മാധ്യമങ്ങള്‍ക്ക് കോടികള്‍: ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക സ്രോതസ്സ് എന്ത്?
രക്തദാനത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച് ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന മാരത്തോണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ ഡിജിപിക്ക് പരാതി. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളും, പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇത് സംഘടിപ്പിക്കുന്ന ലൈഫ് വിഷന്‍ ട്രസ്റ്റിനെതിരെ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നിരവധി ചോദ്യങ്ങള്‍ ഈ പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ലൈസന്‍സ് ആരുടെ പേരിലാണ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ചോദ്യങ്ങള്‍ പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. മാര്‍ച്ച് 31 -നാണ് പരാതി ഡിജിപിക്ക് നല്‍കിയിരിക്കുന്നത്.
രക്തം നല്‍കൂ ജീവന്‍ നല്‍കൂ എന്ന മുദ്രാവാക്യത്തില്‍ കേരളം മുഴുവന്‍ ഓട്ടം സംഘടിപ്പിച്ചിരിക്കുന്ന ബോബി ചെമ്മണ്ണൂര്‍ സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്കെല്ലാം കോടി കണക്കിന് രൂപ പരസ്യമാണ് നല്‍കുന്നത് ഈ പരസ്യങ്ങള്‍ക്ക് നല്‍കുന്ന പണത്തിന്റെ സ്രോതസ്സ് എന്താണെന്നും, സ്ഥാപനം ഇതുവരെയുള്ള ഓഡിറ്റ് ചെയ്‌ത ബാലന്‍സ് ഷീറ്റും മറ്റും ഇന്‍കം ടാക്സ് വകുപ്പില്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും പരാതിക്കാരന്‍ ഉന്നയിക്കുന്നു. ഇവര്‍ക്ക് വിദേശ പണം സ്വീകരിക്കുന്നതിന് നിയമപരമായ അംഗീകാരമുണ്ടോ? ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നുമൊക്കെ പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.
ഏപ്രില്‍ ലക്കം വനിതാ മാഗസീനില്‍ കൊടുത്തിരിക്കുന്ന പരസ്യത്തില്‍ രക്ഷാധികാരികളായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും, പ്രതിപക്ഷ നേതാവിന്റെയും വ്യവസായ, മാധ്യമ പ്രമുഖരുടെയും പേരുകള്‍ ഫോട്ടോ സഹിതം നല്‍കിയിരിക്കുന്നു. ഇതിന് രേഖാമൂലം അംഗീകാരമുണ്ടോ? ദൃശ്യമാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കാന്‍ ബോബിക്ക് അംഗീകാരമുണ്ടോ? മറഡോണയെ പോലുള്ള വ്യക്തിയെ കൊണ്ടുവന്ന് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ പരസ്യം നല്‍കാന്‍ പ്രസ്സ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക് ആക്ട് 1977 ല്‍ സെക്ഷന്‍ 14, 15 പ്രകാരമുള്ള കാര്യങ്ങള്‍ അനുസരിച്ചാണോ ബോബി ചെമ്മണ്ണൂര്‍ പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യങ്ങളും പരാതിയിലുണ്ട്
No comments:
Post a Comment