Tuesday, 23 September 2014

സമൂഹം ഭ്രാന്താലയം

1.സിനിമാ നടന മോഡല്‍ ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാറിനെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കുക .
കാര്യമെന്ത്?
ഈ മന്ത്രി പക്ഷപാതപരമായി കാര്യങ്ങള്‍ നീക്കി ജനദ്രോഹം നടത്തുന്നു.
1 . ഈയിടെ ഒരു ഡോക്ടര്‍ ,വീട്ടമ്മയെ പീഡിപ്പിച്ചു.
ഉടന്‍, മന്ത്രി ഡോക്ടര്‍ക്ക് സസ്‌പെന്ഷന്‍ നല്കി ആദരിച്ചു. 

2.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ ആശുപത്രിയില്‍ പ്രസവരംഗം (സിസേറിയന്‍)മുഴുവന്‍ പകര്‍ത്തി മൂന്ന് ഡോക്ടര്‍ മാര്‍ ,അത് വാട്ട്സ് അപ്പിലിട്ടു ചരിത്രത്തിലിടം നേടി.
സ്വന്തം സഹോദരി-ഭാര്യമാരുടെ ഇത്തരം അവസ്ഥകള്‍ പച്ചയായി ചിത്രീകരിച്ച്,സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ പ്രദര്‍ശി പ്പിക്കാന്‍ എന്തുകൊണ്ട് ഈ 'സാറന്മാര്‍ ''മുതിരുന്നില്ല?
അതല്ലേ ,മെഡിക്കല്‍ ethics?)
ഉടന്‍ , മന്ത്രി ,അവര്‍ക്ക് താല്‍ക്കാലിക വിടുതല്‍ കൊടുത്ത് വിശ്രമിക്കാനുള്ള അവസരം നല്കി..
3 കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇടതു കാല്‍ മുട്ടിന് നടത്തേണ്ട ശസ്ത്രക്രിയ വലതുകാല്‍ മുട്ടിന് നല്കിയ ഡാക്കിട്ടരെ ഒടുവില്‍ കോടതി ഒരു ലക്ഷം രൂപ നഷ്ടപരിഹാരത്തില്‍ ഒതുക്കി.
4 .മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ആറു വയസ്സുകാരന്‍റെ കാലിലെ മുഴ നീക്കേണ്ടതിന് പകരം,ജനനേന്ദ്രിയം ഛേദിച്ചു.
2014 May 24 saturday ദിവസം മറ്റൊരു കുട്ടിയുടെ ലിംഗാഗ്ര ശസ്ത്രക്രിയക്ക് പകരമാണ്,ഡോക്ടര്‍ ഈ കൊലച്ചതി ചെയ്തത്.
ആരോഗ്യവകുപ്പ്, സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഇത്തരം വിഷജീവികളെ ,കുറച്ചുകാലത്തേക്ക് 'സുഖമായി മേയാന്‍ അനുവദിച്ചുകൊണ്ട്. ,വീണ്ടും ആശുപത്രികളില്‍ കെട്ടി എഴുന്നള്ളിച്ച് കൊണ്ട് വരുന്നത് ആര്‍ക്കു വേണ്ടിയാണ്?
എന്തുകൊണ്ട്,ഇക്കൂട്ടരെ പിരിച്ചു വിടുന്നില്ല?
സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ എംബിബിഎസ് ബിരുദമില്ലാത്ത എത്ര കേമന്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രിയ്ക്ക് അറിയുമോ?
എന്തുകൊണ്ടാണ്,ഇങ്ങനെ സംഭവിക്കുന്നതെന്ന്,മന്ത്രി ചിന്തിച്ചിട്ടുണ്ടോ?
വിദ്യാഭ്യാസത്തിന്റെ അടിത്തറ ,ദുര്‍ബലം.
ഒന്നും പഠിക്കേണ്ട,ജയിക്കും എന്ന പുത്തന്‍ രീതി കൊണ്ട്,എന്ത് നേടി?
ഈ അഭ്യാസം എത്രക്കാലം?
കഷ്ടം.
കെ.എം.രാധ

No comments:

Post a Comment