ചിത്രം,വിവരണം അയച്ച ഡോക്ടര്‍ നിരുപമിന് നന്ദി.
കഴിഞ്ഞ അരനൂറ്റാണ്ടായി,ഇന്ത്യന്‍ ഭരണാധികാരികള്‍ ,ശാസ്ത്ര സാങ്കേതിക വിദ്യകള്‍, മരുന്നുകള്‍.ഭക്ഷ്യ വസ്തുക്കള്‍,തൊട്ട് ആയുധങ്ങള്‍ വരെ ഇറക്കുമതി ചെയ്ത് ഭാരതീയരുടെ സര്‍ഗാത്മക ശേഷി കാര്‍ന്നുതിന്നുന്ന സ്ഥിതി മാറി,ഇന്ത്യക്കാര്‍ മികച്ചു ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു,വികസിത രാജ്യമാകാന്‍ യത്നിക്കുക .
മോഡിജിയ്ക്ക് അഭിനന്ദനങ്ങള്‍.
ആശംസകള്‍
കെ.എം.രാധ
''ലോകവിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുകയും തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കി സാമ്പത്തിക വികസനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യ. ചക്രപ്പല്ലുകളും അശോകചക്രവും കൊണ്ട് രൂപകല്‍പ്പന ചെയ്‌ത സിംഹമുദ്രയാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ.
വാഹന മേഖല, ഐടി, മരുന്ന്, ടെക്‌സ്റ്റൈല്‍ രംഗം, ആരോഗ്യ പരിപാലനം, വ്യോമയാന മേഖല തുടങ്ങിയ 25ഓളം മേഖലകള്‍ കണ്ടെത്തി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ലക്ഷ്യം.
വിദേശ നിക്ഷേപം ഇന്ത്യക്കാരുടെ തൊഴില്‍ അവസരം വര്‍ധിപ്പിക്കുമെന്നും മോഡി പറഞ്ഞു. വിദേശ നിക്ഷേപം വഴി തൊഴില്‍
അവസരങ്ങള്‍ വര്‍ധിക്കും കുടുംബങ്ങളുടെ വാങ്ങല്‍ ശേഷിയും വര്‍ധിക്കും രാജ്യത്തിന്റെ ഉത്‌പാദനം വര്‍ധിക്കും. ലോകം ഏഷ്യയിലേക്ക് ഉറ്റുനോക്കുന്നു. ഒരു വ്യവസായി പോലും രാജ്യം വിടുന്ന സാഹചര്യം ഉണ്ടാകരുതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment