Monday, 1 December 2014

നീന്തല്‍


കോഴിക്കോട് ശ്രീവളയനാട് ദേവീക്ഷേത്രക്കുളത്തില്‍ .
മുന്‍പ്,ഓടിട്ട് മേഞ്ഞ കുളക്കടവുകള്‍ ഉണ്ടായിരുന്നു.
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ,അച്ഛന്‍റെ അനുജത്തി പാര്‍വതി എന്ന പാറുവേടത്തിയുടെ ഭര്‍ത്താവിന്റെ അമ്മയാണ് എന്നെ നീന്തല്‍ പഠിപ്പിച്ചത്.
ആദ്യം ചിന്നമ്മ അവരുടെ ബലിഷ്ഠമായ ഇരുകൈകളില്‍ കിടത്തി.വെള്ളത്തില്‍ കൈകാലിട്ടടിക്കാന്‍ ആവശ്യപ്പെട്ടു.
മുറുക്കിച്ചുവപ്പിച്ച ചുണ്ടില്‍ 
''നിന്നെയൊക്കെ അനായാസം നീന്താന്‍ അഭ്യസിപ്പിച്ചേ,നീന്തല്‍ക്കുളത്തില്‍ നിന്ന് പോകാന്‍ അനുവദിക്കൂ ''എന്ന ഗൂഢ ബുദ്ധിയുണ്ടായിരുന്നു. 
രണ്ട് മച്ചി തേങ്ങകള്‍ കൂട്ടിക്കെട്ടി അതിന്‍റെ മുകളില്‍ എന്നെ കിടത്തി നീന്തിച്ചു.
എന്നിട്ടും,ഫലം കണ്ടില്ല.
ഒരു ദിവസം രാവിലെ ചിന്നമ്മ അമ്പലക്കുളത്തിനടുത്തുള്ള
''തോട്ടത്തില്‍ ''വീടിന്‍റെ പടികളിറങ്ങി വന്നു.
മുണ്ടും, ബ്ലൌസുമാണ് സ്ഥിരം വേഷം.
ഒപ്പം,ദേഹത്ത് വെള്ള തോര്‍ത്ത് പുതച്ചിരിക്കും.
കുളക്കരയില്‍ അവരെ പ്രതീക്ഷിച്ചിരിയ്ക്കുന്ന എന്നരികിലെത്തി.
എന്നെ ആകപ്പാടെ ഒന്ന് നോക്കി കുലുങ്ങിച്ചിരിച്ചു.
ആ ചിരിയില്‍ അന്തം വിട്ട്പോയ
എന്നെ,അവര്‍ ഒരു വിരല്‍ ഞൊടിയിടയില്‍ ചുരുട്ടിയെടുത്ത്‌,ഒറ്റ ഏറിയല്‍,
കുളത്തിന് നടുവില്‍ വീണ ..
ഞാന്‍, പേടിച്ച്,വിറച്ച്,വെള്ളം കുടിച്ചും,കൈകാലിട്ടടിച്ചും., സഹായത്തിനായി കേണും, കരഞ്ഞും ആകപ്പാടെ ബഹളമയം.
ചിന്നമ്മ,എന്‍റെ വെപ്രാളം കണ്ട് ,അനക്കമറ്റ്‌ നിര്‍ഗുണാവസ്ഥയില്‍!
എങ്ങനെയോ,കര പിടിച്ചു.
മുഖം വീര്‍പ്പിച്ച് കെട്ടി ,മൌന വ്രതത്തില്‍ ഇരിയ്ക്കുന്ന എന്നെ നോക്കി ചിന്നമ്മ പൊട്ടിച്ചിരിച്ചു.
എന്നിട്ട് പറഞ്ഞു.
''മണി നീന്താന്‍ പഠിച്ചു.
നാളെ മുതല്‍ ഒറ്റയ്ക്ക്.നീന്തുക''..
അതോടെ,നീന്തലില്‍ ഒന്നാംസ്ഥാനക്കാരിയായി.
ചിന്നമ്മയുടെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ കൂപ്പുകൈകളോടെ.
1അമ്പലക്കുളത്തിന് മുന്‍പില്‍ കാണുന്ന വീടിനു പിന്നിലുള്ള,ഓടിട്ട വീടാണ് ചിന്നമ്മയുടെത്. .പുതിയ ഭവനം പേര മകന്‍റെതാണ്.

No comments:

Post a Comment