Sunday, 28 December 2014

സംസ്ഥാന ബിജെപി?


സംസ്ഥാന ബിജെപി പ്രസിഡന്റ് വി.മുരളീധരന്‍റെ അടിയന്തിര ശ്രദ്ധയ്ക്ക്.
ഫേയ്സ്ബുക്ക്‌ കൂട്ടായ്മയുടെ അപേക്ഷ അനുസരിച്ചും,സ്വന്തം നിലയ്ക്കും എഴുതുന്നത്‌.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അടുത്ത് പോലും ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനെ,അടുപ്പിക്കരുത്‌.
സര്‍ക്കാര്‍ സംരക്ഷിത പണം വാരി ക്ഷേത്രങ്ങള്‍,'ഹൈന്ദവ ട്രസ്റ്റ്'ഉണ്ടാക്കി 
ഏറ്റെടുക്കേണ്ട കാലം അതിക്രമിച്ചു.
ഇതിനായി,നിയമഭേദഗതിക്കു ,
താങ്കള്‍, കേന്ദ്ര നരേന്ദ്ര മോഡി സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുക.
താങ്കള്‍ക്ക് പിന്നില്‍,ലക്ഷക്കണക്കിന്‌ ഹൈന്ദവ വിശ്വാസികള്‍ അണി നിരക്കും.
കേരളത്തിലെ,കപടമതേതര മുന്നണി പൊളിക്കാന്‍ ,
ഹിന്ദുക്കളെ സഹായിക്കുക.
രാഷ്ട്ര സ്നേഹികളും,
ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ,
ഹിന്ദുക്കളുടെ ഇല്ലായ്മയില്‍ തികച്ചും വേദനിക്കുന്ന ഒരു വിഭാഗം കൃസ്ത്യാനികള്‍ ഉണ്ട്.
അവരില്‍ ,നേരിട്ടറിയുന്നവര്‍ ഉണ്ട്.
അവരെ വിശ്വാസത്തിലെടുക്കാം.
.ബിജെപിയെ ,അവര്‍ സഹായിക്കും.
.............................................................................................................
പതിനായിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമി കോര്‍പ്പറേറ്റുകളുടെ കൈവശം.
ബാക്കി ,ഭൂമി തരിശായി കിടക്കുന്നു.
ദരിദ്രരും,സാധാരണക്കാരുമായ കേരളത്തിലെ ലക്ഷം,ലക്ഷം ഹിന്ദുക്കള്‍ ഇന്ന് ഭവനരഹിതര്‍.
അവര്‍ ചിലപ്പോള്‍ ആറു മാസം കൂടുമ്പോള്‍ വീട് മാറാന്‍ നിര്‍ബന്ധിതമാകുന്നു.
ഇതര മതസ്ഥര്‍ നല്‍കുന്ന വീട്ടില്‍ നിലവിളക്ക് കത്തിക്കാന്‍ പോലും ,അവര്‍ക്ക് സ്വാതന്ത്ര്യമില്ല.
ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മ കൊണ്ട്,
ഹിന്ദുക്കളുടെ നീറും പ്രശ്നങ്ങള്‍ താങ്കള്‍ നേതൃത്വം നല്‍കുന്ന ബിജെപി യ്ക്ക് പരിഹരിക്കാന്‍ കഴിയും.
അതുവഴി, വരും തിരഞ്ഞെടുപ്പില്‍, ബിജെപിയ്ക്ക് നിയമസഭയില്‍ എത്താനാകും.
.....................................................................................
എന്തുകൊണ്ട്?
വരും തലമുറകള്‍ക്ക് വേണ്ടി കോടികള്‍ സൂക്ഷിച്ചവരും,
ഇന്ത്യയിലെ കാലിത്തീറ്റ കള്ളന്മാരും,
സ്വന്തം പിറന്നാള്‍ കോടികള്‍ മുടക്കി ആഘോഷിച്ചവരും,
സ്വന്തം പ്രതിമ കോടികള്‍ മുടക്കി നിര്‍മിച്ചവരും,
കശ്മീര്‍,അരുണാചല്‍ കാര്യങ്ങളില്‍ രാജ്യത്തെ വഞ്ചിച്ചവരും
സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്ത്,കേസുകള്‍ മായ്ച്ചവരും.
ബിജെപി-മോഡി അധികാരത്തില്‍ വരില്ലെന്ന് ഇലക്ട്രോണിക്ക്-വാര്‍ത്താവിനിമയ ചാനലുകള്‍ വഴി നിരന്തരം പ്രചരിപ്പിച്ച്,വഞ്ചിച്ചവരും
കള്ളനോട്ട് കച്ചവടം,
തീവ്രവാദം കൊണ്ട് ഇന്ത്യ തുണ്ടം തുണ്ടമാക്കാന്‍ ആഗ്രഹിച്ചവരെല്ലാം ,
ഒറ്റക്കെട്ടായി നിന്നിട്ടും ,ഒട്ടും കൂസാതെ
മോഡിയെന്ന സാധാരണക്കാരന്‍ ഇന്ത്യ മുഴുവന്‍ ഓടി നടന്നു കിട്ടിയ വിജയമാണ്...
ഇന്നത്തെ ബിജെപി സര്‍ക്കാര്‍.
മോഡിയ്ക്ക് എന്ന പോലെ,താങ്കള്‍ക്കും വരും തലമുറയ്ക്ക് വേണ്ടി ഒരു പത്ത് പൈസ സൂക്ഷിക്കേണ്ട കാര്യമില്ല.
.......................................................................................................................
സ്ഥാനമോ,പണമോ,ഭക്ഷണമോ ഒന്നും തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും,ഇന്ന് വരെ വാങ്ങാത്ത,
തുടര്‍ന്നും അങ്ങനെ കഴിയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് എഴുതുന്നത്‌.
ഹിന്ദുവിന്റെ ക്ഷേത്ര ധനം,ഇനിയും, ദേവസ്വംബോര്‍ഡിന്‍റെ ഒത്താശയോടെ ,
ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ കട്ട് മുടിച്ച്‌,തിന്നു കൊഴുക്കാന്‍ അനുവദിക്കരുത്.
ആശംസകള്‍
കെ.എം.രാധ
— 

No comments:

Post a Comment