Wednesday, 24 December 2014

ബിജെപിയുടെ ആത്മാവ്

ബിജെപിയുടെ ആത്മാവ് 
 അമിത്ഷായ്ക്ക്,താഴയുള്ള വിവരം ,ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം എഴുതിക്കൊടുക്കുക.
ബിജെപി നേതൃത്വവും,അണികളും വായിക്കുന്നതിന്,
രാഷ്ട്രീയത്തിലെ കള്ളക്കളികള്‍ അറിയാത്ത ഒരു സാധാരണക്കാരിയുടെ അഭ്യര്‍ത്ഥന. 
പ്രധാനമന്ത്രി ഇരുസഭയിലും ബിജെപി നേതാക്കളുടെ വിവാദപ്രസ്താവനയില്‍ എന്ത് മറുപടി കൊടുത്തുവെന്ന് അന്വേഷിക്കുക
ഓര്‍ക്കുന്നുണ്ടല്ലോ,
 കഴിഞ്ഞലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലോ എന്ന് കരുതി,
മോഡി,രാജ, ജയലളിത ,നവീന്‍ പട്നായിക്ക് എത്ര പേരെ കണ്ടു?
എല്ലാവരും മോഡിയെ ഉപേക്ഷിച്ചു
.അപ്പോള്‍,പുര കത്തുമ്പോള്‍,സുഷമാജി
''മോഡിയുടെ മന്ത്രിസഭയിലേക്ക് ഇല്ല എന്ന പ്രസ്താവനയിലൂടെ വാഴവെട്ടി''.
എന്തിനാണ്, എബിവിപി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ കോളേജില്‍ ,കൃസ്തുമസ്സ് സ്റ്റാര്‍ കത്തിച്ചത്?
അടുത്ത കേരള നിയമസഭയില്‍,
ഹിന്ദുക്കളുടെ വോട്ടുകള്‍ കൊണ്ട് മാത്രം ബിജെപിയ്ക്ക് ഭരണത്തില്‍ അല്ലെങ്കില്‍ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കാം എന്ന് വ്യാമോഹിക്കണ്ട.
ഇപ്പോഴും, പകുതി ഹിന്ദുക്കള്‍ യുഡിഎഫ്-എല്‍ഡിഎഫ് കൂട്ടുകെട്ടിനൊപ്പം.
ബാക്കി,പകുതി ഹിന്ദുക്കള്‍ മാത്രം വിചാരിച്ചാല്‍,ഒന്നും കഴിയില്ല.
മുസ്ലിംകള്‍,ഭരണം കിട്ടിയില്ലെങ്കിലും/പ്രതിപക്ഷ സ്ഥാനത്ത് ഇരുന്നാലും വേണ്ടില്ല എന്ന് കരുതി,
ബിജെപിക്ക് ഒറ്റവോട്ടു കൊടുക്കില്ല.
പെന്തക്കോസ്ത്കാരാണ്,മതപരിവര്‍ത്തനത്തിന്‍റെ ആശാന്മാര്‍.
കേരളത്തിലെ ജനാധിപത്യ വാദികളും,രാഷ്ട്രസ്നേഹമുള്ളവരുമായ കൃസ്ത്യന്‍ സമൂഹം ഒപ്പം നില്‍ക്കണമെങ്കില്‍,
അവരെ മുറിപ്പെടുത്തുന്ന കാര്യത്തില്‍നിന്ന് ബിജെപി യുവനേതൃത്വം വിട്ടുനില്‍ക്കുക.
ഭീഷണിയല്ല,സ്നേഹ-സഹകരണത്തില്‍ കൂടി മാത്രമേ,എന്ത് കാര്യവും സഫലമാകൂ.
ദാരിദ്ര്യമാണ് മതം മാറ്റത്തിന് പ്രധാന ഹേതു.
ഹിന്ദുക്കളുടെ ക്ഷേത്ര സമ്പത്തും,സ്ഥലവും വീണ്ടെടുക്കാന്‍,ബിജെപി അങ്ങേയറ്റം ശ്രമിക്കുക.
അത്,നിര്‍ദ്ധന ഹൈന്ദവര്‍ക്ക് നല്കാന്‍ മുന്‍കൈയെടുത്താല്‍,
ഹൈന്ദവരിലെ മതപരിവര്‍ത്തനം , ഒരു പരിധി വരെ കുറഞ്ഞു കുറഞ്ഞ് ഇല്ലാതാകും.
വെറുതെ കൃസ്ത്യാനികളുടെ മേയ്ക്കിട്ട് കേറിയിട്ട് ഒരു കാര്യവുമില്ല.
കേരളത്തില്‍,
ചിദാനന്ദ സ്വാമികള്‍,ഒഴിച്ചുള്ള എത്ര സന്യാസിമാര്‍ , പള്ളി വികാരിമാരെപ്പോലെ ,പൊതു കാര്യങ്ങളില്‍ ഇടപെടുന്നു?
ശിവഗിരിയിലെ സന്യാസിമാര്‍ കേദാര്‍ നാഥില്‍ പ്രളയം വന്നപ്പോള്‍,
സഹ സന്യാസിമാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ,സെക്രട്ടറിയേറ്റ് നടയില്‍ ,സത്യാഗ്രഹം അനുഷ്ഠിച്ചത്,
സമൂഹത്തില്‍ ,എന്ത് സംഭവിച്ചാലും കണ്ണടയ്ക്കുന്ന സ്വാര്‍ത്ഥതയുടെ ഉദാഹരണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ,കുറ്റപ്പെടുത്തരുത്.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment