Monday, 15 December 2014

ഷാരിയ നിയമം

മുന്‍ ഓസ്റ്റ്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന്‍റെ ശക്തമായ,ചിന്താഗതികളെ തീര്‍ച്ചയായും ലോക.സമൂഹം സ്വാഗതം ചെയ്യും.ഉറപ്പ്.
ആശംസകള്‍
കെ.എം.രാധ
........................................................................................................................
ഇസ്ലാമിക്ക് ഷാരിയ നിയമം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ ഓസ്റ്റ്രേലിയ വിടണം. --
മുന്‍ ഓസ്റ്റ്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്.
............................................................................................................
"ജൂലിയാ ഗില്ലാര്‍ഡിന്‍റ് പ്രസംഗത്തിന്‍റെ രത്നച്ചുരുക്കം അയച്ചു തന്ന മദന്‍കുമാറിന് നന്ദി
.......................................................................................................:
ഇസ്ലാമിക്ക് ഷാരിയ നിയമം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് ഓസ്റ്റ്രേലിയ വിടാം.
സംഭവിക്കാന്‍ സാദ്ധ്യതയുള്ള ഭീകരാക്രമണങ്ങളെ അഭിമുഖീകരിക്കാന്‍ തയാറെടുത്തുകൊണ്ട് പ്രധാനമന്തി ഇസ്ലാമിക്ക് ഭീകരവാദികളെ ഉന്നം വെച്ച് സംസാരിച്ചു.
മാത്രമല്ല രഹസ്യാന്വോഷണ വിഭാഗം മുസ്ലിം പള്ളികളെ നിരീക്ഷിക്കുന്നതിനെ താന്‍ പിന്തുണക്കുന്നു എന്ന് പറഞ്ഞതും ഓസ്റ്റ്രേലിയന്‍ മുസ്ലീംങ്ങളെ ചൊടിപ്പിച്ചു.
സ്വീകരിക്കുകയോ,നിരാകരിക്കുകയോ ആവാം
കുടിയേറ്റക്കാര്‍ ഓസ്റ്റ്രേലിയന്‍ സംസ്കാരവുമായി പൊരുത്തപ്പെടണം. ഈ സംസ്കാരം ലക്ഷക്കണക്കിന് ജനങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി രണ്ടു നൂറ്റാണ്ടുകളായി നടത്തിയ പരീക്ഷണങ്ങളുടേയും, പോരാട്ട, വിജയ ങ്ങളുടേയും പരിണിതഫലമാണ്.
ഈ രാജ്യം ചില വ്യക്തികളുടെ തനതായ സംസ്കാരത്തെ പ്രകോപിപ്പിക്കുന്നുണ്ടോ എന്ന ചിന്ത എന്നെ മുഷിപ്പിക്കുന്നു. ബാലിയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഭൂരിപക്ഷ ഓസ്റ്റ്രേലിയക്കാരില്‍ ഒരു പുതിയ ദേശസ്നേഹം ഉടലെടുത്തിരിക്കുന്നു.
ഞങ്ങള്‍ ഇംഗ്ലീഷാണ് സംസാരിക്കുന്നത്,
സ്പാനിഷ്, ലെബനീസ്, അറബിക്ക്, ചൈനീസ് ജാപ്പനീസ്, റഷ്യനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഭാഷയോ അല്ല.
അതുകൊണ്ട് നിങ്ങള്‍ ഞങ്ങളുടെ സമൂഹത്തിന്‍റെ ഒരു ഘടകമാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഇംഗ്ലീഷ് പഠിക്കു.
ഭൂരിപക്ഷം ഓസ്റ്റ്രേലിയക്കാരും ദൈവ വിശ്വാസികളാണ്.
ഇത് കൃസത്യന്‍ വലതുപക്ഷത്തിന്‍റേയൊ
രാഷ്ട്രീയത്തിന്‍റേയൊ ഭാഗമല്ല.
മറിച്ച് ഒരു യാഥാര്‍ത്ഥ്യമാണ്.
കാരണം കൃസ്ത്യന്‍ തത്വങ്ങളെ അധിഷ്ഠിതമാക്കിയാണ് ഈ രാജ്യം രൂപീകരിച്ചത് .
പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ള കൃസ്ത്യന്‍ ജനത ഇത് രേഖപ്പെടുത്തിയിട്ടുമുണ്ട്.
അതുകൊണ്ട് ഞങ്ങളുടെ സ്കൂള്‍ ചുമരുകളില്‍ അത് ആലേഖനം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സമുചിതം തന്നെ.
ഞങ്ങള്‍ നിങ്ങളുടെ വിശ്വാസങ്ങളെ അംഗീകരിക്കാം.
ചോദ്യം ചെയ്യില്ല.
ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇത്ര മാത്രം,
ഞങ്ങളുടെ വിശ്വാസങ്ങളെ അംഗീകരിക്കു.
സന്തോഷത്തോടേയും ഒത്തൊരുമയോടേയും ഞങ്ങളുടെ കൂടെ ജീവിക്കു.
നിങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്തണമെങ്കില്‍, ഖുറാന്‍ വായിക്കണമെങ്കില്‍ ദയവു ചെയ്ത് സ്കൂളുകളെ, പൊതു സ്ഥലങ്ങളെ, ഓഫീസുകളെ ഒഴിവാക്കു.
ശബ്ദമലിനീകരണം ഒഴിവാക്കു.
മൈക്ക് ഉപയോഗിക്കാതിരിക്കു.
നിങ്ങളുടെ വീടിന്‍റെ ശാന്തതയിലൊ, മസ്ജിദ്ദിലൊ പ്രാര്‍ത്ഥനയും, ഖുറാന്‍ പാരായണവും നടത്തു.
അത് ഞങ്ങളെ അസൗകര്യപ്പെടുത്തില്ല.
ഇത് ഞങ്ങളുടെ രാജ്യമാണ്,
ഞങ്ങളുടെ ഭൂമിയാണ്
ഞങ്ങളുടെ ജീവിത രീതിയാണ്.
ഇതെല്ലാം സന്തോഷത്തോടെ അനുഭവിക്കാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അവസരം തരും.
നിങ്ങള്‍ ഞങ്ങളുടെ പതാകയെ, ഞങ്ങളുടെ പ്രതിജ്ഞയെ,
ഞങ്ങളുടെ കൃസ്തീയ വിശ്വാസങ്ങളെ
, ഞങ്ങളുടെ ജീവിതരീതിയെ അംഗീകരിക്കുന്നില്ലെങ്കില്‍, ഓസ്റ്റ്രേലിയയുടെ മറ്റൊരു സുസ്ത്യര്‍ഹമായ "രാജ്യം വിടുക" എന്ന സൗകര്യം ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കും.
നിങ്ങള്‍ അസന്തുഷ്ടരാണെങ്കില്‍ രാജ്യം വിടുക.
നിങ്ങളെ ഇങ്ങോട്ടു വരാന്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചില്ല.
നിങ്ങളാണ് ഇങ്ങോട്ട് വരാന്‍ ആവശ്യപ്പെട്ടത്.
അതുകൊണ്ട് നിങ്ങള്‍ ആഗ്രഹിച്ച ആ രാജ്യത്തെ മനസ്സാ സ്വീകരിക്കു.


No comments:

Post a Comment