Tuesday, 1 April 2014

പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല മേപ്പുറത്ത് വക്കീല്‍ രാധാകൃഷ്ണന്‍ വായിച്ചറിയാന്‍...
താങ്കളുടെ മകന്‍ 2014 MARACH 29THNU
മംഗലാപുരത്ത്,.തണ്ണീര്‍ ബാവി കടലോരത്ത്, മെഡിക്കല്‍ കോളേജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥി രോഹിത് കഴുത്തും ദേഹവും വേര്‍പെട്ട നിലയില്‍ കൊല്ലപ്പെട്ടു.
എങ്ങനെ?
ആ പയ്യന് ബൈക്ക് ഓടിക്കാന്‍ അറിയില്ല.
യാത്രയ്ക്ക് ഉപയോഗിച്ച ബൈക്കിനു കേരള രജിസ്ട്രേഷന്‍.
കൂട്ടുകാരോടോപ്പമാണ് രോഹിത്ത് പോയത്.
ഒപ്പം,ബൈക്കില്‍ ഉണ്ടായ ആള്‍ക്ക് പരിക്കില്ല.
ഒരു കൊലപതകത്തിനുള്ള സാദ്ധ്യത,തള്ളാനാവില്ല.
രോഹിതിനൊപ്പം പോയ പയ്യനാണോ,വിവരം പോലീസിനെ അറിയിച്ചത്?
എത്ര പയ്യന്മാര്‍ കടല്‍ കാണാന്‍ പോയി?
ബഹറിനില്‍ ഡോക്ടറായ രോഹിതിന്റെ അമ്മ ശ്രീദേവി കൂടി അറിയാനാണ് ഈ എഴുത്ത്.
തെളിവുകള്‍ നശിപ്പിക്കപ്പെടും മുന്‍പ്,ഏക മകന്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന് അന്വേഷിക്കുക.
(പത്തനംതിട്ടക്കാര്‍ ആരെങ്കിലും ഈ കുറിപ്പ് വായിക്കുമെങ്കില്‍ രോഹിതിന്റെ രക്ഷിതാക്കളെ അറിയിക്കുക. അവര്‍ക്ക് ഒരേ ഒരു മകന്‍ പോയി,ഇനി എന്തിന് അന്വേഷണം എന്ന ചിന്ത അരുത്.എന്താണ്,സംഭവിച്ചതെന്ന് അറിയണ്ടേ.പോലീസ് പറയുന്നത് മുഴുവന്‍ തെറ്റാണ്)
ഇതിന്,ഒരാഴ്ച മുന്‍പ്,റാഗിങ്ങില്‍ പെട്ട്,ഒരു മുസ്ലിം മലയാളി ആണ്‍കുട്ടി ,മരിച്ചു.
ഇവ,രണ്ടും അന്വേഷിച്ച്,കുറ്റക്കാരെ കണ്ടെത്തി,ശിക്ഷിക്കുക.
കെ.എം.രാധ

No comments:

Post a Comment