Thursday, 3 April 2014

Arun Satheesan എഴുതുന്നു.
കേരളത്തില്‍ എന്ത് നെറികേട് നടന്നാലും,അത് മൂടി വെച്ച്,വീണ്ടും ആവര്‍ത്തിക്കാന്‍ കാരണം,രാഷ്ട്രീയ ഇടപെടല്‍.., ശിക്ഷയുടെ കുറവ് .
ജനം എന്തെല്ലാം കണ്ണീര്‍ കാഴ്ചകള്‍ കാണണം,അനുഭവിക്കണം.
കെ.എം.രാധ

പ്രൊഫ. ടി.ജെ.ജോസഫിന്റെ പടിയിറക്കം.......കണ്ണ് തുറക്കാത്ത കുഞ്ഞാടുകള്‍
---------------------------------------------------------------------------------
പ്രൊഫ. ടി.ജെ. ജോസഫ്‌ തൊടുപുഴ ന്യൂമാന്‍ കോളജിന്റെ പടിയിറങ്ങി.......
2010 ജൂലൈയ്ക്ക്‌ ശേഷം അദ്ദേഹം കോളജില്‍ വീണ്ടും പ്രവേശിച്ചത്‌ വെള്ളിയാഴ്ചയാണ്‌. ശനിയും ഞായറും അവധിക്ക്‌ ശേഷം ഇന്ന്‌ ജോസഫ്‌ സാറിന്‌ പിരിയാം.
കോതമംഗലം അതിരൂപതയുടെയും ബിഷപ്പുമാരുടെയും കരുണയില്‍ ഒരു ദിവസം. ഒരു ദിവസമെങ്കില്‍ ഒരു ദിവസം. അത്‌ കുറച്ചുകൂടി നേരത്തെ ആയിരുന്നുവെങ്കില്‍ പടിയിറങ്ങുന്നേരം താങ്ങാന്‍ അദ്ദേഹത്തിനൊപ്പം ഒരാള്‍ കൂടിയുണ്ടാവുമായിരുന്നു. ഭാര്യ സലോമി. സഭയും സഭാപിതാക്കന്മാരും തങ്ങളോട്‌ കാട്ടുന്ന ‘കരുണ’യില്‍ മനംമടുത്താണ്‌ സലോമി കഴിഞ്ഞയാഴ്ച സമ്മര്‍ദങ്ങളുടെ ഈ ലോകത്ത്‌ നിന്ന്‌ യാത്ര പറഞ്ഞതെന്ന്‌ നാട്ടുകാരും ബന്ധുജനങ്ങളും പറയുന്നു.
പ്രൊഫ. ജോസഫിന്റെ പടിയിറക്കം മറക്കാന്‍ പാടില്ലാത്ത പലതും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. വോട്ട്തെണ്ടിരാഷ്ട്രീയത്തിന്റെ കുപ്പത്തൊട്ടിയായി അധഃപതിച്ചുപോയ ഒരു നാടിന്റെ ഗതികേടാണ്‌ ഈ മറവി. അതൊന്നും ആരും നമ്മളെ ഓര്‍മ്മിപ്പിക്കില്ല.
ജോസഫ്‌ ഇരയാണ്‌. എല്ലാ അര്‍ത്ഥത്തിലും.
മതഭീകരതയുടെ ഇര, ന്യൂനപക്ഷപ്രീണനത്തിന്റെ പേരില്‍ ഭീകരതയെ താലോലിക്കുന്ന കക്ഷിരാഷ്ട്രീയത്തിന്റെ ഇര, രാഷ്ട്രവിരുദ്ധ മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍ഷ്ട്യത്തിന്റെ ഇര.
2010 ജൂലൈ 4ന്‌ മൂവാറ്റുപുഴ നിര്‍മ്മലാകോളജ്‌ പരിസരത്ത്‌ സ്വന്തം വീട്ടിലേക്ക്‌ പോകുന്ന വഴിയിലാണ്‌ ജോസഫ്‌ ആക്രമിക്കപ്പെട്ടത്‌. എട്ടംഗ പോപ്പുലര്‍ഫ്രണ്ട്സംഘം അദ്ദേഹത്തിന്റെ കൈപ്പത്തിയരിഞ്ഞെറിയുകയായിരുന്നു. മതമൗലികതയുടെ പ്രാകൃതവും വൃത്തികെട്ടതുമായ ഈ രൂപപരിണാമത്തിന്‌ കേരളം സാക്ഷ്യം വഹിക്കേണ്ടിവന്നതിന്റെ പിന്നാമ്പുറങ്ങളാണ്‌ സത്യം മൂടിവെയ്ക്കാന്‍ താല്‍പര്യപ്പെടുന്ന മാധ്യമങ്ങളും സാസ്കാരികപ്രവര്‍ത്തകരും പൊതുസമൂഹത്തോട്‌ പറയാതിരിക്കുന്നത്‌.
ആ വര്‍ഷം രണ്ടാംവര്‍ഷ ബികോം പരീക്ഷയുടെ ചോദ്യപേപ്പറിനെച്ചൊല്ലി കോലാഹലമുണ്ടാക്കിയത്‌ കേരളത്തില്‍ ഇസ്ലാമിക ബൗദ്ധികതയുടെ അപ്രമാദിത്തം അവകാശപ്പെടുന്ന ഒരു മാധ്യമമാണ്‌.
ആ മാധ്യമത്തിലെ ലോക്കല്‍ എഡിഷനില്‍ വന്ന വാര്‍ത്തയും പൊക്കിപ്പിടിച്ച്‌ ജോസഫിനെതിരെ പ്രകടനം നടത്താന്‍ ആദ്യം മുന്നിട്ടിറങ്ങിയത്‌ മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കുട്ടിപ്പട്ടാളങ്ങളാണ്‌.
പി.ടി കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയില്‍നിന്നൊരുഭാഗം ചിഹ്നങ്ങള്‍ അടയാളപ്പെടുത്താനായി ചോദ്യപേപ്പറില്‍ നല്‍കുമ്പോള്‍ പ്രൊഫ. ജോസഫ്‌ ഇസ്ലാമികവിരുദ്ധനോ യുക്തിവാദിയോ ആയിരുന്നില്ല. എന്നിട്ടും അക്ഷരമറിയാത്ത, പുസ്തകം പഠിക്കാത്ത കുറേ വിവരദോഷികള്‍ സമരക്കൊടിയുയര്‍ത്തി.
ജനാധിപത്യ മതേതര പുരോഗമന ഇടത്‌ സര്‍ക്കാരിന്റെ പോലീസ്‌ ജോസഫിനെതിരെ കേസെടുത്തു. അറസ്റ്റ്‌ ചെയ്തു ജയിലിലടച്ചു. അദ്ദേഹത്തിന്റെ മകനെ വീട്ടില്‍കയറി അമ്മയുടെ മുന്നിലിട്ട്‌ ക്രൂരമായി തല്ലിച്ചതച്ചു.
അതിനിടയില്‍ കരുണയുടെ അപ്പോസ്തലന്മാര്‍ അദ്ദേഹത്തെ കോളജില്‍ നിന്ന്‌ സസ്പെന്‍ഡ്‌ ചെയ്തു. 2010 ഏപ്രിലില്‍ ജോസഫ്‌ സാര്‍ ജാമ്യത്തിലിറങ്ങി. ജൂലൈ 4ന്‌ ചോദ്യമെഴുതിയ കൈ പിശാചുക്കള്‍ വെട്ടിയെറിഞ്ഞു.
അതുവരെ പീഡിപ്പിച്ചവര്‍ മാധ്യമവിചാരണ ഭയന്ന്‌ അവിടെയും ഇവിടെയും തൊടാതെ താലിബാനിസമെന്ന്‌ അടക്കം പറഞ്ഞു. മതഭീകരതയുടെ ഭൂതത്തെ കുടംതുറന്ന്‌ പുറത്ത്‌ വിട്ട മാധ്യമത്തിന്റെ ആളുകള്‍ ജോസഫ്സാറിന്‌ രക്തംകൊടുത്ത്‌ കൈ കഴുകാനിറങ്ങി. ഇത്രയും വേണ്ടിയിരുന്നില്ലെന്ന്‌ ചാനലുകളില്‍ താത്വികവിശദീകരണം നടത്തി.
കോളജില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ജോസഫ്സാറിന്റെ ജീവിതം വഴിമുട്ടി. വായനക്കാരന്റെ ഹൃദയദ്രവീകരണശക്തിയെ ചോദ്യംചെയ്യാനും വിറ്റ്‌ കാശാക്കാനും കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ ഊഴമിട്ടുള്ള വരവല്ലാതെ ആരും ജോസഫ്‌ സാറിനെ അന്വേഷിച്ചില്ല.
വലംകൈ പോയപ്പോള്‍ ഇടംകൈ കൊണ്ട്‌ അദ്ദേഹം അരമനകളിലേക്ക്‌ കത്തെഴുതി. അന്നം മുട്ടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു. ആത്മവിശ്വാസത്തിന്റെ തണലായി കൂടെ നിന്നവളുടെ മനസില്‍ വിഷാദം കൂടുകെട്ടുന്നതറിഞ്ഞപ്പോള്‍ എന്തെങ്കിലുമൊരു ജോലി ലഭിച്ചെങ്കില്‍ എന്ന്‌ ആശിച്ചു.
എല്ലാ ആശയും നഷ്ടപ്പെട്ട ഒരു ദിവസത്തില്‍ സലോമിയും മറഞ്ഞു. ശേഷിക്കുന്ന കാലം പെന്‍ഷന്‍ വാങ്ങാനുള്ള കരുണയെങ്കിലും രൂപതാ പിതാക്കന്മാര്‍ കാട്ടുമോ എന്ന നാടിന്റെ ചോദ്യത്തിന്‌ ഒടുവില്‍ ഒരു ദിവസത്തെ ജോലി നല്‍കി യാത്രയയപ്പ്‌.
ജോസഫ്‌ സൂചകമാണ്‌.
ഇരകളെക്കുറിച്ചെത്ര നമ്മള്‍ കേട്ടു. ജാവേദ്‌ ഷെയ്ഖും ഇസ്രത്ത്‌ ജഹാനും മുതല്‍ അബ്ദുള്‍ നാസര്‍ മദനിയും ഖുതുബ്ദീന്‍ അന്‍സാരിയും വരെ. അക്കൂട്ടത്തിലൊന്നും തൊടുപുഴ ന്യൂമാന്‍ കോളജിലെ ഈ പ്രൊഫസറുടെ പേര്‌ നാം കേള്‍ക്കാതിരുന്നതെന്താണ്‌???????????????????????/
ചോദ്യം അകം പൊള്ളിക്കുന്നതാണ്‌.
ഉത്തരം നമുക്കറിയാവുന്നതും. രൂപതയുടെ ക്രൂരതക്കും മതവെറിയന്മാരുടെ ഭീകരതയ്ക്കും ഇരയായവര്‍ക്ക്‌ ജനകീയ കോടതിയിലും നീതി ലഭിക്കാതിരിക്കാനാണ്‌ അവര്‍ കേരളീയ സമൂഹത്തില്‍നിന്ന്‌ ഈ ചോദ്യം മറച്ചുപിടിക്കുന്നത്‌.
ഓര്‍മ്മകളുടെ ബിംബങ്ങളെല്ലാം തച്ചുതകര്‍ക്കാനാണ്‌ മതമൗലികവാദികളുടെ ആഹ്വാനം. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ പോലെ അവശേഷിക്കുന്ന സാസ്കാരികത്തുടിപ്പുകള്‍ എവിടെയുണ്ടോ അവിടെയെല്ലാം അവരെത്തും.
കോട്ടയ്ക്കല്‍ രാജാസ്‌ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ പഠനാവശ്യത്തിനായി സൃഷ്ടിച്ച കൂമന്‍കാവിലെ ഒ.വി. വിജയന്റെ പ്രതിമ തകര്‍ത്തത്‌ ഇതേ ഭീകരശക്തികളാണ്‌. മൈനാഗപ്പള്ളി ലക്ഷ്മിവിലാസം സ്കൂളിന്റെ അടയാളമായിരുന്ന വിളക്കിനും വീണയ്ക്കുമെതിരെ ഹാലിളകി കലാപം സൃഷ്ടിക്കാനിറങ്ങിയതും ഇരുട്ടിന്റെ ഈ സന്തതികള്‍ തന്നെ. മലയാളത്തിന്റെ സാസ്കാരികജീവിതത്തിനാകെ ഭീഷണി തീര്‍ക്കുന്ന ഈ കാട്ടുമൃഗങ്ങള്‍ക്ക്‌ വോട്ടിന്റെ ബലത്തില്‍ രാഷ്ട്രീയ സഖ്യം തീര്‍ക്കാന്‍ അവസരം ഒരുക്കുകയാണ്‌ ജനാധിപത്യകേരളം.
ഭീകരവാദികള്‍ പ്രകടനം നടത്തുകയും ചാനല്‍ച്ചര്‍ച്ചകളില്‍ പങ്കെടുക്കുകയും തെരഞ്ഞെടുപ്പിന്‌ മത്സരിക്കുകയും ചെയ്യുന്ന പരമോന്നത സ്വാതന്ത്ര്യത്തിന്റെ നയപ്രഖ്യാപനമാണ്‌ കേരളത്തിലെ രാഷ്ട്രീയക്കാരന്റെ മാനിഫെസ്റ്റോ.
അവന്‍ അതുകൊണ്ട്‌ പ്രൊഫ. ജോസഫിനെക്കുറിച്ചും സലോമിയുടെ മരണത്തെക്കുറിച്ചും നമ്മോട്‌ ഒന്നും പറയില്ല. രൂപതയും ഭീകരതയും വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്റെ കണക്കുപുസ്തകത്തില്‍ ജോസഫിന്റെ വേദനയേക്കാള്‍ മുന്തി നില്‍ക്കുമെന്നത്‌ തന്നെ കാരണം.
ഇക്കുറി സര്‍ക്കാരിന്റെ പരീക്ഷാവിദഗ്ധര്‍ എട്ടാംക്ലാസിലെ മലയാളം പരീക്ഷയ്ക്ക്‌ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയ്ക്ക്‌ ആസ്വാദനം തയ്യാറാക്കാന്‍ ഒരു ചോദ്യമിട്ടിട്ടുണ്ട്‌. അത്‌ തന്നെ കുട്ടികളോട്‌ കാട്ടുന്ന
ക്രൂരതയാണ്‌.
കേരളത്തിലെ ഗണകന്മാരെ അപമാനിക്കാനായി മാത്രം എഴുതിയ വരികളാണ്‌ കവിതയെന്ന പേരില്‍ കൊടുത്തിരിക്കുന്നത്‌. ഗണക കണിശ സഭക്കാര്‍ പ്രതിഷേധിച്ചെന്ന്‌ കേട്ടു. അത്രതന്നെ.
Like ·  · Promote · 

No comments:

Post a Comment