Wednesday, 9 April 2014

ശശി തരൂരിന്റെ ഹിന്ദു വിരുദ്ധതക്കെതിരെ പി .പരമേശ്വരന്റെ തുറന്ന കത്ത്

കേന്ദ്ര മന്ത്രിയും തിരുവനന്ത പുരം ലോക സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ശശി തരൂരിരിനു ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി .പരമേശ്വരന്റെ തുറന്ന കത്ത് . 

"ഇന്ത്യ ഫ്രം മിഡ് നൈറ്റ് ടു മില്ലേനിയം " എന്ന പുസ്തകത്തിൽ ശശിതരൂർ പരാമർശിച്ചിട്ടുള്ള വിഷയങ്ങൾ ഭാരതത്തിന്റെ സംസ്ക്കാരത്തെയും ഭാവിയേയും ബാധിക്കുന്നതാണെന്നതാണ് കത്തിൽ അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്.
സകല ലോകത്തേയും ഒറ്റ സത്യത്തിൽ ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്ന മഹത്തായ സംസ്ക്കാരമാണ് ഹിന്ദു സംസ്ക്കാരം .ഹിന്ദു മതം സമ്പൂർണ്ണമായ ആരാധനാ-വിശ്വാസ സ്വാതന്ത്ര്യം നൽകുന്നുവെന്നതു ഒരു ചരിത്ര വസ്തുതയാണ് .
എന്നാൽ തരൂരിന്റെ ഈ പുസ്തകത്തിൽ ഹിന്ദു മത വിശ്വാസികളെ തീവ്രവാദികളായാണ് ചിത്രീകരിച്ചിരിക്കുന്നത് . പുസ്തകത്തിൽ ബാബറി മസ്ജിദിന്റെ പശ്ചാത്തലത്തിൽ ഉന്നയിക്കുന്നത് ഹിന്ദുക്കൾ തീവ്രവാദികളായി മാറി മുസ്ലീങ്ങളുടെ ആരാധനാലയങ്ങൾ തകർത്തു വെന്നതാണ്‌ . നേരിനു നിരക്കാത്ത ചരിത്ര വിരുദ്ധമായ സംഗതികളാണിവയെന്ന്പി .പരമേശ്വരൻ തന്റെ കത്തിൽ ചൂണ്ടികാട്ടുന്നു

.അയോദ്ധ്യയിൽ രാമക്ഷേത്രം നിലനിന്നിരുന്നില്ലെന്നും മുസ്ലീങ്ങൾ ഹിന്ദു ക്ഷേത്രങ്ങൾ തകർത്തിട്ടില്ലെന്നും ആവേശത്തോടെ പുസ്തകത്തിൽ തരൂർ എഴുതിയിരിക്കുന്നു .
പുസ്തകത്തിന്റെ അവസാനത്തിൽ ഭഗവത് ഗീത യെക്കുറിച്ചും തെറ്റായി പരാമർശിക്കുന്നുണ്ട് . ഗീത ആരോ കെട്ടിചമച്ചതാണെന്നും " മഹാഭാരതം " വ്യാസന്റെ പേരിൽ കൂട്ടിചേർത്തതാണെന്നും പുസ്തകത്തിൽ തരൂർ സമർത്ഥിച്ചിരിക്കുന്നു .
മാത്രവുമല്ല ഹിന്ദു വിരുദ്ധതക്ക് പുറമേ തരൂർ പുസ്തകത്തിന്റെ ഭൂരിഭാഗവും നീക്കിവെച്ചിരിക്കുന്നത് സോണിയാ ഗാന്ധിക്ക് വേണ്ടിയുള്ളതാണെന്നാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം .

കോണ്‍ഗ്രസിന്റെ മതേതരത്വം ന്യൂനപക്ഷത്തിന്റെ പേരിൽ വിദേശത്ത് നിന്നു വന്ന മതങ്ങൾക്ക് സർവവിധ സംരക്ഷണം നൽകുകയും ഹിന്ദുക്കളെ രണ്ടാം കിട പൗരൻമാരായി മാറ്റുകയും ചെയ്തു എന്ന സത്യത്തെ മറച്ചു വെക്കുക മാത്രമാണ് പുസ്തക രചനയിലുടനീളം ശശി തരൂർ അവലംബിച്ചിരിക്കുന്നത്.
ഹിന്ദുക്കളുടെ വിശാല മനസ്കതയെ ഹിന്ദുക്കൾക്കെതിരെ ആയുധമാക്കി മാറ്റുകയാണ് കോണ്‍ഗ്രസ് ഇന്നും ചെയ്യുന്നത് . ഈ സത്യം തിരിച്ചറിയാതെ പോകരുതെന്നും പി .പരമേശ്വരൻ കത്തിൽ പറയുന്നു .

പാശ്ചാത്ത്യ സംസ്ക്കാരം ശ്വസിച്ചിട്ടുള്ള ശശിതരൂർ ആഭിജാത്യവും പാരമ്പര്യത്തിന്റെ കെട്ടുറപ്പുമുള്ള ഹിന്ദു സംസ്ക്കാരത്തെ വിമർശനത്തിനു വിധേയമാക്കരുതെന്നുള്ള ശക്തമായ താക്കീതും പി .പരമേശ്വരൻ തന്റെ കത്തിലൂടെ വ്യക്തമാക്കുന്നു .
By: Janam TV

No comments:

Post a Comment