23 hrs ·
ഞാന്‍ ഫേസ്ബുക്കിനെ വെറും entertainment ആയി കണ്ടിരുന്ന കാലത്താണ് മൂന്നു വ്യക്തികളെ പരിചയപ്പെടുന്നത്. അവര്‍ പോലും അറിയാതെ അവര്‍ എന്‍റെ face book ആഭിമുഖ്യത്തെ മാറ്റി മറിച്ചു. അതില്‍ അവസാനത്തെ ആളെ പറ്റി ആദ്യം പറയാം.
-ശ്രീമതി രാധ കിഴക്കെ മഠം മലയാളം റൈറ്റര്‍ എന്ന പേരുള്ള സ്വന്തം രാധ ടീച്ചര്‍.
-ശ്രീമതി രാധ കിഴക്കെ മഠം മലയാളം റൈറ്റര്‍ എന്ന പേരുള്ള സ്വന്തം രാധ ടീച്ചര്‍.
ഏഷ്യാനെറ്റ് കസ്റ്റമര്‍കെയറില്‍ T.L ആയി ജോലി ചെയ്യവേ ഒരു രാത്രിയില്‍ ഒരു സ്ത്രീ വിളിച്ച് പരാതിപ്പെട്ടു.
അവര്‍ വീണ്ടും വിളിച്ചപ്പോള്‍ സീനിയര്‍ ഡെസ്കിലേക്കു മാറ്റിയ കോള്‍ ഞാനെടുത്തു. ഗംഭീരമായ സ്വരം!
വല്ല സീരിയലും കാണാനാവും എന്നു കരുതി പുച്ഛത്തോടെ നിന്ന എന്നോടായി അവര്‍ പറഞ്ഞു.
ഒരു അന്താരാഷ്ട്ര മൂവീ ചാനല്‍ വേണം നിരൂപണം എഴുതാനാണത്രേ. പരിചിതരായപ്പോള്‍ ഒരു അധ്യാപികയാണെന്നറിഞ്ഞു. ടീച്ചറുടെ ബ്ലോഗ് വായിച്ചു. ചന്ദനമരത്തിലെ പെണ്‍സര്‍പ്പം എന്ന ലേഖനം ഇഷ്ടമായി.
എന്നാല്‍ മുഖപുസ്തകത്തില്‍ ഒത്തിരി തെറിവിളി കേട്ടിട്ടും എന്തും തുറന്നെഴുതുന്ന ആ മനോധൈര്യം ഇഷ്ടപ്പെട്ടു. തുടര്‍ന്ന് ഞാന്‍ സധൈര്യം എഴുതാന്‍ തുടങ്ങി.
അതിനിടയില്‍ യൂറോപ്പ് സന്ദര്‍ശനത്തിനായി ടീച്ചര്‍ പോയി, എറണാകുളത്ത് വന്നാല്‍ കാണാം എന്നും പറഞ്ഞു.
ജോലിത്തിരക്കു കാരണം കഴിഞ്ഞില്ല.
പിന്നീട് കുറച്ചു നാളത്തെ ഇടവേളകള്‍ക്കു ശേഷം ടീച്ചര്‍ മുഖ പുസ്തകത്തില്‍ സജീവ സാന്നിധ്യമായുണ്ട്....
വിമര്‍ശനങ്ങളുടെ മുന്നില്‍ തെല്ലും കൂസാതെ രാഷ്ട്രത്തിനു വേണ്ടി ഇനിയും എഴുതുക... പ്രിയപ്പെട്ട ടീച്ചര്‍ക്ക് ആശംസകള്‍
വിമര്‍ശനങ്ങളുടെ മുന്നില്‍ തെല്ലും കൂസാതെ രാഷ്ട്രത്തിനു വേണ്ടി ഇനിയും എഴുതുക... പ്രിയപ്പെട്ട ടീച്ചര്‍ക്ക് ആശംസകള്‍
No comments:
Post a Comment