Friday, 2 January 2015

ശരികള്‍

സുരേഷ്ബാബുവിന്‍റെ ശരികള്‍ വായിക്കുക.
പ്ലസ് ടുവി ന് മാര്‍ക്ക് വാരിക്കൊടുക്കല്‍,
ഇപ്പോള്‍, സ്വകാര്യ കോര്‍പ്പറേറ്റ് എഞ്ചിനീയറിംഗ് കോളേജുകളെ സഹായിക്കാന്‍,
പൊതു പ്രവേശ എഞ്ചിനീയറിംഗ് പരീക്ഷ,തകിടം മറിച്ച് ഉത്തരവ് ഇറക്കിക്കഴിഞ്ഞു..
അതായത്,Objective method -
ഒരു ചോദ്യത്തിന് ABCD നാല് ഉത്തരം കൊടുത്താല്‍,
മണ്ടന്മാര്‍,
അവയിലേതെങ്കിലും ശരിയുത്തരമുള്ള നമ്പര്‍ എഴുതില്ല.
അപ്പോള്‍,അവര്‍ക്ക് നെഗറ്റീവ് മാര്‍ക്ക് കിട്ടും.
അതുവേണ്ട,ശരി തെറ്റുകള്‍ നോക്കാതെ,
എല്ലാം ശരിയെന്ന് മാര്‍ക്ക് കൊടുക്കാന്‍, ഉമ്മന്‍ചാണ്ടി ഉത്തരവിട്ടു.
ഏത് പോലെ
കുട്ടിയോട്, പിതാവിനെ ചൂണ്ടിക്കാട്ടി
.നിന്‍റെ ആരാണ് ഈ വ്യക്തി എന്ന് ചോദിക്കുമ്പോള്‍,
ഇത്,എന്‍റെ അമ്മയും,അച്ഛനും എന്ന് മറുപടി തരുന്നത് പോലെ.
കുട്ടികള്‍ക്ക് നാല് വരി കവിത പോലും കാണാപ്പാഠം അറിയാതായി.
കഷ്ടം.വിഡ്ഢിയും,ബുദ്ധിമാനും ഒന്നെന്ന അവസ്ഥയില്‍ എത്തുന്നതോടെ,
ഡാക്കിട്ടര്‍മാര്‍,ചെവി വേദന വന്നാല്‍,കണ്ണില്‍ മരുന്നൊഴിക്കും.
കാലിന്‍റെ മുഴയെടുക്കാന്‍, പോയാല്‍.ആണ്‍കുട്ടിയുടെ ജനനേന്ദ്രിയം മുറിക്കും.
പിന്നെ,മലയാളം അക്ഷരങ്ങള്‍ നശിപ്പിച്ച് കൊല വിളിച്ചവര്‍ക്കെതിരെ,
കെ.എം.രാധ ടീച്ചര്‍
''മലയാള വിസ്പോടനം''പോലെയുള്ള കഥകള്‍ എഴുതും..
എന്തിന് വേണ്ടി?
വരുംതലമുറയ്ക്ക് ദിശാബോധം നഷ്ടപ്പെടാതിരിക്കാന്‍..
ആശംസകള്‍

No comments:

Post a Comment