Friday, 18 April 2014

( ക്ഷേത്രഭരണത്തെപ്പറ്റി കിട്ടിയ എഴുത്തില്‍ ചിലത് കാണുക.
ചാനല്‍ വിശാരദന്മാരുടെ കപട നാടകം നാം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടു.പദ്മനാഭന്‍റെ സ്വത്ത് എന്ത് ചെയ്യണമെന്ന് ,അവര്‍ വിധി എഴുതിയത് കണ്ടുകാണുമല്ലോ.
അത്,കാര്യമാക്കരുത്.
സന്ദീപിന്റെ ചിന്തകള്‍ വായിക്കൂ.ഹിന്ദുക്കളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നവര്‍ക്കേ,വോട്ടുകള്‍ കൊടുക്കൂ എന്ന് ഓരോ വിശ്വാസിയായ ,ഹൈന്ദവനും തീരുമാനിച്ചാല്‍,ഇരു മുന്നണികളും പാഠം പഠിക്കും.
കെ.എം.രാധ)
Sandeep Neyyattinkara ശബരിമലയിലെ നടവരവും ലേലത്തിലൂടെ ലഭിയ്ക്കുന്ന കോടിക്കണക്കിനു രൂപയും തിരുവിതാം കൂറിലേയും മറ്റു ക്ഷേത്രങ്ങളുടെയും വികസനത്തിനു പ്രയോജനപ്പെടുത്തുക... ശബരിമലയിലെ ത ന്നെ അടിസ്ഥാന സൗകര്യവികസനത്തിനു ഊന്നൽ നൽകുക....പദ്മനാഭ സ്വാമിയുടെ പൊന്നും പണ്ടവും വരുമാനവും പദ്മനാഭ ദാസന്മാരായ രാജകുടുംബം ക്ഷേത്രത്തിനും അതു വഴി ജനങ്ങൾക്കും നൽകിയ പൈതൃക സമ്പത്താണു.. അത്‌ ഏത്‌ അമികസ്‌ ക്യൂറിയ്ക്കും തീരുമാനം പറയാനോ ഉത്തരവിടാനോ അധികാരമില്ല.... ഗവൺമന്റ്‌ ജനങ്ങളുടെ കൈയ്യിൽ നിന്നും ഉപ്പിനു വ രെ നികുതി ചുമത്തി ആ നികുതി പണം മുഴുവൻ ആർഭാടത്തിനും മറ്റ്‌ അനാവശ്യങ്ങൾക്കും ചെലവാക്കി കടം കയറി കുത്തുപാള എടുക്കുമ്പോൾ ആദ്യം കണ്ണെത്തുന്നത്‌ അമ്പലങ്ങളിലെ വരുമാനങ്ങളിലേയ്ക്കാണു.... ഏതെങ്കിലുമൊരു ക്രിസ്ത്യാനിയുടേയൊ മുസ്ലീമിന്റെയോ പള്ളി വരുമാനത്തിന്റെ പങ്ക്‌ ചോദിയ്ക്കാൻ ഇവർക്ക്‌ ധൈര്യം വരാത്തത്‌ ഹിന്ദുക്കൾ സംഘടിതരല്ലാത്തതു കൊണ്ടല്ലേ.?
ദേവസ്വം ബോർഡുകളുടെ അധികാരവും നിയന്ത്രണവും സർക്കാരിൽ നിന്നും എടുത്ത്‌ മാറ്റുക.... ക്ഷേത്ര വരുമാനം ഹിന്ദുക്കളുടെ ഉന്നമനത്തിനു വേണ്ടി മാത്രം ചിലവഴിക്കുക

No comments:

Post a Comment