Wednesday, 2 April 2014

ഇന്ത്യ ,ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാര്‍ട്ടി ബിജെപി ഭരിച്ചാല്‍ ഒരു കുഴപ്പവും വരില്ല.
പക്ഷേ...അവര്‍, മന്‍മോഹന്‍സിംഗ് ഇന്ത്യക്കാര്‍ക്ക് വാക്ക് തന്ന് പാലിക്കാത്ത സ്വിസ്സ് ബാങ്ക് പണം എന്ത് വിലകൊടുത്തും തിരിച്ചു കൊണ്ടുവരണം.കോര്‍പ്പറേറ്റുകള്‍ക്ക് കൊടുക്കും നികുതിയിളവ് ഒരു ലക്ഷം കോടി പിന്‍വലിക്കണം.അവര്‍ക്ക് അവരുടെ പ്രൊഡക്ട് വിറ്റു ലാഭമുണ്ടാക്കാന്‍ അറിയാം,സര്‍ക്കാര്‍,അവരെ പത്ത് പൈസ കൊടുത്ത് താങ്ങി നിര്‍ത്തേണ്ട.കാര്യമില്ല. പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണകമ്പനികള്‍ ഏറ്റെടുക്കണം.മൂല്യമുള്ള വിദ്യാഭ്യാസം,ബുദ്ധിയുള്ള തലച്ചോറുകള്‍ ശരിക്കും ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ അവസരം കൊടുക്കുക.ഇന്ത്യയിലെ രാജ്യസ്നേഹികള്‍ ,ശത്രു രാജ്യങ്ങളുമായി കൈകോര്‍ത്ത്,രാജ്യം നശിപ്പിക്കാതിരിക്കാന്‍,ഇന്നും പുകയുന്ന നമ്മുടെ അതിര്‍ത്തികള്‍ അടച്ചു കെട്ടണം.ശൈശവ വിവാഹം,ഒന്നില്‍ കൂടുതല്‍ വിവാഹം,ബഹു ഭാര്യത്വം നിര്‍ത്തലാക്കണം.
സംവരണ,സാമ്പത്തിക അടിസ്ഥാനത്തിലാകണം.
സുധാകരന്‍ എം.പി.പറഞ്ഞ '' സുപ്രീം കോടതി യിലെ ചില ജഡ്ജസിന് കോണ്ഗ്രസ് കൈക്കൂലി കൊടുക്കുന്നത് കണ്ടു.ചില ജഡ്ജസ് ,സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കോണ്ഗ്രസിന് മുന്പില്‍,തല കുമ്പിട്ടു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.സിബിഐ കൂട്ടിലിട്ട തത്ത''ഇതൊക്കെ ഒഴിവാക്കാന്‍ ജന്‍ ലോക്പാല്‍ കൊണ്ടുവരണം.ജനത്തെ ഇനിയെങ്കിലും കോണ്ഗ്രസ് വഞ്ചിച്ചത് പോലെ,ചതിച്ച് കണ്ണീര്‍ കുടിപ്പിക്കരുത്
.കെ.എം.രാധ

No comments:

Post a Comment