Saturday, 12 April 2014

2002ല്‍ മോദി പോലീസ് സഹായം ആവശ്യപെട്ടില്ല എന്നു ദിഗ് വിജയ്‌ സിംഗ് ട്വീറ്റ് ചെയ്തു..
October 23, 2013 at 7:23pm
2002ല്‍ മോദി പോലീസ് സഹായം ആവശ്യപെട്ടില്ല എന്നു ദിഗ് വിജയ്‌ സിംഗ് ട്വീറ്റ് ചെയ്തു.. 2008ല്‍ ശ്രീ മോദി കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ സഹായിച്ചില്ല എന്ന് വെളിപെടുത്തുന്നു ... ഈ വീഡിയോ ഞങ്ങള്‍ വീണ്ടും ഷെയര്‍ ചെയ്യുന്നു..ദയവായി കാണൂ ഷെയര്‍ ചെയ്യൂ..."മോദി നരഹത്യയില്‍ ഏര്‍പ്പെട്ടു", "എല്ലാ സമുദായങ്ങളെയും ഉള്‍കൊള്ളാന്‍ മനസ്സ് കാണിക്കുന്നില്ല", "ജനങ്ങളെ രക്ഷിക്കാന്‍ ഒന്നും ചെയ്തില്ല" എന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ശ്രീ. ദിഗ്വിജയ സിംഗിന്‍റെ ആരോപണങ്ങള്‍ക്ക് ശ്രീ. നരേന്ദ്ര മോദി മറുപടി പറയുന്നു. 2008-ലെ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ നിന്നും (വേദിയില്‍ കൂടെയുള്ളത് ഇന്ത്യാ ടുഡേ എഡിറ്റര്‍ ശ്രീ. പ്രഭു ചൌള, ജമ്മു - കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ശ്രീ. ഫാറൂഖ് അബ്ദുള്ള)

ദിഗ്വിജയ : ഇല്ല ഞാന്‍ അംഗീകരിക്കുന്നില്ല. വികസനം ഒരു വിഷയം തന്നെയാണ്- അധികാരത്തില്‍ കയറുമ്പോള്‍ ഹിറ്റ്ലറും പറഞ്ഞത് അത് തന്നെയാണ്. വിഷയം എന്തെന്നാല്‍ - വികസനം ആര്‍ക്കു വേണ്ടി- സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നത് വരെ. എല്ലാ വിഭാഗങ്ങള്‍ക്കും "വികസനം" എന്നാല്‍ എല്ലാം ആയില്ല. മോദി ജിയോട് ഒരു ചോദ്യം : താങ്കള്‍ ഗുജറാത്തില്‍ മുസ്ലിങ്ങള്‍ക്ക് എത്ര ടിക്കറ്റുകള്‍(നിയമസഭ) കൊടുത്തു?

പ്രഭു : ബി.ജെ.പി. ഗുജറാത്തില്‍, ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന, എത്ര മുസ്ലിങ്ങള്‍ക്ക് ടിക്കറ്റ് കൊടുത്തു?

മോദി : ഇദ്ദേഹം എന്നോട് ചോദിക്കുന്നു, "താങ്കള്‍ മുസ്ലിങ്ങള്‍ക്ക് എത്ര ടിക്കറ്റ് കൊടുത്തു?" എന്‍റെ പാര്‍ട്ടിയില്‍ ഇന്നും പഞ്ചായത്ത്, നഗരസഭകള്‍, ജില്ലാ പഞ്ചായത്ത്, ഇവയിലെല്ലാം മുസ്ലിങ്ങള്‍ അംഗങ്ങള്‍ ആണ്..

ദിഗ്വിജയ : ..ഞാന്‍ ചോദിച്ചത് വേറെ...

മോദി : ..ഞാന്‍ താങ്കളോട് ചോദിക്കുകയാണ്- ഗുജറാത്തില്‍ ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ 17 മുസ്ലിം എം.എല്‍.എ.മാര്‍ ഉണ്ടായിരുന്നു. ഇപ്പ്രാവശ്യം കോണ്‍ഗ്രസ്‌ വെറും 4 ടിക്കറ്റ് ആണ് കൊടുത്തത്. വെറും 4. എന്ത് കൊണ്ട്?

ദിഗ്വിജയ : .. ഞാന്‍ ഒരു ചോദ്യമേ ചോദിച്ചുള്ളൂ...മോദി : ... എന്തെന്നാല്‍ - നിങ്ങള്‍ 17 കൊടുത്തയിടത്ത് 4 നല്‍കാന്‍ കാരണം നിങ്ങള്‍ക്ക് മനസ്സിലായി എന്നുള്ളതാണ്, അതു കൊണ്ട് ജയിക്കാനുള്ള കണക്കുകള്‍ ചേരില്ല എന്ന്. എന്ത് കൊണ്ട് 17-ല്‍ നിന്നും 4-ലേക്ക് പോകേണ്ടി വന്നു?

ദിഗ്വിജയ : ഈ എണ്ണം ശരിയല്ല. അതിലും വളരെ കൂടുതല്‍ ആണ്. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് നിങ്ങളുടെ സംസ്ഥാനത്ത് മുസ്ലിങ്ങള്‍ ജീവിക്കുന്നില്ലേ ? അവര്‍ക്ക് നിയമസഭയിലോ പാര്‍ലമെന്റിലോ പ്രതിനിധികള്‍ ആയിക്കൂടെ?

മോദി : അവര്‍ തിരഞ്ഞെടുപ്പ് ജയിച്ചാല്‍ സഭയില്‍ ഇരിക്കും- എന്റെ സഭയില്‍ ഇന്നും 4 മുസ്ലിം എം.എല്‍.എ.മാര്‍ ഉണ്ട്.

ചൌള : പക്ഷെ അവര്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് മോദി : ഏത് പാര്‍ട്ടി ആയാലും എന്‍റെ നാട്ടുകാരാണ്!

ദിഗ്വിജയ : ഇതാണ് ഞാന്‍ പറയുന്നത് - അകറ്റിനിര്‍ത്തുന്ന രാഷ്ട്രീയം എന്ന്

മോദി : "ഉള്‍ക്കൊള്ളിക്കുക" എന്നത് നിങ്ങള്‍ രാജ്യസഭയിലോ നിങ്ങളുടെ ക്യാബിനെറ്റിലോ എത്ര മുസ്ലിങ്ങളെ ചേര്‍ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണോ നിശ്ചയിക്കുന്നത്? ഈ ചിന്താഗതിയെയാണ് ഞാന്‍ എതിര്‍ക്കുന്നത്. മത്സരിക്കുന്നത് ഇന്ത്യന്‍ പൌരന്‍ ആണ്, എന്ത് കൊണ്ട് "ഇന്ത്യന്‍ മുസ്ലിം" എന്നെടുത്ത് പറയണം? ഞാന്‍ ചോദിക്കട്ടെ - നിങ്ങള്‍ എത്ര പാര്‍സികള്‍ക്ക് ടിക്കറ്റ് കൊടുത്തു? ഗുജറാത്തില്‍ പാര്‍സി സമുദായം ഉണ്ട്. നിങ്ങള്‍ എത്ര സിഖുകള്‍ക്ക് ടിക്കറ്റ്‌ കൊടുത്തു? ഗുജറാത്തില്‍ സിഖ് സമുദായം ഉണ്ട്. നിങ്ങള്‍ എത്ര ക്രൈസ്തവര്‍ക്ക് ടിക്കറ്റ് കൊടുത്തു? ഗുജറാത്തില്‍ ക്രൈസ്തവരും ഉണ്ട്. ഇങ്ങനെയാണോ രാജ്യത്തെ ഭരണം കൈകാര്യം ചെയ്യുന്നത്?

ദിഗ്വിജയ : ശരിയാണ്, പക്ഷെ ആളുകളെ കൂട്ടക്കൊല ചെയ്യുമ്പോള്‍, ആള്‍ക്കാര്‍ മരിച്ചു വീണു കൊണ്ടിരിക്കുമ്പോള്‍, നിങ്ങളുടെ സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിച്ച് കൊണ്ടിരിക്കുന്നതിനെ ഭരണം കൈകാര്യം ചെയ്യുക എന്ന് പറയാന്‍ സാധിക്കുമോ?

മോദി : 2002-ല്‍ ഗുജറാത്ത് കലാപം നടക്കുമ്പോള്‍ ദിഗ്ഗി രാജ മധ്യ പ്രദേശ്‌ മുഖ്യമന്ത്രി ആയിരുന്നു....

ദിഗ്വിജയ : ... ഞാന്‍ മുഖ്യമന്ത്രിയായ സമയത്ത് താങ്കള്‍ മധ്യ പ്രദേശ്‌ ബി.ജെ.പി. ഇന്‍-ചാര്‍ജ് ആയിരുന്നു...

മോദി : ... അന്ന് ഗുജറാത്ത് സര്‍ക്കാര്‍ മധ്യ പ്രദേശ്‌, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉടന്‍ ഫാക്സ് അയച്ചിരുന്നു - എനിക്ക് അടിയന്തിരമായി പോലീസ് സഹായം ആവശ്യമുണ്ട്, താങ്കളുടെ സേനയെ ഉടന്‍ ഇങ്ങോട്ട് അയയ്ക്കൂ എന്നാവശ്യപ്പെട്ടു കൊണ്ട്. മൂന്നും കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഞാന്‍ 2002-നെ കുറിച്ചാണ് സംസാരിക്കുന്നത് ഫാറൂഖ് സാബ്...

ഫാറൂഖ് : ..ഞാന്‍ അയച്ചിരുന്നു.

മോദി : ... അതെ. എന്നാല്‍ ഇദ്ദേഹം(ദിഗ്വിജയ) അപേക്ഷ നിരാകരിച്ചു. സുഹൃത്തുക്കളേ, ഇന്നും എവിടെയെങ്കിലും ഇത് പോലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ അയല്‍ സംസ്ഥാനങ്ങള്‍ പോലീസ് സേനയെ അയയ്ക്കാറുണ്ട്. എന്നാല്‍ ഈ മൂന്ന് സംസ്ഥാന സര്‍ക്കാരുകളും, കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍, സഹായം നിഷേധിച്ചു. സുഹൃത്തുക്കളേ ഞാന്‍ സാധാരണയായി ഇക്കാര്യം പറയാറില്ല, പക്ഷെ എന്റെ വായില്‍ വിരലിട്ട് എന്നെ കൊണ്ട് പറയിച്ചതാണ്.

വീഡിയോ :http://www.youtube.com/watch?v=K_25bEY7thE_____________________________________________________________________________

ഡല്‍ഹിയില്‍ നിന്നുള്ള കേന്ദ്ര സഹായവും, അങ്ങ് ദൂരെ കശ്മീരില്‍ നിന്നുള്ള പോലീസ് സേനയും എത്തി ചേരാന്‍ കാത്തു നില്‍ക്കുന്നതിനെക്കാളും അയല്‍ സംസ്ഥാനങ്ങള്‍ക്ക് പോലീസ് സേനയെ അയയ്ക്കാമായിരുന്നല്ലോ? ഇത്രയും നിസ്സഹകരണം ഉണ്ടായിട്ടു കൂടി, 4 ദിവസം കൊണ്ട് കലാപം അടിച്ചമര്‍ത്തിയതും അത് 1969-ലെ പോലെയോ 1992-ലെ പോലെയോ മാസങ്ങളോളം സംസ്ഥാനമൊട്ടാകെ പടരാതെ നിയന്ത്രിച്ചതും ആണോ ഗുജറാത്ത് സര്‍ക്കാര്‍ ചെയ്ത തെറ്റ്? മരണങ്ങളെ ന്യായീകരിക്കുകയല്ല- ഏതൊരു കലാപവും സംഭവിക്കാന്‍ പാടില്ലാത്തതാണ്.

Like · · Share

Radha Kizhakkematom MalayalamWriter DIG VIJAY SINGH ALWAYS TELL LIES
45 secs · Like

No comments:

Post a Comment