Sunday, 7 December 2014

കോഴിക്കോട്ട് ചുംബനം

കോഴിക്കോട്ട് ''സുംബനസമരം ''
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ (2016 may) ഇടതുപക്ഷത്തിന് എന്‍എസ് എസ്,എസ് എന്‍ ഡി പി ,പണിക്കര്‍ മഹാസഭ തുടങ്ങിയ വിവിധ ഹൈന്ദവ സംഘടനകളുടെ വോട്ടുകള്‍ ആവശ്യമില്ലേ?
അരാജകവാദികളായ,സമൂഹത്തിന്‍റെ ഹൃത്തുടിപ്പുകള്‍ മനസ്സിലാക്കാത്ത കെ.വേണുവിനെപ്പോലെയുള്ള
കപട ഇടതുപക്ഷ ബുദ്ധിജീവി കുപ്പായം അണിഞ്ഞവരെ ,ഇടതുപക്ഷം പുറം തള്ളുക.
'' രാകുല്‍ പചുപാലകനെ'' news maker' തസ്തിക തിരഞ്ഞെടുപ്പില്‍ അവസാന റൌണ്ടില്‍ അവരോധിച്ച മനോരമ ചാനലുകാരെ 
അഭിനന്ദിക്കുന്നു.
.എന്തുകൊണ്ട് സരിതാനായര്‍,ബിധ്യാസ് എന്നിവര്‍ക്ക് അവസരം നല്‍കിയില്ല?
ഇവിടെ ഓണ്‍ ലൈന്‍ തിരഞ്ഞെടുപ്പ് എന്നൊക്കെ എഴുതുന്നതിന്റെ വിശ്വാസ്യതയില്‍ സംശയം തോന്നുന്നവരെ കുറ്റപ്പെടുത്തരുതേ.
ശിലായുഗ മനുഷ്യര്‍ കാട്ടില്‍ വേട്ടയാടുമ്പോള്‍ ഒപ്പം സ്ത്രീയുമുണ്ടായിരുന്നു.
പിന്നീട്, ഇലകള്‍ തുന്നിക്കൂട്ടി നാണം മറച്ചു.
കുഞ്ഞുങ്ങളെ ഉത്പ്പാദിപ്പിക്കുമ്പോള്‍,പുരുഷന്‍ ഇര തേടാന്‍ പോയി.
പെണ്ണ് വീട്ടില്‍ ഒതുങ്ങി കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു.
ക്രമേണ, അവളുടെ കായിക ശക്തി ചോര്‍ന്നു പോയി.
കുടുംബ വ്യവസ്ഥ രൂപപ്പെട്ടു.
മാറ് മറയ്ക്കല്‍,ക്ഷേത്രപ്രവേശനം തുടങ്ങിയ ധീര നൂതന കാര്യങ്ങള്‍ സംഭവിച്ച കേരളത്തില്‍ വസിക്കുന്നവര്‍ക്ക്
ഇപ്പോള്‍, ,
ശിലായുഗ മനുഷ്യരുടെ മാനസികാവസ്ഥയാണുള്ളത്?
അതുകൊണ്ടാണ്,പിതാവ്,ബാപ്പ, അപ്പച്ചന്‍, തുടങ്ങിയ വമ്പന്മാരെല്ലാം കൂടി തികഞ്ഞ ബോധാവസ്ഥയിലും,അല്ലാതെയും പെണ്മക്കള്‍ക്ക് ജീവന്‍റെ തുടിപ്പുകള്‍ സമ്മാനിക്കുന്നത്‌.
കുടുംബജീവിതത്തിന്‍റെ പവിത്രത മായുന്ന കേരളത്തില്‍
നിരോധിക്കപ്പെട്ട 'ചുംബനസമരം ''നടത്തിയാല്‍,
മുകളില്‍പ്പറഞ്ഞ കാടത്തം ഇല്ലാതാവുമോ?
നാളെ പിറ്റേന്ന്,ചുംബന വാദികള്‍ അതും ശരിയെന്ന് പറയുമോ ആവോ?
അതിന്റെ തുടക്കമായിട്ടാണ് ,''സെക്സ് തെരുവില്‍ വെച്ച് നടത്തിയാല്‍ എന്തെന്ന് ഒരു പെണ്‍കുട്ടി ചാനലുകളില്‍ ചോദിച്ചത്!
കൊത്തി കിളച്ചിട്ട നിരത്തുകള്‍ക്ക് ശാപമോക്ഷം കിട്ടുമോ?
ആദിവാസികളുടെ നില്‍പ്പ് സമരം അവസാനിക്കുമോ?
ഈ ''പുരോഗമന'' ത്തെ പിന്തുണച്ച ഇടതുപക്ഷം,
എന്തുകൊണ്ട്,
നേതാക്കളായ എം,ബി.രാജേഷ്,സിവിക് ചന്ദ്രന്‍,കല്‍പ്പറ്റ നാരായണന്‍ തുടങ്ങിയ മാന്യന്‍മാരോട് തെരുവില്‍,നടു റോഡില്‍ വെച്ച് ഭാര്യ,അമ്മ,കാമുകി ,മകള്‍ ഇവരെയെല്ലാം കൊണ്ടുവന്ന്,
''നാടിന്‍റെ അതി പുരോഗമനം''കാണാന്‍ വരുന്ന ജനസഞ്ചയത്തിന് മുന്‍പാകെ ചുംബനങ്ങള്‍ കൈമാറി സമൂഹത്തിനു മാതൃക യാകേണ്ടതാണ് എന്ന് ഉപദേശിക്കുന്നില്ല?
sex tourism കൊണ്ട് ജീവിക്കുന്ന തായ് ലണ്ടില്‍ പോയപ്പോള്‍ പോലും,അവിടെയാരും കേരളത്തിലെ ''പുത്തി ജീവികളുടെ ''സന്ത്രാസം പ്രകടിപ്പിക്കുന്നത് കണ്ടില്ല!
കോഴിക്കോട് മേയറും,എന്‍റെ ചരിത്രാദ്ധ്യാപികയുമായ എ.കെ.പ്രേമജം ടീച്ചര്‍,ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
പ്രേമജ ടീച്ചര്‍. ചുംബനക്കാര്‍ ഓരോരുത്തരായി കോഴിക്കോട്ടെ ഇടനിരത്തുകളില്‍ ഒരു കുട്ട വീതം കരിങ്കല്‍ ചീളുകള്‍ കൊണ്ടിട്ട ശേഷം,സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിക്കാന്‍ ആവശ്യപ്പെടുമല്ലോ.
കെ.എം.രാധ


No comments:

Post a Comment