Monday, 7 April 2014

പിണറായി വിജയന്‍ ഒരിക്കലും മാപ്പ് പറയരുത്.
പിണറായി ''പര..''സാമാന്യമായി പറഞ്ഞത്,എന്താ ചിലര്‍ക്ക് മാത്രം കൊള്ളാന്‍.?
എന്നെ കണ്ടാല്‍ കിണ്ണം കട്ടുവെന്ന്,എന്തിനാണ് ചിലര്‍ക്ക് തോന്നുന്നത്.?
അധികാര ദുര,പണവും കണ്ടപ്പോള്‍,'സോളാര്‍ ഊര്‍ജ്ജത്തിനെതിരെ കത്തിപ്പടര്‍ന്ന വ്യക്തികള്‍ ,കളം മാറ്റി ചവുട്ടി.
അതിനെതിരെ,ചിലപ്പോള്‍,ചിലര്‍ പ്രതികരിച്ചത്,ഇത്ര വലിയ അപരാധമോ?
ശത്രുക്കള്‍ ആയാല്‍ പോലും,ശരി പറഞ്ഞാല്‍ ഞാന്‍-ഞങ്ങള്‍ -അത് അംഗീകരിക്കും.
സോളാര്‍ കൊണ്ട് കേരളമാകെ കുട്ടിച്ചോറാക്കി,പാക് തീവ്രവാദികള്‍ കേരള മണ്ണില്‍ ആളെ കൊല്ലാന്‍ വരുന്നത് കൂടി കണ്ട്,ഏത് ഗൌരവ പ്രശ്നവും നിസ്സംഗമായി തള്ളുന്ന മുഖ്യമന്ത്രിയുടെ വാക്ക് അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളുക.
സൌരോര്‍ജ്ജത്തില്‍ അലിഞ്ഞ് വേണുഗാനം പാടി രസിച്ചവര്‍ക്ക്, ,കൊടി കെട്ടിയ കുന്നില്‍ നിന്ന് വന്ന സുരേശന്മാര്‍ക്ക്,സുപ്രീംകോടതിജഡ്ജസിന് കൈക്കൂലി കൊടുക്കുന്നത് കണ്ടു എന്ന് പരസ്യമായി ചാനലുകള്‍ക്ക് മുന്‍പില്‍ വന്നു കൂവിയവര്‍ക്ക്,കല്‍ക്കരിക്കൂമ്പാരത്തില്‍ നിന്ന് പൊന്നു കൊയ്തവര്‍ക്ക്, കോടിക്കണക്കിനു പണമെറിഞ്ഞു സീറ്റ് വാങ്ങി മത്സരിക്കുന്നവര്‍ക്ക്, സ്വന്തം സുഖമല്ലാതെ പ്രവാസികള്‍ക്ക് വേണ്ടി വിരലനക്കാതെ,എഴുനേറ്റു നടക്കാന്‍ പോലും വയ്യാത്തവര്‍ക്ക് ,കേരളത്തിലെ ജനാധിപത്യവാദികള്‍ വോട്ടുകള്‍ നല്‍കണോ എന്ന് ആയിരം വട്ടം ചിന്തിക്കുക

No comments:

Post a Comment