Wednesday, 14 January 2015

Asokan Elavani

പ്രിയപ്പെട്ട Asokan Elavani സുഹൃത്തേ,
താങ്കള്‍,
വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍.
അദാനി,എസ്സാര്‍ എന്നൊക്കെ എഴുതുമ്പോള്‍,
യൂസഫലിക്കും, മലബാര്‍ ഗോള്‍ഡിനും,
എന്തിന് ആറന്മുള വിമാനത്താവളത്തിന് വേണ്ടി
കെജിഎസ് കോര്‍പ്പറേറ്റുകള്‍ക്ക് കേരളത്തില്‍ ഇടം കൊടുത്ത ഇടതുപക്ഷത്തെ നമസ്കരിച്ചു കൊണ്ട് വേണം തുടങ്ങാന്‍. ,
ഒടുവില്‍ ,
ബിജെപിയെ തോല്‍പ്പിക്കാന്‍ ,
കേന്ദ്ര ഭരണ മധുരം നുണയാന്‍ 2014 loksabha election ല്‍
ബദ്ധശത്രുവായ കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയാ മാഡത്തെ ,
പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ആഗ്രഹിച്ചുവെന്ന് തുറന്ന് പറഞ്ഞ സീതാറാം യെച്ചൂരിയെയും കുമ്പിടുക.
ഏത് രാജ്യവും കോര്‍പ്പറേറ്റുകളില്ലാതെ രക്ഷപ്പെടില്ല.
അവയെ,നിയന്ത്രിക്കുക മാത്രമാണ് പോംവഴി.
അക്കാര്യം, ബിജെപി -നരേന്ദ്ര മോഡി സര്‍ക്കാരിന് അറിയാമെന്ന് തന്നെയാണ്,വിശ്വാസം.
ആര് ഭരിച്ചാലും ,നാട് നന്നാകണം എന്ന് മാത്രമാണ് ആഗ്രഹം.
......................................................................................................................... കോഴിക്കോട് കിണാശ്ശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെറും 11 മാസം പ്രധാനാദ്ധ്യാപിക/പ്രിന്‍സിപ്പാള്‍ തസ്തികയില്‍ സേവനം അനുഷ്ഠിച്ച്
2007 May 31 ന് പിരിയുമ്പോള്‍,
കള്ള കണക്കും,ദുരാരോപണങ്ങളുമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടയാന്‍ ശ്രമിച്ച്, കുരിശില്‍ തറച്ച
ഇരു മുന്നണികളിലെ അദ്ധ്യാപക നേതാക്കളുടെ കുത്സിതശ്രമങ്ങള്‍ക്ക് തടയിട്ടു കൊണ്ട്,
ഇടതുപക്ഷ സഹയാത്രികനായിട്ടു പോലും,
സത്യത്തോടൊപ്പം നിന്ന് എന്നെ സഹായിച്ചതിനു നന്ദി.
ഒപ്പം, സ്കൂള്‍ കലോത്സവങ്ങളില്‍
ഇരുമുന്നണികളിലെ അദ്ധ്യാപക സംഘടനാനേതാക്കളും,
ജില്ലാ ഭരണകൂടവും നിശ്ചയിക്കുന്ന വേന്ദ്രന്മാരെ
വിധികര്‍ത്താക്കളായി തിരഞ്ഞെടുക്കുമ്പോള്‍,
അതൊന്നും ഗൌനിക്കാതെ
ഒരിക്കല്‍
കഥാമത്സരത്തില്‍ ഈയുള്ളവളെ വിധികര്‍ത്താവായി തിരഞ്ഞെടുത്തതിലും ,നന്ദി ,സ്നേഹം അയക്കുന്നു.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment