Friday, 30 January 2015

എന്‍ എസ് എസ് മേധാവിയെ ബഹിഷിക്കരിക്കുക.

കേരളീയ ഹൈന്ദവ സമൂഹം,എന്‍ എസ് എസ് മേധാവി സുകുമാരന്‍ നായരെ ബഹിഷിക്കരിക്കുക.
നേരുള്ള ഹിന്ദു സംഘടനകള്‍ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് പ്രകടനം നടത്തി, പ്രസിഡന്റിന്‍റെ  അഹന്ത ശമിപ്പിക്കുക.
അതിനു, സമസ്ത നായര്‍ സമാജം ,ഹിന്ദു ഡിഫന്‍സ് ലീഗ്,ഹനുമാന്‍ സേന,ബജ്രംഗദള്‍ അടക്കമുള്ള എല്ലാ ഹൈന്ദവ സംഘടനകളും തയാറാവുക.
പുറമേ കപടമതേതരത്വം പ്രസംഗിച്ച്,
അകത്ത് വര്‍ഗീയത കൊഴുപ്പിച്ച്,
നാട്ടില്‍ സകല വിധ അരാജകത്വത്തിനും കൂട്ടു നില്‍ക്കുന്ന വര്‍ഗീയപാര്‍ട്ടിയുമായി ഒത്തുതീര്‍പ്പിന് തയാറായ കപടതയുടെ,ചതിയുടെ,വഞ്ചനയുടെ,സ്വാര്‍ത്ഥതാല്‍പ്പര്യത്തിന്റെ ആള്‍ രൂപമായ, 
      കാമഭ്രാന്തന്മാര്‍ക്കും,അഴിമതിവീരന്മാര്‍ക്കും കൂട്ടുനില്‍ക്കുന്ന ഈ ഹൈന്ദവ മാന്യനെ പടിയടച്ച് പിണ്ഡം വെയ്ക്കുക.
എന്തുകൊണ്ട്?
1.സൂര്യനെല്ലി പെണ്‍കുട്ടി കൌമാരകാലത്ത് പറയുന്നതാണ് പി.ജെ.കുര്യന്‍ പീഡിപ്പിച്ചെന്ന്.
സ്ഥലം,സമയം വരെ പെണ്‍കുട്ടി വ്യക്തമാക്കി.
എന്നിട്ടും, കേരളീയ ജനാധിപത്യ സമൂഹത്തോട്, ഈ മാന്യന്‍ അന്തസ്സില്ലാതെ,തികച്ചും അധമവേഷം ധരിച്ച് വന്ന്'
''ആ സമയത്ത്,പി.ജെ.കുര്യന്‍,പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്തിലായിരുന്നുവെന്ന്'' പച്ച കള്ളം പറഞ്ഞു.
2.മുസ്ലിംലീഗ് ,മന്നത്ത് പദ്മനാഭനെ അടക്കം ആക്ഷേപിച്ച് കൊണ്ട്,സമസ്ത നായന്മാരെയും,സുകുമാരന്‍ നായരെയും ആര്‍ എസ് എസ് ,ബിജെപി വര്‍ഗീയ ഏജന്റ് എന്ന് വിളിച്ച്,
ഏതോ ഒരു എ.പി.കുഞ്ഞാമു(അറിയില്ല.കണ്ടിട്ടില്ല)ലേഖനം എഴുതിയപ്പോള്‍, മുസ്ലിംലീഗ് എന്‍ എസ് എസ് ആസ്ഥാനത്തിന് മുന്‍പില്‍ കൂടി പ്രകടനം നടത്തുന്നത് കണ്ട് പേടിച്ച് വിറച്ചുകൊണ്ട് അകത്തൊളിച്ച ഈ മഹാന്‍,
ഒടുവില്‍ മുഖം രക്ഷിക്കാന്‍ മൂന്ന് കോടി നഷ്ടപരിഹാരത്തിന് കേസ് കൊടുത്തത് ഇപ്പോള്‍,പിന്‍വലിച്ചു,കേസ് ഒത്തുതീര്‍പ്പാക്കി.
കാരണം,ലീഗ് നേതാക്കള്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തി.ഒത്തുതീര്‍പ്പാക്കി.
ആര്‍ക്കുവേണ്ടിയാണ്?
സമുദായത്തെ കരിവാരിത്തേച്ചവര്‍ക്ക് കൂട്ടു നിന്ന ഈ മാന്യന്‍,ലജ്ജയുന്ടെങ്കില്‍,സ്ഥാനം രാജി വെയ്ക്കണം.
കാരണം,ഹിന്ദുക്കളിലെ, കീഴ്‌ ജാതി-മേല്‍ജാതി-ഹിന്ദു നിഷ്പക്ഷ ചിന്താഗതിക്കാര്‍ക്ക് ഈ അധികാരമോഹിയെ ആവശ്യമില്ല.
3ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂര്‍ ,നായന്മാരെ ,ഈ മാന്യനേയും ക്ഷേത്ര കാര്യങ്ങളുടെ പേരില്‍ ,ദേവസ്വംബോര്‍ഡ് തസ്തികയുടെ പേരില്‍ വെല്ലുവിളിച്ചു.
ഛീ...എന്നിട്ടും,ഈ ഹൈന്ദവ സമുദായ രക്ഷകന്‍ പഠിച്ചില്ല.
അല്ല,ഈ ''ചുക്കൂര്‍ തന്ത്രി ' ആരാ,ഹിന്ദുക്കളുടെ ക്ഷേത്രകാര്യങ്ങളില്‍ ഇടപെട്ട് അഭിപ്രായം എഴുന്നള്ളിക്കാന്‍?
പള്ളിക്കാര്യം,നോക്കിയാല്‍ മതി.
സര്‍ക്കാര്‍, ദേവസ്വത്തിന്റെ ഒത്താശയോടെ,പണംവാരി ക്ഷേത്ര ധനം,എങ്ങു പോകുന്നുവെന്ന് അറിയുന്ന ധാരാളം പേര്‍ കേരളത്തിലുണ്ട്.
ബിജുരമേശ്‌,ഉണ്ണി എന്നീ ബാറുടമകളുടെ കാര്യം.അവര് നോക്കിക്കൊള്ളും.
ബാര്‍ കേസ് എങ്ങനെ ജയിക്കും?
കപട നായര്‍സമുദായ മേലദ്ധ്യക്ഷന്മാരും ,മെത്രാന്മാരും,മുസ്ലിം മതാചാര്യന്മാരും ഒത്തുപിടിച്ച് കൊണ്ട് ഭരണം നിലനിര്‍ത്തി,പാവപ്പെട്ടവരുടെ അണ്ണാക്കില്‍ മണ്ണ് കോരിയിടുകയല്ലേ?
താങ്കളുടെ 'തനി നിറം'കേരളീയയര്‍ക്ക് മനസ്സിലായി.
കേരള സര്‍ക്കാര്‍ നല്‍കുന്ന പിച്ച കാശ് വാങ്ങി,സമുദായത്തെ ഒറ്റുകൊടുക്കാത്തവര്‍,ഹിന്ദുക്കളിലുണ്ട്.
കെ.എം.രാധ

No comments:

Post a Comment