Tuesday, 1 April 2014

(കേരളകൌമുദിയില്‍ വന്ന വാര്‍ത്ത)
ഭീകരർക്ക് സഹായം നൽകിയ മലയാളി ഡോക്ടർ പിടിയിൽ
എം.എച്ച്. വിഷ്‌ണു
Posted on: Wednesday, 02 April 2014
വഖാസിന് മംഗലാപുരത്തെത്തി ചികിത്സ നൽകി
ഡോക്ടർ മതംമാറി മുസ്ലിമായയാൾ
തിരുവനന്തപുരം: ഇന്ത്യൻ മുജാഹിദ്ദീൻ തലവൻ തെഹ്സിൻ അക്തർ, ബോംബ് നിർമ്മാണവിദഗ്ദ്ധനായ പാക് ഭീകരൻ വഖാസ് അഹമ്മദ് (സിയാ-ഉർ റഹ്മാൻ) എന്നിവർക്ക് സഹായംനൽകിയ തൃശൂരിലെ ഡോക്‌ടർ കസ്റ്റഡിയിൽ. തൃശൂർ മെഡിക്കൽ കോളേജിൽ പി.ജി പ്രവേശനത്തിനുള്ള പരിശീലനം നടത്തുന്ന തെക്കൻജില്ലയിൽ നിന്നുള്ള ഡോക്ടറാണ് പിടിയിലായത്.

ക്രിസ്‌ത്യൻ വിഭാഗത്തിൽപ്പെട്ട ഡോക്‌ടർ ഏതാനും വർഷംമുൻപ് ഇസ്ളാംമതം സ്വീകരിച്ചയാളാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ മെഡിക്കൽകോളേജിലെ അലക്കുപുരയ്ക്ക് അടുത്തുള്ള ഇയാളുടെ ഫ്ലാറ്റിൽ നിന്നാണ് ഡൽഹിയിൽ നിന്നെത്തിയ പ്രത്യേകസംഘം ഡോക്ടറെ കസ്റ്റഡിയിലെടുത്തത്. ഡൽഹി പൊലീസ് (സ്‌പെഷ്യൽ സെൽ), കേന്ദ്ര ഇന്റലിജൻസ് ഏജൻസി (ഐ.ബി) എന്നിവയിലെ ഉദ്യോഗസ്ഥരാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ ഡോക്ടറെ പിടികൂടിയത്.

തിരഞ്ഞെടുപ്പിനിടെ രാജ്യത്തുടനീളം സ്‌ഫോടനങ്ങളുണ്ടാക്കാൻ അന്തിമപദ്ധതിയിടുന്നതിനിടെ രാജസ്ഥാനിൽ പിടിയിലായ വഖാസിനെയും അക്തറിനെയും ചോദ്യംചെയ്തപ്പോഴാണ് കേരളത്തിലെ ഒരു മെഡിക്കൽകോളേജിലുള്ള ഡോക്‌ടറുടെ സഹായം ലഭിച്ചതായി ഡൽഹി പൊലീസിന് വിവരം കിട്ടിയത്. പി.ജി പരിശീലനത്തിന് തൃശൂരിലെത്തും മുൻപ് മലബാറിലെ ഒരു മെഡിക്കൽകോളേജിൽ ഇയാൾ ഡോക്‌ടറായിരുന്നു.

പൂനെയിലെ സ്ഫോടനത്തിനിടെ പരിക്കേറ്റ വഖാസിന് ഈ ഡോക്‌ടർ മംഗലാപുരത്തെത്തി ചികിത്സ നൽകിയതായി ഡൽഹി പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് ഡൽഹി പൊലീസ് സംഘം ഡോക്‌ടർക്കായി വലവിരിച്ചത്. മൂന്നാറിൽ വഖാസിന് താമസസൗകര്യമൊരുക്കാൻ കോളനി റോഡിലെ 'വെൻ വിൽ യു സ്‌റ്റേ" എന്ന ഹോം സ്‌റ്റേയുടെ നടത്തിപ്പുകാരനായ പഴയ മൂന്നാർ സ്വദേശി മുനീഷിനെ ഫോണിൽ വിളിച്ചതും ഇയാളാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. മലപ്പുറം പെരിന്തൽമണ്ണയിലെ രാജേഷ് എന്നയാളുടെ വിലാസത്തിലെടുത്ത സിംകാർഡാണ് ഡോക്ടർ ഉപയോഗിച്ചിരുന്നത്.

തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിലെ ഡോക്‌ടർ എന്നാണ് അന്വേഷണ ഏജൻസികൾക്ക് ആദ്യം വിവരം കിട്ടിയത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തൃശൂർ മെഡിക്കൽകോളേജ് പൂർവവിദ്യാർത്ഥി സംഘടനയുടെ പി.ജി പ്രവേശനപരീക്ഷാ പരിശീലനത്തിൽ പങ്കെടുക്കുന്നയാളാണ് വഖാസിന് സഹായം ചെയ്തതെന്ന് വ്യക്തമായത്. കർണാടകം, ആന്ധ്രപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള ആയിരത്തിലധികം ഡോക്ടർമാർ ഇവിടെ പരിശീലനം നടത്തുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള മുതിർന്ന ഡോക്ടർമാരാണ് പരിശീലനം നൽകുന്നത്. പരിശീലനം നടത്തുന്ന

എല്ലാവരുടെയും വിവരങ്ങൾ പരിശോധിച്ചാണ് വഖാസിന്റെ സഹായിയെ കണ്ടെത്തിയത്. തൃശൂരിലെയും മലപ്പുറത്തെയും ചില ആശുപത്രികളിൽ ഡോക്ടർ പ്രാക്ടീസ് ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്
(മുകളില്‍ എഴുതിയവരെല്ലാം ആര്‍ എസ് എസ് -ബിജെപി ക്കാര്‍.എന്തിനാണ്,വെറുതെ,പാവം ന്യൂനപക്ഷത്തെ കുറ്റപ്പെടുത്തുന്നത്)
Like ·  · Promote · 

No comments:

Post a Comment