നരേന്ദ്രമോഡി എഴുതിയ കാര്യം,(അര്‍ജുന്‍ വടശ്ശേരിയുടെ പേജില്‍ നിന്ന് എടുത്തത്)...
1992ല്‍ ഞാന്‍ ശ്രീനഗറിലെ ലാല്‍ ചൌകില്‍ പോയിരുന്നു .നമ്മുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍...തീവ്രവാദം അതിശക്തമായി നില്‍ക്കുന്ന കാലം. തീവ്രവാദികള്‍ ഭാരതത്തിന്‍റെ ത്രിവര്‍ണ്ണ പതാകയെ അപമാനിക്കുമായിരുന്നു , നിലത്തെറിയുമായിരുന്നു കത്തിക്കുമായിരുന്നു കാറും ഷൂസും വൃത്തിയാക്കാന്‍ ഉപയോഗിക്കുമായിരുന്നു..ഇതെല്ലാം ക്യാമറയുടെ മുന്നില്‍ ചെയ്യുമായിരുന്നു..
ഈ ദൃശ്യം എന്‍റെ മനസ്സില്‍ ഒരു തീ തെളിക്കുമായിരുന്നു .. അങ്ങനെ ഞങ്ങള്‍ ഒരു യാത്ര തുടങ്ങി കന്യാകുമാരിയില്‍ നിന്നും .. നമ്മുടെ പതാക ശ്രീനഗറില്‍ ഉയര്‍ത്താന്‍ .. തീവ്രവാദികളുടെ നടുവില്‍ ചെന്ന് നമ്മുടെ പതാക ഉയര്‍ത്തുക എന്ന കാര്യം ചിന്തിക്കാന്‍ ആകുമോ??? ഞങ്ങള്‍ യാത്ര തുടങ്ങി..
അപ്പോള്‍ തീവ്രവാദികള്‍ ശ്രീനഗറില്‍ പോസ്റ്ററൊട്ടിച്ചു .. കാണട്ടെ ആരാണ് അമ്മയുടെ മുലപ്പാല് കുടിച്ചു വളര്‍ന്നതെന്ന് ..
കാണട്ടെ ശ്രീനഗറിലെ ലാല്‍ ചൌകില്‍ പതാക ഉയര്‍ത്തിയിട്ട് തിരിച്ചു പോകുന്നത് ..
ഞങ്ങളുടെ യാത്ര ഹൈദരാബാദില്‍ എത്തിയപ്പോള്‍ ഈ പോസ്റ്റ്റിന്‍റെ ചിത്രങ്ങള്‍ ഞാന്‍ കണ്ടു ..അതിനു ശേഷം ഞാന്‍ പ്രസംഗിച്ചിരുന്ന കാര്യങ്ങള്‍ മാറ്റി.. ഞാന്‍ പറഞ്ഞു തീവ്രവാദികള്‍ വെല്ലുവിളിച്ചിരിക്കുകയാണ് ..
അമ്മയുടെ മുലപ്പാല് കുടിച്ചു വളര്‍ന്നവര്‍ ധൈര്യം ഉണ്ടെങ്കില്‍ ജനുവരി 26നു പതാക ഉയര്‍ത്തട്ടെ എന്ന്... അവരോടു ഞാന്‍ പറഞ്ഞു 26നു കൃത്യം 11 മണിക്ക് ഞാന്‍ ലാല്‍ ചൌകില്‍ എത്തും.. ഞാന്‍ ബുള്ളെറ്റ് പ്രൂഫ് ഇട്ട് വരില്ല .. ഞാന്‍ ബുള്ളെറ്റ് പ്രൂഫ് കാറില്‍ വരില്ല .. കൈയില്‍ ത്രിവര്‍ണ്ണ പതാക മാത്രമായിട്ട് ആയിരിക്കും വരിക .. അന്ന് അവിടെ വെച്ച് തീരുമാനിക്കാം അമ്മയുടെ പാല് കുടിച്ച് വളര്‍ന്നവര്‍ ആരാണെന്ന് ..
ഞാന്‍ പറഞ്ഞ സമയത്ത് അവിടെ പോയി ..പറഞ്ഞത് പോലെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ചെയ്തു ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു!!!
No comments:
Post a Comment