Tuesday, 5 August 2014

നടന്‍ സുരേഷ്ഗോപിക്ക് പിന്തുണ നല്‍കുക.
പിന്തുണച്ചുകൊണ്ട് ഉടന്‍,കോണ്ഗ്രസിന് മറുപടി കൊടുത്ത ബിജെപിക്കാര്‍ക്ക് അഭിനന്ദനങ്ങള്‍
നടന്‍ സുരേഷ്ഗോപിയ്ക്ക്(പരിചയമില്ല.കണ്ടിട്ടില്ല) എതിരെ തെറ്റായ,അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന,
അരുന്ധതി റോയ്ക്ക് മുന്‍പില്‍ മുട്ടുവിറയ്ക്കുന്ന കോണ്ഗ്രസ് നേതൃത്വത്തെ പുറം തള്ളുക.
രാഷ്ട്രപിതാവിനെ അപമാനിച്ച, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ പല വട്ടം കത്തിയെടുത്ത് മുറിച്ച,കേരളത്തിലെ പത്രപ്രവര്‍ത്ത കരെ പുച്ഛത്തോടെ ആക്ഷേപിച്ച അരുന്ധതിയെക്കൊണ്ട് ‘’മാപ്പ്’’ പോകട്ടെ
,’’ക്ഷമ’’ ചോദിപ്പിക്കാന്‍ കൂടി കഴിയാത്ത കേരളത്തിലെ കോണ്ഗ്രസ് നേതൃത്വത്തെ ,ജനാധിപത്യ വിശ്വാസികള്‍ ആരും തന്നെ ഭയപ്പെടില്ല.
അയ്യങ്കാളി കേരളത്തിലെ പിന്നോക്ക വര്‍ഗ്ഗത്തിന്‍റെ കണ്‍ കണ്ട ദൈവം.
ഗാന്ധിജി,ഇന്ത്യന്‍ ജാതിമത വ്യവസ്ഥയെ നീക്കംചെയ്യുകയെന്ന ആദര്‍ശത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹാന്‍.(എത്ര തെളിവുകള്‍ വേണമെങ്കിലും ഗാന്ധിയുടെ ആത്മകഥയിലുണ്ട്.പേജുകള്‍ പറയില്ല.വായിച്ച് കണ്ടെത്തുക.തെളിവുകള്‍ പിന്നീട് എഴുതുന്നതാണ്).
കാടും,നാടും കോര്‍പ്പ റേറ്റുകള്‍ക്ക്
തീറെഴുതിക്കൊടുത്ത സര്‍ക്കാരിനെ,ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ കേരളീയര്‍ക്ക് അര്‍ഹതയുണ്ട്.
കോണ്ഗ്രസ്സുകാര്‍ സുരേഷ്ഗോപി സിനിമകള്‍ ബഹിഷ്കരിച്ചാല്‍,ഒരു ചുക്കും സംഭവിക്കില്ല.
പേടിപ്പിക്കരുത്.
സിനിമകളുടെ കലാമൂല്യത്തെപ്പറ്റി എത്ര കോണ്ഗ്രസുകാര്‍ക്ക് ജ്ഞാനമുണ്ട്?
കേള്‍ക്കട്ടെ.
സുരേഷ്ഗോപി ഇനിയുമിനിയും ഭരണാധികാരികളുടെ ഏകാധിപത്യ പ്രവണതയ്ക്ക്, കാട്ടുനീതിയ്ക്ക് എതിരെ പ്രതികരിക്കുക.
പ്ലസ് ടു അനുവദിക്കുന്നതിന്,അദ്ധ്യാപക നിയമനത്തിന് കോടികള്‍ ,
കള്ളപ്പണം വേണോ സരിതോര്‍ജ്ജത്തില്‍ നിന്ന് രക്ഷപ്പെട്ട് ,ഭരണം നിലനിര്‍ത്താന്‍ എന്ന് ചാനലുകാരോട് ചോദ്യങ്ങള്‍,
പോരാ..,ബിന്ധ്യാസ് തോമസിന്‍റെ കള്ളപ്പണ വരവിനെപ്പറ്റിയുള്ള നേര്‍ തെളിവുകള്‍?
തിരഞ്ഞെടുപ്പ് കാലത്ത്,കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്ന സത്യം വിളിച്ചു പറഞ്ഞ ,
പി.സി ജോര്‍ജിനെ , സംസാരിക്കാന്‍ അനുവദിക്കാതെ, ചാനല്‍ ഓഫീസിന് മുന്‍പില്‍ കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ച ഖദര്‍ധാരികളുടെ പോക്ക് വീണ്ടും വീണ്ടും ,ജനാധിപത്യവാദികള്‍ക്ക് നേരെ തിരിയുന്നത് അപകടം
സോണിയ മാഡത്തെ കോണ്ഗ്രസ്സ് യുവ രക്ത ത്തിന് താങ്ങാമെങ്കില്‍,മറ്റു ചിലര്‍ മോഡിയെ പിന്തുണച്ചാല്‍ എന്ത് കുഴപ്പം?
സാധാരണക്കാരെ, വിഡ്ഢികളാക്കുന്ന രീതി ഇനിയെങ്കിലും നിര്‍ത്തരുതോ?
കെ.എം.രാധ

No comments:

Post a Comment