Sunday, 27 April 2014

പത്മനാഭസ്വാമിയുടെ പണത്തിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ ആര്? ഗവണ്‍മെന്‍റോ രാജ്യകുടുംബമോ? - എല്ലാ ഹിന്ദുക്കളും വായിച്ചറിയുക
------------------------------------------------------------

നിയമപരമായി സംസാരിക്കാം. എല്ലാ ക്ഷേത്രങ്ങളും ഹിന്ദു റിലീജിയസ്ആന്‍ഡ് എന്‍ഡോവ്മെന്‍റ് ആക്ടിന് കീഴിലാണ് വരുന്നത്. ഇതുപ്രകാരം ക്ഷേത്രങ്ങളുടെ ചുമതല ഗവണ്‍മെന്‍റ് നിയമിക്കുന്ന കമ്മീഷണര്‍ക്കാണ്. അയാളുടെ കീഴിലാണ് ഏരിയാ കമ്മിറ്റി, ട്രസ്റ്റി തുടങ്ങി എല്ലാവരും വരുന്നത്.

ഗവണ്‍മെന്‍റിന്‍റെ അധികാരം ഇവരെയൊക്കെ ചുതലപ്പെടുത്തി ക്ഷേത്രങ്ങളുടെ സംരക്ഷണവും പ്രവര്‍ത്തനവും നടത്തുക എന്നത് മാത്രമാണ്. ഗവണ്‍മെന്‍റാല്‍ നിയമിക്കപ്പെടുന്ന ഈ ഉദ്യോഗസ്ഥരും ഹിന്ദുക്കളായിരിക്കണം എന്ന് ഈ നിയമം പറയുന്നു. ഇവര്‍ക്കൊക്കെ ശബളം കൊടുക്കാനുള്ള പണം ഗവണ്‍മെന്‍റിന് ക്ഷേത്രം ട്രസ്റ്റിയില്‍ നിന്ന് വാങ്ങാനുള്ള അധികാരമുണ്ട്. അത് ക്ഷേത്രസംരക്ഷണത്തിനുള്ള ഉദ്യോഗസ്ഥരെ നിയമിച്ച് ശബളം കൊടുക്കനുള്ള തുകയോ, ക്ഷേത്രത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 5 ശതമാനമോ ഏതാണോ കുറവ് അതാണ് ഗവണ്‍മെന്‍റിന് അര്‍ഹതപ്പെട്ടത്. അതിനുവേണ്ടf റിലീജിയസ് എന്‍ഡോവ്മെന്‍ഡ് ഫണ്ട് എന്നൊരു ഫണ്ടുതന്നെയുണ്ട്. ക്ഷേത്രവരുമാനം ക്ഷേത്രം നടത്തിപ്പിന് തികയുന്നില്ലെങ്കില് ഗവണ്‍മെന്‍റ് സ്വന്തം കീശേന്ന് കാശെടുത്ത് നടപ്പാക്കണമെന്നാണ് നിയമം. ശരിയായ സൌകര്യങ്ങള്‍ ക്ഷേത്രത്തിലില്ലെങ്കില് ഭക്തന്മാര്‍ക്ക് കേസുകൊടുക്കാനുള്ള അവകാശമുണ്ട്.

ശരിയായ വേദ പഠനം കൊടുക്കുന്നതിനും, പുതിയ ശാന്തികള്‍ക്ക് പഠന സൌകര്യമൊരുക്കേണ്ടതും, ഗവണ്‍മെന്‍റിന്‍റെ ചുമതലയാണ്. മിച്ചം വരുന്ന ക്ഷേത്രവരുമാനം നിര്‍ദ്ധനരായ ഹിന്ദുക്കള്‍ക്കായി ചിലവാക്കണമെന്നും, ക്ഷേത്രം പുനരുദ്ധാരണം, റിപ്പയര്‍, പുണ്യനദികള് വൃത്തിയാക്കല്‍ എന്നീകാര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നാണ് നിയമം. മലബാര്‍ , തിരുവാതാംകൂര്‍ തുടങ്ങിയ ദേവസ്വം ബോഡുകള്‍ ഈ നിയമമാണ് ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ സ്വത്ത് എല്ലാവര്‍ക്കുമോ, ഗവണ്‍മെന്‍റിനോ അര്‍ഹതപ്പെട്ടതാണെന്ന വാദത്തിനൊരു പ്രസക്തിയുമില്ല. അതില് ക്ഷേത്രം നടത്തിപ്പവകാശം കിട്ടിയ രാജ്കുടുംബത്തിനും അവകാശമില്ല. രാജകുടുംബം സൂക്ഷിപ്പുകാരും, ഗവണ്‍മെന്റ് നടത്തിപ്പുകാരും മാത്രമാണ്. ക്ഷേത്രസ്വത്തുകളുടെ യഥാര്‍ത്ഥ അവകാശികള്‍ ഹിന്ദുക്കളാണ്. ഇതാണ് നിയമം.
 — with Kiran Raj and 34 others.

No comments:

Post a Comment