Wednesday, 24 December 2014

അസുലഭ കലാപാരമ്പര്യം

അസുലഭ കലാപാരമ്പര്യം
പ്രീതാനായരിലെ, വ്യക്തിത്വത്തെ പരിചയപ്പെടുക.
കോഴിക്കോട് ആകാശവാണി 15 വര്‍ഷം വിലക്ക് കല്‍പ്പിച്ച്,
കൈകാലുകളില്‍ ചങ്ങലയിട്ട് മുറുകെ ബന്ധിച്ചപ്പോള്‍,
ആരാണ്,അവ അറുത്തുമാറ്റി എന്നെ മോചിപ്പിച്ചത്?
എഴുത്തിലെ കൂട്ടുകാരന്‍ ,ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് മുഹമ്മദ്‌ റോഷനും,
(റോഷന്‍റെ ഫോട്ടോ ലഭിച്ചില്ല)
ജോലി രാജി വെച്ച് കലയ്ക്ക് വേണ്ടി ജീവിതം മാറ്റി വെച്ച പ്രീതയും.
..........................................................................................
കവി എസ.രമേശന്‍ നായരുടെ സഹധര്‍മ്മിണി രമയെപ്പോലെ മലയാളത്തില്‍ പൂര്‍ണ്ണതയുള്ള ഉച്ചാരണശുദ്ധി,
,കലര്‍പ്പില്ലാത്ത എഴുത്തിന്‍റെ ഉടമകളെ കണ്ടുപിടിക്കാനുള്ള അസാധാരണമായ കര്‍മ്മശേഷിയുള്ള
പ്രീതയെന്ന കോളേജ് ഇംഗ്ലീഷ് അദ്ധ്യാപികയുടെ മാതൃഭാഷാസ്നേഹത്തിന് മുന്‍പില്‍, സ്നേഹപ്പൂക്കള്‍ അര്‍പ്പിക്കുന്നു.
ഈയിടെ ശബരിമലയില്‍ പോയി വാര്‍ത്തകള്‍ ആകാശവാണിക്കു വേണ്ടി പങ്കിട്ട പ്രീത..
ഒട്ടും സംശയിക്കരുത്‌.
എഴുത്തുകാര്‍ കഥ,കവിത,നാടകം,ലേഖനം എന്തുമാകട്ടെ,,അയക്കുക.
നന്നെങ്കില്‍,ആകാശവാണിയില്‍ വരും.
ഉറപ്പുണ്ട്.
ഇന്നത്തെപ്പോലെ,
ചായം പൂശിയവരുടെ കൃതികള്‍ മാത്രം പ്രസിദ്ധപ്പെടുത്തി,
ചാനലുകളില്‍ തുടരന്‍ അഭിമുഖങ്ങള്‍ കൊടുത്ത്,അവര്‍ക്ക്
,''കൃത്രിമ പ്രസിദ്ധി'നല്‍കുന്നവരില്‍ നിന്നും , തികച്ചും വ്യത്യസ്തയാണ് പ്രീത.
സ്നേഹത്തോടെ
കെ.എം.രാധ

No comments:

Post a Comment