ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ഒടുവില്‍ താന്‍ വിവാഹിതനായിരുന്നുവെന്നു തുറന്നു സമ്മതിച്ചു. ഇത് ആദ്യമായാണ് മോഡി വിവാഹിതനാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശമാണ് മോഡിയുടെ വിവാഹവാര്‍ത്ത പുറത്തെത്തിച്ചത്. വഡോദര ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മോദി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് താന്‍ വിവാഹിതനാണെന്ന വിവരം ഉള്‍പ്പെടുത്തിയത്. ജഷോദാ ബെന്‍ എന്നാണ് ഭാര്യയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഭാര്യയുടെ പേരുള്ള കോളം ഒഴിച്ചിടാറായിരുന്നു മോദിയുടെ പതിവ്.
17 വയസ്സുള്ളപ്പോഴാണ് ജഷോദ് ബെന്നിനെ കല്യാണം കഴിച്ചതെന്ന് മോഡി അറിയിച്ചു. മോഡിയുടെ ജന്മസ്ഥലമായ വദന്‍നഗറില്‍ നിന്നും 35 കിലോ മീറ്റര്‍ അകലെ ബ്രഹ്മണ്‍വാദയിലെ ഒരു സ്‌കൂള്‍ ടീച്ചറായിരുന്നു ജഷോദ് ബെന്‍ അടുത്ത കാലത്താണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.
വിവാഹിതനാണോ എന്ന കോളത്തില്‍ അതേയെന്നും ഭാര്യയുടെ പേരിനു നേരെ യെശോദാ ബെന്‍ എന്നും എഴുതിയ മോദി ഭാര്യയുടെ വരുമാനത്തിനു നേരെയുള്ള കോളത്തില്‍ അറിയില്ലെന്നുമാണ് കുറിച്ചിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മോദിയുമായി പിരിഞ്ഞ യെശോദാബെന്‍ പിന്നീട് ഒരു സ്‌കൂള്‍ അധ്യാപികയായി ഏറെക്കുറെ അജ്ഞാതയായി തന്നെ കഴിയുകയായിരുന്നു. ഈയിടെ ചില മാധ്യമങ്ങള്‍ യെശോദാ ബെന്നിനെ കണ്ടെത്തുകയും അവരുടെ അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

No comments:
Post a Comment