ചു.
ഹാഹാ...അപാര തൊലിക്കട്ടി.
ഇന്നത്തെ(2015 january 25) മാതൃഭൂമി ദിനപത്രം മുഴുവന്‍ മുരുകന്‍ വഴി ഹിന്ദു-മോഡി വിരുദ്ധത കൊണ്ട് നിറഞ്ഞു കവിഞ്ഞു.
അതിന് മുന്‍പ്....
കേരളമാകെ തിസ്സ തെസല്‍വാദ്,അന്‍സാരിയെക്കൊണ്ടു വന്ന് മോഡി വിഷം കുത്തിക്കേറ്റി,കേരളത്തെ മലീമസമാക്കി
അന്നും,ഇഷ്ടംപോലെ ലേഖനങ്ങള്‍ മാതൃഭൂമിയില്‍ വന്നു.
ഇത്രക്കാലവും,ഇക്കൂട്ടര്‍ എവിടെയായിരുന്നു?തിസ്സ,ഗുജറാത്തില്‍,മുസ്ലിം വീടുകള്‍ കയറിയിറങ്ങി മോഡിയ്ക്ക് എതിരെ എങ്ങനെ മൊഴികള്‍ കൊടുക്കണമെന്ന്,ദരിദ്ര മുസ്ലിംകളെ പഠിപ്പിച്ചു കൊടുത്തത് ആരും എഴുതിയില്ല.
പാലസ്തീന്‍ ജനതയ്ക്ക് വേണ്ടി മനുഷ്യാവകാശം പാടിയവര്‍,എന്തേ കാശ്മീരില്‍ നിന്ന് പലായനം ചെയ്തവരെ കണ്ടില്ല?
ഗോധ്രയില്‍ തീവണ്ടി നിര്‍ത്തിച്ച്,കര്‍സേവകരെ തീയിട്ടു കൊന്നവരെ ആരും കണ്ടില്ല.
പകരം,പിറ്റേന്നു അരങ്ങേറിയ മുസ്ലിം കൊലകള്‍ കണ്ടു.
അസം കോണ്ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ കണ്ണടച്ചു തുറക്കും മുന്‍പ്,തീവ്രവാദികള്‍ വന്ന് കൂട്ടക്കൊല നടത്തി,
രണ്ട് ലക്ഷം അസമീസുകള്‍ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയതും കേരളത്തിലെ എഴുത്തുകാര്‍ അറിഞ്ഞില്ല.
കോര്‍പ്പറേറ്റുകളുടെ സുഖശീതളനേര്‍മ്മയില്‍ കഴിയുന്ന എഴുത്തുകാര്‍ ,തികഞ്ഞ വര്‍ഗീയ നിലപാടുകള്‍ എന്തുകൊണ്ട് സ്വീകരിക്കുന്നു?
രാഷ്ട്രപിതാവിനെ കൊന്ന ഗോഡ്സെയ്ക്ക് വേണ്ടി ക്ഷേത്രം പണിയുമെന്ന് ഏതോ ഒരു ഹിന്ദു സംഘടന പറഞ്ഞു..
തെറ്റ്.
ഒരിക്കലും,പാടില്ലെന്ന അഭിപ്രായ മാണുള്ളത്.
അപ്പോഴേയ്ക്കും,അതും മോഡി/ബിജെപിയുടെ തലയില്‍ വെച്ചു.
ഇതൊക്കെ,കേരളീയര്‍ കാണുന്നു.
കേരളത്തില്‍,ബിന്‍ലാദന്റെ മുഖ ചിത്രം വെച്ച് വാരിക വന്നു.
മുംബൈ സ്ഫോടന വീരനെ തൂക്കിലേറ്റിയപ്പോള്‍ പോലും പ്രതിഷേധം ശക്തമായി.
ഡല്‍ഹിയില്‍ വെച്ച് , അബ്ദുള്‍ നാസ്സര്‍ മദനിയെ വിട്ടയക്കണമെന്ന് പലവട്ടം സമ്മേളനം വിളിച്ചു കൂട്ടിയ കെ. സച്ചിദാനന്ദന്‍ ,കേരളത്തില്‍ നിന്ന് ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനു പോയ ജിഹാദികളെ കണ്ടില്ലെന്ന് നടിച്ചു.
ഇതാണോ,.ദേശീയത?
ഇത്തരം ഇരട്ടത്താപ്പ് ആരെ സഹായിക്കാന്‍?
എല്ലാ മനുഷ്യര്‍ക്കും, വേദന ഒരുപോലെയെന്ന്,ഇന്നല്ലെങ്കില്‍ നാളെ എഴുത്തുകാര്‍ തിരിച്ചറിയും.
എഴുത്തുകാര്‍ , കഴിഞ്ഞ 56 Years കോര്‍പ്പറേറ്റുകള്‍ പിടി മുറുക്കിയത് കണ്ടില്ല
കോര്‍പ്പറേറ്റിന്റെ എല്ലാ സൌഭാഗ്യങ്ങളും അനുഭവിച്ചു കൊണ്ട് , പത്ര-ടെലിവിഷന്‍ മാദ്ധ്യമങ്ങളില്‍ അവരുടെ പ്രതിഫലം കൈപ്പറ്റിക്കൊണ്ട്, മതവര്‍ഗീയ പ്രീണനം പ്രോത്സാഹിപ്പിച്ചില്ലേ?
എഴുത്തുകാര്‍, വിദ്യാഭ്യാസത്തിന്‍റെ മൂല്യം കുറഞ്ഞ്,അടിത്തട്ടു വരെ എത്തിയിട്ട് പോലും,ഒരക്ഷരം മിണ്ടിയോ?
ഫലം,കുഞ്ഞുങ്ങള്‍ക്ക്‌ അക്ഷര ബോധം/മാതൃഭാഷ തെറ്റില്ലാതെ എഴുതാന്‍ അറിയാതായി.
അഫ്ഗാനിസ്ഥാനില്‍, താലിബാനികള്‍ ,ഭര്‍ത്താവ് ഖാനെ കെട്ടിയിട്ട ശേഷം,സുഷ്പിതയെന്ന ബംഗാളി എഴുത്തുകാരിയെ വെടിവെച്ചുകൊന്നപ്പോള്‍,പെരുമാളിന് കൊടുത്തതിന്റെ കാലംശം ദയവ്,മനുഷ്യാവകാശം എവിടെ പ്പോയി?
ഇന്ത്യ മുഴുവന്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയത് കണ്ടുകൊണ്ട്‌ ചിരിച്ച കേരളത്തിലെ എഴുത്തുകാര്‍ ,ഗുജറാത്തിലേത് മാത്രം കണ്ടു.
കേരളം, ഇത്തരം,പക്ഷഭേദം,മേലില്‍ സഹിക്കില്ല.
എഴുത്തുകാര്‍,എന്തൊക്കെ,എങ്ങിനെയൊക്കെ തിരിഞ്ഞ് മറിഞ്ഞാലും, സത്യം മൂടിവെച്ച് കള്ളങ്ങള്‍ എഴുന്നള്ളിച്ചാലും ,കേരളത്തില്‍ രക്ഷയില്ല.
കാരണം,കേരളീയരുടെ,ഉള്‍ക്കണ്ണ് ,സത്യമേത്/മിഥ്യയേത് എന്തെന്ന് മനസ്സിലാക്കി കഴിഞ്ഞു.
വീണ്ടും,എഴുതുന്നു
,ഇനിയും,എഴുത്തില്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ചാല്‍,അത്,അപകടം വരുത്തും തീര്‍ച്ച,
K.M.RADHA

No comments:

Post a Comment