Monday, 26 January 2015

അക്ബരുദ്ദീന്‍ ഉവൈസി,മനുഷ്യനാവുക

‍ 
അക്ബരുദ്ദീന്‍ ഉവൈസി,നിങ്ങള്‍ എന്തിനാണ് നിയമം പത്ത് നിമിഷം കണ്ണടച്ചാല്‍ നൂറു കോടി ഹിന്ദുക്കളെ വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞത്?
സാധാരണക്കാരും ,പാവങ്ങളുമായ ഹിന്ദുക്കള്‍ എന്ത് പാതകമാണ് നിങ്ങളോട് ചെയ്തത്.?
ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം നടന്നാല്‍,ഇന്ത്യന്‍ മുസ്ലിംകള്‍ പാകിസ്ഥാനൊപ്പം നില്‍ക്കും എന്നും നിങ്ങള്‍ പറഞ്ഞു. മാത്രമല്ല,ഐഎസ് ഐ എസ് ഭീകരര്‍ക്ക് അഞ്ചു ലക്ഷം പോരാളികളെ അയക്കുമെന്ന്ഇന്ത്യന്‍ ഇമാം പറഞ്ഞു.
ഇന്ത്യ,ഓരോ ഇന്ത്യക്കാരന്റെതുമാണ്.
മുസ്ലിംകളുടെ ഒരു മൌലികാവകാശവും ,മോഡി സര്‍ക്കാര്ര്‍ 
മാറ്റുമെന്ന് തോന്നുന്നില്ല.
അങ്ങനെ ഒന്ന് സംഭവിക്കുമെങ്കില്‍,കപട മതേതരര്‍ അല്ലാത്ത ഞങ്ങളെപ്പോലുള്ളവര്‍ എതിര്‍ക്കാന്‍ മുന്പിലുണ്ടാകും.
മോഡി സര്‍ക്കാര്‍ ഭരണമേറ്റിട്ട് മാസങ്ങളായി.
ഹിന്ദുക്കള്‍ക്ക് മാത്രമായി എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കിയോ?
''ഇന്ത്യയിലെ മുസ്‌ലിംകളില്‍ ഭൂരിഭാഗവും പിന്നോക്കക്കാരും ദരിദ്രരും ആയിത്തീരാന്‍ കാരണം എന്താണ്? ഗുജറാത്തില്‍ മുസ്‌ലിംകളില്‍ 42 ശതമാനം പേരും ദരിദ്രരാണ്. അസാമില്‍ 52.7 ശതമാനവും, കര്‍ണാടകയില്‍ 22.4 ശതമാനം മുസ്‌ലിംകള്‍ പട്ടിണിയിലാണ്''
ഇത് ശരി.
ഇതിനേക്കാള്‍ അപ്പുറമാണ്, ഇതര മതസ്ഥരുടെ -ഹിന്ദുക്കളുടെ സ്ഥിതി.
ഇക്കാര്യങ്ങള്‍ ചോദിക്കേണ്ടത്‌ കഴിഞ്ഞ 56 years ഇന്ത്യ ഭരിച്ച കോണ്ഗ്രസ്സിനോടാണ്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ 'developed country ആയതെങ്ങനെ യെന്നും ചിന്തിക്കുക.
നിര്‍ബന്ധിത മതപരിവര്‍ത്തനം നിര്‍ത്തലാക്കുക.
ഇനിയെങ്കിലും,ഇന്ത്യന്‍ മുസല്‍മാന്‍മാര്‍ ,പാകിസ്ഥാന്‍ അനുകൂല നിലപാട് ഉപേക്ഷിക്കൂ.
അവിടെ,ഈയിടെ കുഞ്ഞുങ്ങളെ സ്കൂളില്‍ ചെന്ന് കൂട്ടക്കുരുതി നടത്തി.
അത് മോഡിയോ ബിജെപിയോ പട്ടാളക്കാരെ അയച്ചിട്ടാണോ? മുസ്ലിം,ഹിന്ദു,കൃസ്ത്യന്‍ ചോരയല്ല,
മനുഷ്യന്‍റെ ചോരയുടെ നിറം ചുവപ്പ്. എന്ന്നാം മനസ്സിലാക്കുക.,
ക്ഷണിക ജീവിതം നയിക്കുന്ന മനുഷ്യര്‍.
താങ്കളെ,നേരില്‍ കണ്ടാല്‍,ചോദിക്കേണ്ട കാര്യങ്ങളാണ് ഇവിടെ എഴുതിയത്.
   ഹൈദരാബാദില്‍ വന്ന്,നേരിട്ട് ഇക്കാര്യങ്ങള്‍ ചോദിക്കാനും ഒരു മടിയുമില്ല.
കാരണം,ഇതെഴുതുന്ന വ്യക്തി എന്നും മനുഷ്യ പക്ഷത്ത്.
മാനവന്റെ വേദനകളും,യാതനകളും മാത്രമാണ് എന്നെ അലട്ടുന്നത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പത്ത് കാശ്,ഔദാര്യം ഇക്കാലം വരെ വാങ്ങാത്തത് കൊണ്ട്,അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിക്കേണ്ടതില്ല. ആശംസകള്‍.
കെ.എം.രാധ

No comments:

Post a Comment